Image

ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് കാബിനറ്റ് ഉപദേശകസമിതിയില്‍ അഞ്ജലികുമാറും, സോണിയ ബുട്ടായും

പി.പി.ചെറിയാന്‍ Published on 10 February, 2016
ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് കാബിനറ്റ് ഉപദേശകസമിതിയില്‍ അഞ്ജലികുമാറും, സോണിയ ബുട്ടായും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ചില്‍ഡ്രന്‍സ് കാമ്പിനറ്റ് അഡൈ്വസറി ബോര്‍ഡില്‍ ഇന്ത്യന്‍ വംശജരായ അഞ്ജലി കുമാറിനേയും, സോണിയ ബുട്ടായേയും നിയമിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയൊ അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റി ഡെപ്യൂട്ടി മേയര്‍ അദ്ധ്യക്ഷനായി രൂപീകരിച്ച ബോര്‍ഡില്‍ മുപ്പത്തി ഒമ്പതു അംഗങ്ങലാണുള്ളത്.

കുട്ടികളുടെ സംരക്ഷണവും, ഉന്നമനവും ലക്ഷ്യമാക്കിയാണ് കാമ്പനറ്റിന് രൂപം നല്‍കിയതെന്ന് സിറ്റി മേയര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഗൂഗിള്‍ സീനിയര്‍ കൗണ്‍സില്‍ ആയിരുന്ന അഞ്ജലികുമാര്‍ യുട്യൂബ് അഡ് വര്‍ട്ടൈസിംഗ് ടെക്ക്‌നോളജി അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിരുന്നു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോമെഡിക്കല്‍ ബിരുദവും, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ലൊ സ്‌ക്കൂളില്‍ നിന്ന് ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.

സോണിയാ സൗത്ത് ഏഷ്യന്‍ യൂത്ത് ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദവും നേടിയുണ്ട്.

അഞ്ജലിക്കും, സോണിയായ്ക്കും ലഭിച്ച അംഗീകാരം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ലഭിച്ച വലിയ നേട്ടമാണ്.

ന്യൂയോര്‍ക്ക് ചില്‍ഡ്രന്‍സ് കാബിനറ്റ് ഉപദേശകസമിതിയില്‍ അഞ്ജലികുമാറും, സോണിയ ബുട്ടായും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക