Image

കനല്‍ വഴികളിലെ വസന്തം (ക­വിത: ത്രേസ്യാമ്മ തോമ­സ്)

Published on 03 February, 2016
കനല്‍ വഴികളിലെ വസന്തം (ക­വിത: ത്രേസ്യാമ്മ തോമ­സ്)
ജീവിതം ഒരു തീരാ വസന്തം....
കൊടുങ്കാററ്റും പേമാരിയും അവഗണിച്ച്
കാലഭേദങ്ങളും മന്ദമാരുതനും ആസ്വദിച്ച്
വസന്തത്തെ ലക്ഷ്യമാക്കിയുള്ള യാത്ര....
നൊമ്പരങ്ങളുടെ നീര്‍ക്കയങ്ങളില്‍
ആമ്പല്‍ വിരിയിക്കാനുള്ള മനസ്സും

ജീവിതം ഒരു കാന്താരം....
നിബിഡ ശാഖികളും
വന്യമായ ആരവങ്ങളും അവഗണിച്ച്
സുന്ദര സുമങ്ങളും കളകൂജനങ്ങളും തേടി
പുഴപോലെ ഒഴുകാന്‍ കൊതിച്ചൊരു യാത്ര..
ഏതു കൂരിരുട്ടിലും വെളിച്ചമാകാന്‍
വെമ്പുന്നൊരു മനസ്സും

ജീവിതം ഒരു പാരാവാരം....
അലകളും ചുഴികളും അവഗണിച്ച്
ഗര്‍ജ്ജനങ്ങള്‍ക്കു കാതോറ്ക്കാതെ
സ്വര്‍ഗ്ഗസമാനമാ!യ സൌന്ദര്യം തെടി
ആഴങ്ങളിലേക്ക് ഊളിയിടുന്നൊരു യാത്ര...
ഏതു നീരാളിപ്പിടുത്തത്തെയും
നേരിടാനുള്ള ധീരമായ മനസ്സും

എങ്കിലും.....

ദിഗ്‌വിജയങ്ങളുടെ ഘോഷയാത്രയില്‍
അന്തിമമായ സത്യത്തിനു മുമ്പില്‍
പകച്ചു പോകുന്നവര്‍..
തോറ്റുപോകുന്നവര്‍....അല്ലെങ്കില്‍
തോല്‍പ്പിക്കപ്പെടുന്നവര്‍...
കനല്‍ വഴികളിലെ വസന്തം (ക­വിത: ത്രേസ്യാമ്മ തോമ­സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക