Image

സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള ഡോ. ലക്ഷ്മി മേത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

പി.പി.ചെറിയാന്‍ Published on 10 February, 2016
സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള ഡോ. ലക്ഷ്മി മേത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
വാഷിംഗ്ടണ്‍: ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെക്‌സനര്‍ മെഡിക്കല്‍ സെന്റര്‍ കാര്‍ഡിയോളജിസ്റ്റും, ഇന്ത്യന്‍ വംശജയുമായ ഡോ.ലക്ഷ്മി മേത്ത അദ്ധ്യക്ഷയായുള്ള ഗവേഷണ വിഭാഗം, പുരുഷന്മാരില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെകുറിച്ചും, ചികിത്സാരീതികളെകുറിച്ചും ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ആദ്യമായി പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി സ്ത്രീകളിലുണ്ടാകുന്ന ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്മാരില്‍ നിന്നും വ്യത്യസ്ഥമാണെന്ന് മനസ്സിലാക്കി ആവശ്യമായ ചികിത്സകള്‍ നടത്തുവാന്‍ കഴിഞ്ഞതിനാല്‍ മരണ നിര്ക്ക ഗണ്യമായി കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒഹായെ സ്റ്റേറ്റ് വുമണ്‍സ് കാര്‍ഡിയോ വാസ്‌കുലര്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ.ലക്ഷ്മി മേത്ത പറഞ്ഞു.
ആഗോള വ്യാപകമായി സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന ഏറ്റവും പ്രധാന രോഗമായിട്ടാണ് കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും നെഞ്ചുവേദന പൊതുലക്ഷണമായി കാണുന്നുണ്ടെങ്കിലും, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, പുറംവേദന, ഷോള്‍ഡര്‍-ജൊ- വേദന, അനാവശ്യമായ ഭയം, വിയര്‍പ്പ്, ദഹനമില്ലായ്മ എന്നിവ സ്ത്രീകളില്‍ അനുഭവപ്പെടുന്ന പ്രത്യേക ലക്ഷണങ്ങളാണ്. ശക്തമായ മാനസിക സമ്മര്‍ദം, ഡിപ്രഷന്‍ എന്നിവയും ഇതിന്റെ ഭാഗമാണ്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതോടെ ആവശ്യമായ ചികിത്സ നേടുന്നതില്‍ സ്ത്രീകള്‍ വിമുഖത കാണിക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദമൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രത്യേക ലക്ഷണങ്ങള്‍ക്ക് കാരണമെന്ന് ഡോ.ലക്ഷ്മി പറഞ്ഞു. കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനു ശ്രദ്ധ നല്‍കുന്നതില്‍ നിന്നും തടയുന്നു എന്നതും പ്രധാനകാരണങ്ങളിലൊന്നാണ്.

രോഗത്തെകുറിച്ചുള്ള അവബോധം, സ്ത്രീകളെ രോഗം തടയുന്നതിനും, ആവശ്യമായ ചികിത്സ ലഭ്യമാകുന്നതിനും, ഹൃദ്രോഗ മൂലം ഉണ്ടാകുന്ന മരണത്തെ ഒഴിവാക്കുന്നതിനും ഇടയാകുമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

സ്ത്രീകളില്‍ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള ഡോ. ലക്ഷ്മി മേത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക