Image

ഉമ്മന്‍ചാണ്ടിയേയും സരി­തയേയും ദമ്പ­തി­മാ­രാക്കി ഫ്‌ളെക്‌സ്: സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം

Published on 10 February, 2016
ഉമ്മന്‍ചാണ്ടിയേയും സരി­തയേയും ദമ്പ­തി­മാ­രാക്കി ഫ്‌ളെക്‌സ്: സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം
തിരുവനന്തപുരം: സി.­പി.എം അനു­ഭാവ സംഘ­ട­ന­കള്‍ മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടിയേയും സോളാര്‍ നായിക സരി­തയേയും ദമ്പ­തി­മാ­രാക്കി ഫ്‌ളെക്‌സ് വെച്ചു. സെക്രട്ടേറിയറ്റില്‍ സംഘര്‍ഷംപഴയ നിയമസഭയ്ക്കടുത്തായി സ്ഥാപിച്ച ബോര്‍ഡില്‍ 'ഇവര്‍ ഹജൂര്‍ക്കച്ചേരിയുടെ ഐശ്വര്യം' എന്നാണ് തലക്കെട്ട് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സരിതയും സരിതയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചതുമായ ഫോണ്‍കോളുകളുടെ എണ്ണവും എഴുതിവച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് അനുകൂല സംഘടന പ്രതിഷേധവുമായി രംഗത്ത് വന്നു. കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സംഘടന ബോര്‍ഡുയര്‍ത്തിയതും പ്രതിഷേധത്തിന് കാരണമായിരുന്നു.

എന്നാല്‍ വൈകിട്ടോടെ ബോര്‍ഡ് വച്ചവര്‍ തന്നെ എടുത്തുമാറ്റി. ഇതിനു പകരമായാണ് സി. പി. എം അനുകൂലികള്‍ മുഖ്യമന്ത്രിയുടെയും സരിതയുടെയും ഫ്‌ളക്‌സ് വച്ചത്. ഫ്‌ളക്‌സ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂലികള്‍ ബഹളം വച്ചിട്ടും സി.പി.എം അനുകൂല സംഘടനക്കാര്‍ അനങ്ങിയില്ല. അതോടെ ബോര്‍ഡിളക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. കലഹവും ആള്‍ക്കൂട്ടവുമായതോടെ പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. പിന്നീട് സെക്രട്ടേറിയറ്റ് മതിലിനകത്ത് സ്ഥാപിച്ചിരുന്ന സകല ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പൊലീസ് നീക്കം ചെയ്തു. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക