Image

ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)

Published on 02 February, 2016
ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)
തൊണ്ണുറുകളുടെ അവസാനം . സര്‍ഗവേദിയും ,ഫോക്കാനയുംകുടി നടത്തുന്ന സാഹിത്യ ശില്പശാല . തരകന്‍ സാറും ,സി .രാധാകൃഷണനും പ്രൊ .പുതുശ്ശേരി രാമചന്ദ്രനും പങ്കെടുക്കുന്ന രണ്ടു ദിവസം നിളുന്ന പരിപാടികള്‍ .കാര്യങ്ങള്‍ ഒതുക്കി കുട്ടാന്‍ നിലവെളിവില്ലാതെ ഒടുന്നതിനിടയിലാണ് ,ഒരു പ്രായം ചെന്ന കൈ എന്നെ പിടിച്ചു നിര്‍ത്തിയത്.

"എന്റെ പേര് ആന്റണി .തന്നെ സമ്മതിച്ചു തന്നിരിക്കുന്നു .ഞാനൊരു സാഹിത്യകാരനാണെന്ന് പറഞ്ഞ് നാണം കെടുന്നില്ല. കുറച്ചു വായനയും ,എഴുത്തും ഒക്കെ ഉണ്ട് . പഴയ ചോരയാണ് .നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടണം. എപ്പോള്‍ ബുദ്ധിമുട്ടിക്കുന്നില്ല'.

പ്രാരാബ്ദങ്ങള്‍ക്ക് ഇടയില്‍ ഞാനി പേരും ,സംസാരവും ഒക്കെ മറന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വിളി വന്നു .

"ഞാന്‍ ആന്റണി . മുമ്പൊരിക്കല്‍ പരിചയപ്പെട്ടതാണ് ."
"ഞാനോര്‍ക്കുന്നു'
"നമുക്കൊന്നിരിക്കണം .ചിലതൊക്കെ പറയാനുണ്ട്­.'

അവിടെയാണ് ആ സൗഹൃദം തുടങ്ങുന്നത് .സുര്യനുതാഴെ ഏത് വിഷയവും ആന്റണി ചേട്ടന് ഇഷ്ടമാണ് .രണ്ടു ദിവസം കുടുന്നതിനുള്ളില്‍ ഒരു വിളി വന്നിരിക്കും . താന്‍ കണ്ടത് , കേട്ടത് , വായിച്ചത് , അറിഞ്ഞത് എല്ലാം ഒന്ന് പറയാതെ ആന്റണി ചേട്ടന്‍ ഉറങ്ങില്ല .നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എന്തിനോടും പ്രതികരിക്കാതെ വിടുന്ന പ്രശനമില്ല .

"തന്നോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കില്‍ എനിക്ക് ഇരിക്ക പൊറുതി ഇല്ല.അതുകൊണ്ട് മാത്രം വിളിച്ചതാണ്.'

ഇങ്ങനെ നിശ്ചയ ദാര്‍ഡ്യതയോടെ സംസാരിക്കുന്ന ചേട്ടന്റെ മനസ്സ് എനിക്ക് കാണാം! കവിതയോ ലേഖനമോ എഴുതിയവനോട് ദേഷ്യം തോന്നിയാല്‍ ഉടനെ വിളി : ­ " കവിത്വം തൊട്ടു തിണ്ടിയിട്ടില്ല. അവളിവിടെ നില്ക്കുന്നു അല്ലെങ്കില്‍ ഞാന്‍ കാര്യം ശരിക്ക് പറഞ്ഞ് മനസ്സിലാക്കിയേനെ "

സര്‍ഗവേദിയില്‍ ആന്റണി ചേട്ടനൊരു നിറസാന്നിധ്യമായിരുന്നു .ഓരോ വിഷയവും തന്റെതുമാത്രമായ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ചേട്ടന് മടി ഉണ്ടായിരുന്നില്ല .നിലപാടുകളില്‍ നിന്ന് അണുവിട മാറാതെ വിമര്‍ശിക്കുകയാണെങ്കില്‍ കത്തികയറി മനസ്സില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ്­ ,വികാരധിനനായി, മേശപ്പുറത്ത് രണ്ടടി അടിച്ചു അലറി നില്ക്കുന്ന ആന്റണി ചേട്ടന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല .

അമേരിക്കന്‍ സാഹചര്യങ്ങളോടും ജിവിതതോടും പോരുത്തപ്പെട്ടുപോയ ഒരു പച്ച മലയാളി !

സര്‍ഗവേദി മിറ്റിങ്ങു കഴിഞ്ഞാല്‍ പിറ്റേ ദിവസം രാവിലെ ,മറക്കാതെ വിളിച്ചു ,അതിന്റെ പ്രതികരണം പറയുക .വരുത്തേണ്ട മാറ്റങ്ങള്‍ സുചിപ്പിക്കുക ,വിഷയ നിര്‍ണയത്തിലുള്ള പാകപ്പിഴകള്‍ ചുണ്ടി കാണിക്കുക . 1992 മുതല്‍ നടന്നു വരുന്ന ഈ സംഘടനക്കു ആന്റണി ചേട്ടന്റെ വേര്‍പാട് ­­­­­­ അതെന്റെ വാക്കുകളില്‍ ഒതുങ്ങില്ല .

മറ്റു പലരെയും പോലെ ആന്റണി ചേട്ടന്‍ എന്റെയും സുഹൃത്തായിരുന്നു .ഗുരുതുല്യനായ ആ സതീര്‍ത്ഥ്യന് എന്റെ യാത്രാമൊഴി ..............!
ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)ഒരു യാത്രാ മൊഴി ............! (മനോഹര്‍ തോമസ്­)
Join WhatsApp News
josecheripuram 2016-02-05 08:54:53
Dear   ,Manohar I would like to  say You have linked many great personalities through  "SARGAVEDI ". One great soul was Nammude Anthony chettan.We said Good things about him when he was alive ,So I am not saying Good about him now  ,but his Family Ammni Chechi,& their kids,I met them at KC's annual Dinner.They are wonderfull people just like their Father.So When we meet again We Will have a discussion about Where is AnthonyChettan&.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക