Image

അമിത്ഷാ കേരളത്തിലെത്തുന്നത് ക്രിസ്ത്യന്‍ വോട്ടു ലക്ഷ്യമിട്ട്?

Published on 31 January, 2016
അമിത്ഷാ കേരളത്തിലെത്തുന്നത് ക്രിസ്ത്യന്‍ വോട്ടു ലക്ഷ്യമിട്ട്?
കര്‍ത്താവേ ഇവരോട് പൊറുക്കേണമേ ...

ഒരു കാലത്ത് ഹിന്ദുക്കളായിരുന്നവര്‍ സാമുഹ്യ സാഹചര്യങ്ങളില്‍ പെട്ട് മറ്റ് മതങ്ങളില്‍ പോയ കഥ കേരളത്തിനു വളരെ പരിചിതമാണ് .ഇത്തരം സാഹചര്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത .ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം ബി.ജെ പി യിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് കുറച്ചു വോട്ട് വേണം എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല .പക്ഷെ അത് നടക്കണമെങ്കില്‍ മത മേലദ്ധ്യക്ഷന്‍മാര്‍ വിചാരിച്ചാല്‍ നടക്കുമെന്നാണ് ഈ കാര്യത്തില്‍ അമിത പ്രതീക്ഷയുള്ള അമിത്ഷായുടെ വിചാരം .ബുധനാഴ്ച കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രധാന ശ്രദ്ധ െ്രെകസ്തവ സംഘടനകളുമായുള്ള ചര്‍ച്ച ആണെന്ന് പലരും പറയുന്നു . സീറോ മലബാര്‍ സഭയുടെ ഉന്നതരുള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ചനടത്തും എന്നാണു സംസാരം . രണ്ടുദിവസം കേരളത്തില്‍ തങ്ങുന്ന അദ്ദേഹത്തിന് എറണാകുളം, കോട്ടയം ജില്ലകളില്‍ മാത്രമെ പരിപാടികളു­ള്ളൂ.

കൊച്ചിയില്‍ വിമാനമിറങ്ങുന്ന അമിത്ഷാ അന്നുതന്നെ സീറോ മലബാര്‍ സഭയുടെ ഉന്നതരുമായി ചര്‍ച്ച നടത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത് . കുടാതെ ഉന്നത െ്രെകസ്തവ നേതാക്കളെയും അദ്ദേഹം കാണും. അമിത്ഷായുടെ പരിപാടികള്‍ അതീവ രഹസ്യമാക്കിവയ്ക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനു നല്‍കിയ നിര്‍ദേശം.ന്യൂനപക്ഷവോട്ടുകള്‍ കിട്ടിയാല്‍ കുറഞ്ഞത്­ 40 സീറ്റ് കിട്ടുമെന്നാണ് കുമ്മനം ജി യുടെ കണ്ടെത്തല്‍ .ഹിന്ദുത്വ വാദം കൊണ്ട് ഭുരിപക്ഷ വോട്ട് പോലും കിട്ടാന്‍ സാധ്യത ഇപ്പോഴാത്തെ സംവിധാനത്തില്‍ ഇല്ല .വെള്ളാപ്പിള്ളിയെ കൂടെ കൂട്ടിയതോടെ ഭുരിപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍ ബി ജെ പി ക്ക് പണി കൊടുക്കാന്‍ സാധ്യത ഉണ്ട് .ഹിന്ദുത്വ അജണ്ട കൊണ്ട് , കേരളത്തിലെ സവിശേഷമായ സാമുദായിക അന്തരീക്ഷത്തില്‍ അത്തരമൊരു നീക്കം കൊണ്ട് ഫലംചെയ്യില്ലെന്നു കേന്ദ്രനേതൃത്വത്തിനു ബോധ്യംവന്നതിനാലാണ് ന്യൂനപക്ഷവോട്ടുകള്‍ കൂടി നേടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാനുള്ള ശ്രമം നടത്തുന്ന­ത്.

പല മുസ്ലിം സംഘടനകള്‍ ബി.ജെ.പിയോട് അയിത്തം കല്‍പിക്കുന്നതിനാല്‍ അവരുമായുള്ള ചര്‍ച്ചകൊണ്ട് കാര്യമില്ലെന്നു കണ്ടാണ് അമിത്ഷാ െ്രെകസ്തവ സഭാ നേതാക്കളെ കാണുന്നത്. അതിനാല്‍ ഹിന്ദുത്വത്തിനൊപ്പം മതേതര മുഖവും പ്രദര്‍ശിപ്പിച്ചുള്ള അടവുനയമാവും ബി.ജെ.പി സ്വീകരിക്കുക. അടല്‍ബിഹാരി വാജ്‌­പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്ത് മൂവാറ്റുപുഴയില്‍നിന്ന് സഭയുടെ പിന്തുണയോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.സി തോമസ് ജയിച്ച സാഹചര്യമാണ് പുതിയ നീക്കത്തിനു ബി.ജെ.പിക്കു പ്രചോദനമായത്.

ഇതേ മാതൃകയില്‍ സഭയുമായി നേരിട്ട് അടവുനയം സ്വീകരിച്ചു കേരളത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള നീക്കമാണ് ബി.ജെ.പി പരീക്ഷിക്കുന്നത്. ഇതാണ് അമിത്ഷായുടെ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം.െ്രെകസ്തവ സമുദായത്തിന് ഭുരിപക്ഷമുള്ള ജില്ല എന്ന നിലയ്ക്കാണ് അമിത്ഷായുടെ പൊതുയോഗമുള്‍പ്പെടെയുള്ള പരിപാടികള്‍ കോട്ടയത്ത് നടത്തുന്നത്. മുന്‍ മന്ത്രി കെ.എം മാണി അമിത്ഷായെ കാണാനുള്ള സാധ്യതയുണ്ടെങ്കിലും ഇക്കാര്യം ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. മാണിക്ക് മന്ത്രിസഭയിലേക്ക് വരാന്‍ പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ മാണി അമിത്ഷായെ കാണാന്‍ വഴിയില്ല .ബി ജെ പി യുമായി സൌഹൃദം സ്ഥാപിക്കുന്നത് പി .ജെ ജോസഫിന് താല്പര്യമില്ല . പി.ജെ ജോസഫ് ഇടഞ്ഞാലും ബി.ജെ.പിയുമായുള്ള നീക്കുപോക്ക് സാധ്യത ആരായണമെന്ന് മാണിവിഭാഗം ആലോചിക്കുന്നത് യു ഡി എഫുമായി കൂടുതല്‍ വിലപേശല്‍ നടത്താനാണ് എന്നത് വ്യക്തം.പക്ഷെ ഒരു കാര്യം അമിത്ഷാ ഓര്‍ക്കുന്നത് നല്ലത് .ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ഒരു മുന്നണിക്ക്­ ഇപ്പോഴത്തെ സാഹചര്യത്തില്‍ഏതു പിതാക്കന്മാര്‍ പറഞ്ഞാലും കേരളത്തിലെ ക്രിസ്ത്യാനികള്‍ വോട്ട് ചെയ്യുമെന്നു തോന്നുന്നില്ല .കാരണം വോട്ട് ഒരു ഇന്ത്യന്‍ പൌരന്റെ മൌലികാവകാശമാണ് .അത് വിനിയോഗിക്കാന്‍ അവര്ക്ക് നന്നായി അറിയാം ...

അനില്‍ പെണ്ണുക്കര
അമിത്ഷാ കേരളത്തിലെത്തുന്നത് ക്രിസ്ത്യന്‍ വോട്ടു ലക്ഷ്യമിട്ട്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക