Image

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേ­ശനം നല്‍കണം: ശശി തരൂര്‍

Published on 10 February, 2016
എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേ­ശനം നല്‍കണം: ശശി തരൂര്‍
ന്യൂഡല്‍ഹി: ശബ­രി­മ­ല­യില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേ­ശനം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രസ്താ­വി­ച്ചു. പുരുഷന്‍ ആയാലും സ്ത്രീ ആയാലും ദൈവത്തെ ആരാധിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ അത് ചെയ്യാന്‍ കഴിയണം. അത് ആരാധനനാലയത്തിലെ പ്രവേശത്തില്‍ ആണെങ്കിലും. പ്രത്യേക വയസ്സിന്‍റെ അടിസ്ഥാനത്തില്‍ പുരുഷന്‍ എന്നോ സ്ത്രീയെന്നോ ഉള്ള വേര്‍തിരിവ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത് തെറ്റാണെന്നും ഇത് പാര്‍ട്ടി തീരുമാനം അല്‌ളെന്നും തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ വിഷയത്തില്‍ പാരമ്പര്യം പിന്തുടരണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. പാര്‍ട്ടിയുടെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്ന് തരൂര്‍ വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക