Image

മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നു

Published on 09 February, 2016
മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നു
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ച് ഇങ്ങനെ കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി പോകും. പക്ഷേ പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല. മോഹന്‍ലാല്‍ എന്ന നടനെ മെഗാസ്റ്റാറാക്കിയ സംവിധായകന്‍ തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ പോലെയുള്ള ഒരു നടന്‍ ഇത്രയും മാറുമെന്ന് താന്‍ വിചാരിച്ചില്ലെന്ന് തമ്പി കണ്ണന്താനം പറയുന്നു.

വാസ്തവത്തില്‍ മോഹന്‍ലാല്‍ എന്ന മികച്ച നടനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് തമ്പി കണ്ണന്താനം പറയുന്നു. അദ്ദേഹത്തിന് അടുത്തിടെ മോഹന്‍ലാലില്‍ നിന്നുമുണ്ടായ ചില അനുഭവങ്ങളില്‍ നിന്നാണ് തമ്പി കണ്ണന്താനം ഇക്കാര്യം പറയുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ന് കടന്ന് പോകുന്ന വഴികള്‍ കാണുമ്പോള്‍ അതില്‍ അല്പം അലോസരങ്ങള്‍ എനിക്ക് തോന്നുന്നുണ്ട് തമ്പി കണ്ണന്താനം. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തമ്പി കണ്ണന്താനം ഇക്കാര്യം പറയുന്നത്.
മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു നടനില്‍ നിന്ന് ഒരുപാട് അകന്ന് പോയി. കച്ചവടവത്കരിക്കപ്പെട്ടോ എന്ന് എനിക്ക് സംശയമുണ്ട്.സിനിമയാല്ലേ മോഹന്‍ലാലിനെ ഇവിടെ വരെ എത്തിച്ചത്. എന്നിട്ടും മോഹന്‍ലാലിന് എങ്ങനെ സിനിമയെ ഇങ്ങനെ തള്ളി പറയാന്‍ എങ്ങനെ കഴിയുന്നു.

തനിക്ക് പോലും മോഹന്‍ലാലിനെ സമീപിക്കാന്‍ പ്രയാസമാണ്. എന്റെ മാത്രം പ്രശ്‌നമല്ല, പല സംവിധായകര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ട്. പലരും മോഹന്‍ലാലിനെ കാണാന്‍ ചെന്നിട്ട് കാണാതെ മടങ്ങി പോകുകയാണത്രേ. തമ്പി കണ്ണന്താനം പറയുന്നു.
കുറച്ച് നാള്‍ മുമ്പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് മോഹന്‍ലാലിനെ താന്‍ കണ്ടിരുന്നു. പുതിയ സിനിമയെ കുറിച്ച് സംസാരിച്ചു. പക്ഷേ ലാലിന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടി പോയി.

ഇവിടെ നിന്ന് പോയാല്‍ എനിക്ക് സിനിമയെ കുറിച്ച് ചിന്തിക്കാനുള്ള സമയം പോലും ഉണ്ടാകില്ലെന്നായിരുന്നുവത്രേ മോഹന്‍ലാലിന്റെ മറുപടി. ലാല്‍ എത്രമാത്രം മാറിപോയി എന്ന് ഞാന്‍ വിചിരിച്ചു.

എനിക്കിപ്പോള്‍ ലാലിനെ പരിചയമില്ല. ലാലിന്റെ പഴയ ഓര്‍മ്മകളില്‍ ഒരു വെള്ളി വര മാത്രമേയുള്ളൂ.. തമ്പി കണ്ണന്താനം വിഷമത്തോടെ പറയുന്നു.


Join WhatsApp News
രാഗിണി 2016-02-10 08:03:37
പോകുന്നവനൊക്കെ പോകട്ടെന്നെ.  നല്ല ചുള്ളന്മാര് കേറി വരട്ടെ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക