Image

മകളെ പ്രണ­യിച്ച ഏഴാം­ക്ലാ­സു­കാ­രനെ കൊല­പ്പെ­ടു­ത്തിയ സംഭവം: അധ്യാ­പിക അറ­സ്റ്റില്‍

Published on 10 February, 2016
മകളെ പ്രണ­യിച്ച ഏഴാം­ക്ലാ­സു­കാ­രനെ കൊല­പ്പെ­ടു­ത്തിയ സംഭവം: അധ്യാ­പിക അറ­സ്റ്റില്‍
റാഞ്ചി: തന്‍റെ മകളെ പ്രണയിച്ചതിന്‍െറ പേരില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥി വിനയ് മാഹ്‌തോയെ കൊലപ്പെടുത്തിയ കേസില്‍ അതേ സ്കൂളിലെ അധ്യാപിക അറസ്റ്റില്‍. റാഞ്ചി സഫയര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ഹിന്ദി അധ്യാപികയായ നസ്മ ഖാത്തൂണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട വിനയും അതേ ക്ലാസിലെ 11കാരിയായ അധ്യാപികയുടെ മകളും പ്രണയമായിരുന്നെന്നും ഇത് അധ്യാപിക ഇഷ്ടപ്പെട്ടില്‌ളെന്നതുമാണ് കൊലക്ക് കാരണമായി പോലീസ് പറയുന്നത്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരക്ക് അധ്യാപികയും കുടംബവും താമസിക്കുന്ന തൊട്ടടുത്ത ഹോസ്റ്റലിലേക്ക് നടന്നു പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഹോസ്റ്റല്‍ കവാടത്തില്‍ ആണ്‍കുട്ടിയെ പാതി മൃതാവസ്ഥയില്‍ മറ്റൊരു അധ്യാപിക ക?ണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക