Image

തെരഞ്ഞെടുപ്പിലെ പണം: ഉള്ളവരും ഇല്ലാത്തവരും (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 05 February, 2016
തെരഞ്ഞെടുപ്പിലെ പണം: ഉള്ളവരും ഇല്ലാത്തവരും (എബ്രഹാം തോമസ്)
വാഷിങ്ടണ്‍ ന്മ പ്രൈമറികളും കോക്കസുകളും തുടരുമ്പോള്‍ സ്ഥാനാര്‍ത്ഥി കള്‍ക്ക് നീണ്ട പോരാട്ടം നടത്താന്‍ ആവശ്യമായ ധനം ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. തീരെ അപ്രധാനരായ സ്ഥാനാര്‍ത്ഥികള്‍ ഫണ്ടില്ലാതെ വിഷമിക്കും എന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അവര്‍ ഓരോരുത്തരായി (റാന്‍ഡ് പോള്‍, റിക്ക് സാന്റോറം മാര്‍ട്ടിന്‍ ഒമാലി) രംഗത്തു നിന്ന് പിന്മാറി തുടങ്ങി. 

മത്സരത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ക്ക് പണം ഒരു പ്രശ്‌നമാവില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തം 2015 ഡിസംബര്‍ അവസാനം 288 മില്യണ്‍ ഡോളര്‍ അവരുടെ പ്രചരണ ഫണ്ടുകളില്‍(സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടെ) ശേഷിച്ചിരുന്നതായാണ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന വിവരം.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഹിലരി ക്ലിന്റന്റെ നില അതീവ ഭദ്രമാണ്. സൂപ്പര്‍ പിഎസിയുടെ പക്കലുളളതും സ്വന്തം നിലയില്‍ ശേഖരിച്ചതുമായി ഇപ്പോള്‍ ശേഷിക്കുന്നത് ഇതുവരെയുളള തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും നേടിയതിനെക്കാള്‍ അധികമാണ്. എതിരാളി ബേണി സാന്‍ഡേഴ്‌സ് ഇക്കാര്യത്തില്‍ വളരെ, വളരെ പിന്നിലാണ്. ഹിലരി തന്റെ പ്രസംഗങ്ങളില്‍ വാള്‍സ്ട്രീറ്റിനെയും വന്‍ സാമ്പത്തിക സ്ഥാപനങ്ങളെയും ആക്രമിക്കാറുണ്ട്. എന്നാല്‍ അവര്‍ സമാഹരിച്ച പ്രചരണ ഫണ്ടിന്റെ പകുതിയും നല്‍കിയത് വാള്‍സ്ട്രീറ്റിലെ ഭീമന്മാരും വന്‍ സാമ്പത്തിക സ്ഥാപനങ്ങളുമാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബേണിയുടെ ഫണ്ടിലെ ഏഴര മില്യണില്‍ 75,000 ഡോളര്‍ മാത്രമാണ് ഇങ്ങനെ ലഭിച്ചത്. ബേണിയുടെ ദാതാക്കളില്‍ വളരെ ചെറിയ തുക സംഭാവന നല്‍കിയവരാണ് ഏറെയും എന്നും റിപ്പോര്‍ട്ടുണ്ടായി.

യുവ വോട്ടറന്മാരെ തന്നിലേക്ക് ആകര്‍ഷിക്കുവാന്‍ ഹിലരിക്ക് കഴിഞ്ഞില്ല എന്നാണ് ഒരു വിശകലനം. 30 വയസില്‍ താഴെ ഉളളവരില്‍ പത്തില്‍ 8 പേരും 30 മുതല്‍ 44 വയസുവരെ പ്രായമുളളവരില്‍ പത്തില്‍ 6 പേരും ബേണിയെ അനുകൂലിച്ചു എന്നാണ് കണ്ടെത്തല്‍. യുവാക്കളെ തന്നിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ ഹിലരിയുടെ പ്രചരണ വിഭാഗം പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. പക്ഷെ ന്യൂഹാംപ് ഷെയറില്‍ ഹിലരി നടത്തുന്ന പ്രചരണങ്ങളില്‍ കാര്യമായ മാറ്റം ഒന്നും ഇതുവരെ ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

തുടര്‍ന്നുളള പ്രചരണങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി നാല് ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളില്‍ പരസ്യ സമയം വാങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍ നിരസ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും ഫണ്ടിങ് പ്രശ്‌നമല്ല എന്ന് ഇത് തെളിയിക്കുന്നു. ഫെബ്രുവരി 9 ന് മത്സരം നടക്കുന്ന ന്യൂഹാംപ് ഷെയറില്‍ ബേണി വിജയിക്കുമെന്നാണ് കരുതുന്നത്. സമീപ സംസ്ഥാനമായ വെര്‍മോണ്ടില്‍ നിന്നുളള സെനറ്ററാണ് ബേണി. ന്യൂഹാംപ് ഷെയര്‍ ബേണിക്ക് ഹോം അഡ്വാന്റേജ് നല്‍കുമെന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍. പിന്നാലെ വരുന്ന സൗത്ത് കരോലിന ഹിലരിയെ പിന്തുണച്ചേക്കും. ഇവിടെ കറുത്ത വര്‍ഗക്കാര്‍ പ്രബലരാണ്. ഇവരില്‍ ഒരു വിഭാഗത്തിന് ഹിലരിയോട് വലിയ മമതയില്ല. ഇവരില്‍ ഒരു വലിയ ശതമാനം വോട്ടു ചെയ്യാതെ ഇരുന്നാല്‍ ഫലത്തെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ട്. അടുത്ത ഊഴം നെവാഡയുടേതാണ് (ഫെബ്രുവരി 20) ഇവിടെ ഹിസ്പാനിക് വോട്ടുകള്‍ നിര്‍ണായകമാണ്. പൊതുവെ ഹിലരിക്ക് അനുകൂലമായിരിക്കും എന്നാണ് കരുതുന്നത്.

19 മില്യണ്‍ ഡോളര്‍ തന്റെ ഇലക്ഷന്‍ ഫണ്ടില്‍ ബാക്കിയുമായാണ് ടെഡ് ക്രൂസ് ന്യൂഹാംപ് ഷെയറില്‍ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. (പിന്തുണ നല്‍കുന്ന പിഎസി ഫണ്ടിങ് ഇതിന് പുറമെ). മാര്‍കോ റൂബിയോയ്‌ക്കോ ജെബ് ബുഷിനോ, ക്രിസ് ക്രിസ്റ്റിക്കോ ജോണ്‍ കസിഷിനോ ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയോ നല്‍കാന്‍ കഴിയുന്നതിനപ്പുറം ഒരു പോരാട്ടം നല്‍കാന്‍ തനിക്ക് കഴിയുമെന്ന് ടെഡ് അവകാശപ്പെടുന്നു. മറുവശത്ത് ഡൊണാള്‍ഡ് ട്രമ്പ് തന്റെ സ്വന്തം പണവുമായി പ്രചരണം നടത്തുന്നു. ഒരു ബിസിനസുകാരനായ ഡൊണാള്‍ഡ് എത്രനാള്‍ തന്റെ സ്വന്തം പണം ചെലവഴിച്ച് പ്രചരണം നടത്തും എന്നറിയില്ല. താമസിയാതെ ഡൊണാള്‍ഡും പ്രചരണ ഫണ്ട് ആരംഭിക്കുകയും ധനാഭ്യര്‍ത്ഥനയുമായി രംഗത്തിറങ്ങുകയും ചെയ്യേണ്ടിവരും.

തെരഞ്ഞെടുപ്പിലെ പണം: ഉള്ളവരും ഇല്ലാത്തവരും (എബ്രഹാം തോമസ്)
Join WhatsApp News
Tom abraham 2016-02-05 12:20:02

Good information about Hillary s Wall Street donations, contradictory lies in debates. Now, my critics will jump in with their donkey talk. Liberal gun control, liberal gay rights talks but still the third world donkeys don't know the difference between  Trump and Hillary. Trump is spending his own money.


a malayalee 2016-02-05 14:38:08
ഇ മലയാളി  വായനകാര്‍  ജാഗ്രതെ 
ഒരു വലിയ ബുദ്ദിമാന്‍  കമന്റ്‌  കോളത്തില്‍ ഉണ്ടേ . ആരും എതിര്‍ ഒന്നും എഴുതരുതേ . He don't like your - Donkey talk- He is now deeply in with Jack Asses in USA he don't like 3rd world donkeys.
 Hope he will explain what is donkey talk. and 3rd world donkeys even though seems like he is running around with toilet tissue.
വിദ്യാധരൻ 2016-02-05 20:59:23
കഴുതയോടുരച്ചിട്ടെന്തു കാര്യം 
തഴയുക ഇവൻ തലയിൽ ഒന്നുമില്ല 
കരയും വലിയവായിലുടനെ തന്നെ 
കരഞ്ഞു കഴിയുമ്പോൾ രോഗം മാറും 
വയസന്‍ വായനകാരന്‍ 2016-02-06 06:02:59

പിടിവാശിയും മൂഡതയും വര്‍ദക്യത്തില്‍ തലയില്‍ മുളക്കുന്ന കൊമ്പുകള്‍. വയസന്‍ കാലം പലരും സൊന്തം ജീവിതം ഇങ്ങനെ

നരകം ആക്കി മാറ്റുന്നു. വരട്ടു ചൊറി ഉള്ളവന്‍ ചൊറി മാന്തുന്നത് കാണുന്നവര്കും വളരെ പ്രയാസം എന്നത് ചൊറിയന്‍ കണക്കാക്കുന്നില്ല .

വയസന്‍ കാലം സന്യാസം എന്നത് വളരെ നല്ലത് തന്നെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക