Image

സംഗീ­ത­സ­ദ­സ്സിലെ കലാ­പ­കാ­രി­കള്‍ ­­(കാരൂര്‍ സോമന്‍, ചാരുംമൂട്)

Published on 06 February, 2016
സംഗീ­ത­സ­ദ­സ്സിലെ കലാ­പ­കാ­രി­കള്‍ ­­(കാരൂര്‍ സോമന്‍, ചാരുംമൂട്)

ഇന്‍ഡ്യ­യുടെ സാഹി­ത്യ­-­സം­ഗീത - സാംസ്കാ­രിക ചിന്ത­കള്‍ക്ക് സഹ­സ്രാ­ബ്ദ­ങ്ങ­ളുടെ പാര­മ്പ­ര്യ­മു­ണ്ട്. മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാ­ന­ങ്ങ­ളെ­ക്കാള്‍ മല­യാ­ളി­യു­ടേത് മതേ­ത­ര­മനസ്സു മാത്ര­മല്ല കാല്‍പ്പ­നി­കവും പ്രണ­യാ­തു­ര­വു­മാ­ണ്. ഇവി­ടുത്തെ അമ്പ­ല­വ­ര­മ്പി­നും കുള­ത്തിനും കള­പ്പു­രയ്ക്കും കല്‍തത്തു­റു­ങ്കു­കള്‍ക്കു­പോലും ഒരു സംഗീ­ത­മു­ണ്ട്.

മല­യാ­ള­മ­ണ്ണില്‍ ആ സംഗീ­തവും സാഹി­ത്യവും വിപ്ല­വാ­ത്മ­ക­മായ ഒരു നവോ­ത്ഥാ­ന­മാണ് സമൂ­ഹ­ത്തിന് നല്കി­യ­ത്. ആ മണ്ണി­ലേക്ക് ഒരു ഗസ്സല്‍ഗാ­യ­കന്‍ ഗുലാം അലി പാകി­സ്ഥാ­നില്‍നിന്ന് വന്നത് മത­മൗ­ലിക വാദി­കള്‍ക്കി­ഷ്ട­പ്പെ­ട്ടി­ല്ല. അധി­കാ­രി­കള്‍ അദ്ദേ­ഹത്തെ ആദ­രി­ച്ചെ­ങ്കിലും ഗായ­കന്റെ തല­യില്‍ കരി­ഓ­യില്‍ ഒഴി­ക്കാ­ഞ്ഞത് മല­യാ­ളി­യുടെ മഹാ­ഭാ­ഗ്യം. ഇന്‍ഡ്യയും പാകി­സ്ഥാ­നു­മായി പ്രശ്‌ന­ങ്ങ­ളു­ണ്ടെ­ങ്കില്‍ അതു പരി­ഹ­രി­ക്കേ­ണ്ടത് ജന­ങ്ങള്‍ തെരെ­ഞ്ഞെ­ടുത്ത ഭര­ണാ­ധി­പന്‍മാ­രാ­ണ്. അവര്‍ക്ക് കഴി­വി­ല്ലെ­ങ്കില്‍ അമര്‍ഷം തീര്‍ക്കേ­ണ്ടത് കലാ­-­കാ­യിക രംഗ­ത്തു­ള്ള­വ­രോ­ട­ല്ല. സത്യ­ത്തില്‍ സാമൂ­ഹ്യ­മായ അരാ­ജ­ക­ത്വ­മാണ് ഈ കൂട്ടര്‍ നട­ത്തു­ന്നതും നമ്മുടെ കര്‍ണ്ണ­ദ്വ­യ­ങ്ങ­ളില്‍ മധു­ര­മായി തഴു­കി­യെ­ത്തുന്ന കള­ക­ളാ­ര­വവും കുളിര്‍മയും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ആന­ന്ദ­ക­ര­മായ ഒര­നു­ഭൂ­തി­യാ­ണു­ണ്ടാ­ക്കു­ന്ന­ത്. അത് തിരി­ച്ച­റി­യാന്‍ കഴി­യാ­ത്ത­വര്‍ കല­യുടെ കല­വ­റ­യായ മല­യാള ഭാഷയെ തിരി­ച്ച­റി­യാത്ത­വ­രാ­ണ്. കൊളോ­ണി­യന്‍ ശക്തി­കളെപോലെ മത­ത്തിന്റെ മറ­വില്‍ അധീ­ശത്വം സ്ഥാപി­ക്ക­യാണ് ഇവ­രുടെ ലക്ഷ്യം. ഇവര്‍ മന­സ്സി­ലാ­ക്കി­യി­രി­ക്കു­ന്നത് സംഗീ­തവും സാഹി­ത്യവും അഭി­നവ സിനി­മ­-­സീ­രി­യ­ലു­കള്‍ പോലെ­യാ­ണെ­ന്നാണ്. മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ നിര്‍ണ്ണാ­യ­ക­മായ സ്വാധീ­ന­ശ­ക്തി­ക­ളാ­ണി­വര്‍. അത് മത­പു­സ്ത­ക­ങ്ങള്‍മാത്രം വായി­ക്കു­ന്ന­വര്‍ തിരി­ച്ച­റി­യു­ന്നി­ല്ല. ഒരു ഭാഷയ്ക്ക് ആഴവും അഴകും നല്കുന്ന സാഹി­ത്യ­കാ­ര­ന്മാ­രെ, കവി­ക­ളെ, പാട്ടു­കാരെ ആക്ര­മി­ക്ക­ക, കൊല്ലു­ക, കരി­ഓ­യില്‍ ഒഴി­ക്കുക ഇതൊക്കെ ചെയ്യുന്ന­വര്‍ സമൂ­ഹ­ത്തില്‍ അസ­മ­ത്വവും അശാ­ന്തിയും സൃഷ്ടി­ക്കു­ന്ന­വ­രാ­ണ്. ചരിത്രം പഠി­ച്ചി­ട്ടി­ല്ലെ­ങ്കില്‍ ആത്മീ­യ­ത­യ­റി­ഞ്ഞി­ല്ലെ­ങ്കില്‍ ദൈവ­ത്തിന്റെ സ്വന്തം നാടിനെ നായ്ക്ക­ളുടെ നാടാക്കി മാറ്റുമോ?

കേര­ള­ത്തി­ല­റി­യ­പ്പെ­ടു­ന്നത് രണ്ട് സംഗീ­ത­ശാ­ഖ­ക­ളാ­ണ്. കര്‍ണ്ണാ­ട­ക­സം­ഗീ­തവും ഹിന്ദു­സ്ഥാനി സംഗീ­ത­വും. ഹിന്ദു­സ്ഥാ­നി സംഗീ­ത­ത്തില്‍ വളരെ താള­ല­യ­ങ്ങ­ളോടെ അവ­ത­രി­പ്പി­ക്കു­ന്ന­താണ് ഗസ്സല്‍ സംഗീ­തം. കുട്ടി­കളെ താരാ­ട്ടു­പാ­ടി­യു­റ­ക്കാ­നായും ഈ ഗസ്സല്‍ ഉപ­യോ­ഗി­ക്കു­ന്നുണ്ട്. ഈ ഗസ്സല്‍ കേള്‍ക്കാന്‍ ഇന്‍ഡ്യ­ക്കാ­രനു പാകി­സ്ഥാ­നിയും മാത്ര­മല്ല ലോകമെമ്പാടും സംഗീ­താ­സ്വാ­ദ­കര്‍ ഇഷ്ട­പ്പെ­ടു­ന്നു. ഗസ്സല്‍ ഗായ­കര്‍ സംഗീ­ത­സ­ദ­സ്സു­കളെ ആന­ന്ദ­ത്തി­ലാ­റാ­ടി­ക്കു­ന്നു. ഇദ്ദേ­ഹ­ത്തിന്റെ ഗസ്സല്‍ ഞാനും നേരില്‍ കേട്ടി­ട്ടുള്ള വ്യക്തി­യാ­ണ്. ഇരു­ണ്ട മുറി­ക്കു­ള്ളി­ലി­രുന്ന് കാഴ്ച­കള്‍ കാണു­ന്ന­വര്‍ക്ക് ഇതൊന്നും മന­സ്സി­ലാ­കി­ല്ല. നമ്മു­ടെ­പ­ഴയ നാടോ­ടി­പാ­ട്ടു­കള്‍, കീര്‍ത്ത­ന­ങ്ങള്‍ ചിട്ട­പ്പെ­ടു­ത്തി­യാല്‍ നല്ല ഗസ്സല്‍ ഗാന­ങ്ങ­ളു­ണ്ടാ­കാ­തി­രി­ക്കി­ല്ല. കാലാ­കാ­ല­ങ്ങ­ളി­ലായി മല­യാ­ളി­കള്‍ സംഗീതം ഇഷ്ട­പ്പെ­ടു­ന്ന­വരും വായ­നാ­ശീ­ല­മു­ള്ള­വ­രു­മാ­ണ്. പ്രമുഖ പാശ്ചാ­ത്യ­രാ­ജ്യ­ങ്ങള്‍ ഈ കാര്യ­ത്തില്‍ നമ്മെ­ക്കാള്‍ വളരെ മുന്നി­ലാ­ണ്. 1813ല്‍ ജനിച്ച് പതി­നാറാം വയ­സ്സില്‍ തിരു­വി­താം­കൂര്‍ രാജാ­വാ­യി­ത്തീര്‍ന സ്വാതി­തി­രു­നാ­ളി­ന്റെ­കാലം സംഗീ­ത­ത്തിന് ഒരു സുവര്‍ണ­കാ­ല­മാ­യി­രു­ന്നു. നല്ലൊരു ഭര­ണാ­ധിപനായ­തി­നാല്‍ സംഗീ­തവും സാഹി­ത്യവും ഇത­ര­ക­ല­കളും അദ്ദേഹം പ്രോത്സാ­ഹി­പ്പി­ച്ചു. അദ്ദേ­ഹ­ത്തിന്റെ കൊട്ടാരം സംഗീത - പണ്ഡിത കവി­ശ്രേഷ്ഠന്മാ­രാല്‍ നിത്യവും മുഖ­രി­ത­മാ­യി­രു­ന്നു. സ്വാര്‍ത്ഥ­മ­തി­ക­ളായ ഭര­ണാ­ധി­പ­ന്മാര്‍ വെറും വിധേ­യ­രായി സംഗീ­ത­-­സാ­ഹി­ത്യ­ലോ­കത്ത് കാണു­ന്ന­തി­നാല്‍ മനു­ഷ്യ­ഹൃ­ദ­യ­ങ്ങ­ളില്‍ ആഹ്ലാ­ദ­ത്തിന്റെ വേലി­യേ­റ്റ­മു­ണ്ടാ­ക്കാ­നാ­കു­ന്നി­ല്ല. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ട­ണിലെ വിക്‌ടോ­റിയ മഹാ­റാണി ഇംഗ്ലീഷും ഇംഗ്ലീഷ് സാഹി­ത്യവും ലോക­മെ­മ്പാ­ടു­മെത്തിക്കു­ന്ന­തില്‍ പ്രമുഖ പങ്ക് വഹിച്ച വ്യക്തി­യാ­ണ്. അങ്ങനെ വില്യം ഷേക്‌സ്പി­യ­റി­നെ­പോ­ലു­ള്ള­വരെ നമ്മള്‍ വായി­ച്ചു. നല്ലൊരു ഭര­ണാ­ധി­പന്റെ പ്രത്യേ­കത സ്വന്തം ഭാഷയെ പെറ്റ­മ്മ­യെ­പ്പോലെ സ്‌നേഹി­ക്കു­ന്ന­താ­ണ്. മല­യാ­ളി­കള്‍ പാര്‍ക്കുന്ന രാജ്യ­ങ്ങ­ളി­ലെല്ലാം മല­യാ­ള­മു­ണ്ട്. അവി­ടെ­യുള്ള മല­യാ­ള­മോ, എഴു­ത്തു­കാ­രോ, പാട്ടു­കാരോ ഇവ­രെ­യൊന്നും തിരിഞ്ഞു നോക്കാ­റി­ല്ല. എല്ലാ ഭാഗത്തും പ്രവാ­സി­കള്‍ കറ­വ­പ്പ­ശു­ക്ക­ളായി മാറി­ക്കൊ­ണ്ടി­രി­ക്കു­ന്നു. സ്വാതി­തി­രു­നാള്‍ ഇരു­ന്നൂ­റി­ല­ധികം കീര്‍ത്ത­ന­ങ്ങള്‍ മൂന്ന് ഭാഷ­ക­ളി­ലായി സമ്മാ­നി­ച്ചി­ട്ടു­ണ്ട്. അതില്‍ കൂടു­തലും സംസ്കൃ­ത­ത്തി­ലാ­ണ്. അദ്ദേ­ഹ­ത്തിന്റെ മല­യാ­ള­ഗാ­ന­ങ്ങള്‍ ധാരാ­ള­മാ­യി­ട്ടു­ണ്ട്. തിരു­വി­താം­കൂര്‍ കൊട്ടാ­ര­ത്തില്‍ അദ്ദേ­ഹ­ത്തി­നൊപ്പമുണ്ടാ­യി­രുന്ന വ്യക്തി­യാണ് ഇര­യി­മ്മന്‍ തമ്പി. ഗാന­ര­ച­ന­യുടെ കാര്യ­ത്തില്‍ രണ്ടു­പേരും മത്സ­രി­ച്ച­വ­രാ­ണ്. ഇന്നു­ള്ള­തു­പോ­ലുള്ള ഗൂഢ­മ­ന്ത്ര­ങ്ങ­ളൊന്നും അന്നി­ല്ലാ­യി­രുന്നു. ഇര­യി­മ്മന്‍ത­മ്പി­യുടെ "ഓമ­ന­ത്തി­ങ്കള്‍ക്കി­ടാവോ' എന്ന താരാട്ട് ഇന്നും മല­യാ­ളിക്ക് മറ­ക്കാന്‍ കഴി­യി­ല്ല. സംഗീ­ത­ലോ­കത്ത് നമ്മള്‍ മറ­ന്നു­പോയ മറ്റൊരു പേരാണ് സംഗീ­ത­ലോ­കത്തേ ഇര­യി­മ്മന്‍ തമ്പി­യുടെ മകള്‍ കുട്ടി­കുഞ്ഞു തങ്ക­ച്ചി. ഇവ­രുടെ കിളി­പ്പാ­ട്ടു­കളും തിരു­വാ­തി­ര­പ്പാ­ട്ടു­കളും ശ്രദ്ധേ­യ­മാ­ണ്. ഇതു­പോലെ ധാരാളം പേര്‍ നമ്മുടെ സംസ്കാ­ര­ത്തിന്റെ ഭാഗ­മായി മാറി­യി­ട്ടു­ണ്ട്. അവരെ ഓര്‍ക്കാന്‍, അറി­യാന്‍ ഇന്നത്തേ പാട്ടു­കാര്‍ക്ക് കഴി­യു­ന്നുണ്ടോ?

സമ്പ­ന്ന­രായ പാശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളുടെ ചരിത്രം പട­യോ­ട്ട­ങ്ങ­ളു­ടെയും വെട്ടി­പ്പി­ടി­ത്ത­ലി­ന്റെയും രക്ത­പ­ങ്കി­ല­മായ ചരി­ത്ര­മായിരു­ന്നെ­ങ്കില്‍ ഭാര­ത­ത്തിന്റേത് അഹിം­സ­യു­ടെ, സ്‌നേഹ­ത്തി­ന്റെ, സാഹോ­ദ­ര്യ­ത്തിന്റെ സംസ്കാ­ര­മാ­ണ്. ഏത് മത­സ്ഥ­നാ­യാലും മല­യാളം മുറുകെ പിടി­ക്കുന്നത് മതേ­തര കാഴ്ച­പ്പാടും അറി­വിന്റെ ആധു­നി­ക­ത­യു­മാ­ണ്. അവര്‍ക്ക് സംഗീ­ത­ജ്ഞ­രെയും എഴു­ത്തു­കാ­രെയും ആദ­രി­ക്കാനേ കഴി­യൂ. മറിച്ച് അവ­ഗ­ണി­ക്കാ­നാ­കി­ല്ല. എഴു­ത്തു­കാ­രോടു ഗായ­ക­രോ­ടും, കലാ­കാ­ര­ന്മാ­രോടും മത­മൗ­ലി­ക­വാ­ദി­കള്‍ കാട്ടു­ന്നത് ആര്‍ക്കും അംഗീ­ക­രി­ക്കാ­നാ­യി­ല്ല. ഇവര്‍ അറി­യേണ്ട ഒരു കാര്യം എല്ലാ മത­ങ്ങളും മനു­ഷ്യ­നിര്‍മ്മി­തി­യാ­ണ്. സമൂ­ഹ­ത്തില്‍ തിന്മ­കള്‍ അഴി­ച്ചു­വി­ടാന്‍ മതം ഒരു സാമൂ­ഹി­ക­മായ സാധൂ­ക­രണം മാത്ര­മാ­ണ്. ഇവര്‍ അറി­ഞ്ഞി­രി­ക്കേ­ണ്ടത് ഹിന്ദു­മ­ത­മെ­ന്നൊരു മത­മി­ല്ലെന്നും ഹിന്ദു എന്ന പേര് സിന്ധു എന്ന പദ­ത്തില്‍ നിന്നു­ണ്ടാ­യ­താ­ണെന്നും ഹിന്ദു എന്നത് ഒരു സംസ്കാ­ര­മാ­ണെന്നും ചരി­ത്ര­മ­റി­യാ­വു­ന്ന­വര്‍ക്ക­റി­യുന്ന കാര്യ­മാ­ണ്. ഹിന്ദു­വിനെ മത­മാക്കി വലി­ച്ചി­ഴച്ച് കൊണ്ടു­വ­രു­ന്ന­വര്‍ക്ക് ഒരു നിഗൂ­ഢ­ല­ക്ഷ്യ­മു­ണ്ട്. അത് അധി­കാ­ര­മാ­ണ്. ഇത­ര­മ­ത­ങ്ങളും ഇതു­ത­ന്നെ­യാണ് ചെയ്യു­ന്നത്. അറി­വി­ല്ലാത്ത ജനത്തേ മത­ത്തിന്റെ പേരില്‍ വോട്ടകി മാറ്റു­ന്ന­വരെ മല­യാ­ളികള്‍ ഇനി­യെ­ങ്കിലും തിരി­ച്ച­റി­യണം. നമ്മുടെ ജനാ­ധി­പ­ത്യ­ത്തില്‍ ഇവര്‍ കട്ടു മുടിച്ച് കൊഴുത്തു വീര്‍ക്കു­ന്ന­ത­ല്ലാതെ പാവ­ങ്ങള്‍ക്ക് എന്ത് പ്രയോ­ജനം? ഈ കൂട്ടര്‍ ഇന്‍ഡ്യന്‍ ജനാ­ധി­പ­ത്യ­ത്തേ, നിയ­മ­വ്യ­വ­സ്ഥയെ വിശ്വാ­സ­ങ്ങളെ മലി­ന­മാ­ക്കുന്ന ഏത് മത­വി­ശ്വാ­സ­മാ­യാലും മനു­ഷ്യ­രില്‍ ഒരാ­ത്മാ­വു­ണ്ടെ­ങ്കില്‍ ആ പരി­ശുദ്ധി അവന്റെ സ്വഭാ­വ­ത്തിലും പ്രവര്‍ത്തി­യി­ലു­മു­ണ്ടാ­യി­രി­ക്കും. അവര്‍ക്ക് മത­ത്തിന്റെ പേരില്‍ വിശ്വാ­സ­ങ്ങ­ളുടെ പേരില്‍ രാജ്യ­ങ്ങ­ളുടെ പേരില്‍ ഒരി­ക്കലും സമൂ­ഹ­ത്തില്‍ വര്‍ഗ്ഗീയ ഫാസിസ്സം വളര്‍ത്തി­ക്കൊ­ണ്ടു­വ­രാന്‍ കഴി­യി­ല്ല. അവര്‍ ആ പരി­ശു­ദ്ധിയെ അശു­ദ്ധ­മാ­ക്കു­ന്ന­വ­രാ­ണ്. ഇവര്‍ക്ക് ഈശ്വരനോ വിശ്വാ­സമോ ഇല്ല. വെറും അഭി­നവ വിശ്വാ­സി­ക­ളാ­ണ്. മത­ത്തിന്റെ പേരില്‍ തരം­ഗ­ങ്ങള്‍ സൃഷ്ടി­ക്ക­യാണ് ഇവ­രുടെ തൊഴില്‍. സമാ­ധാ­ന­പ്രി­യ­രായ മല­യാ­ളി­ക­ളാ­ഗ്ര­ഹി­ക്കു­ന്നത് സ്‌നേഹവും സമ­ത്വവും സാഹോ­ദ­ര്യ­വു­മാ­ണ്. മറിച്ച് കലാ­പ­മല്ല.

email: karoorsoman@yahoo.com

സംഗീ­ത­സ­ദ­സ്സിലെ കലാ­പ­കാ­രി­കള്‍ ­­(കാരൂര്‍ സോമന്‍, ചാരുംമൂട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക