Image

ശബ­രീ­ശന് അഭി­ഷേ­ക­ത്തി­നുള്ള നെയ്യു­മായി കന്നി­സ്വാമി എ­ത്തി

അനില്‍ പെണ്ണു­ക്കര Published on 13 January, 2016
ശബ­രീ­ശന് അഭി­ഷേ­ക­ത്തി­നുള്ള നെയ്യു­മായി കന്നി­സ്വാമി എ­ത്തി
മക­രസംക്രമ പൂജയ്ക്ക് അയ്യ­പ്പ­സ­്വാ­മിക്ക് അഭി­ഷേകം ചെയ്യാ­നുള്ള നെയ്യ് നിറച്ച ഏഴ് തേങ്ങ­ക­ളു­മായി തിരു­വ­ന­ന്ത­പുരം കവ­ടി­യാര്‍ കൊട്ടാ­ര­ത്തില്‍ നിന്നും അയച്ച കന്നി സ്വാമി ഇരു­മു­ടി­ക്കെ­ട്ടു­മായി സന്നി­ധാ­ന­ത്തെ­ത്തി. ആചാ­ര­പ്ര­കാരം തല­മു­റ­ക­ളായി കവ­ടി­യാര്‍ കൊട്ടാ­ര­ത്തില്‍ നിന്ന് അയ­യ്ക്കുന്ന കന്നി സ്വാ­മി­മാര്‍ കൊണ്ടു­വ­രുന്ന നെയ്‌തേ­ങ്ങ­യിലെ നെയ്യാണ് മക­ര­സം­ക്ര­മ­പൂ­ജയ്ക്ക് അയ്യ­പ്പന് അഭി­ഷേകം ചെയ്യു­ന്ന­ത്.

തിരു­വ­ന­ന്ത­പുരം സ്വ­ദേ­ശി­യായ മഹാ­ദേ­വന്‍ എന്ന പതി­നാറ് വയ­സ്സുള്ള കന്നി­സ­്വാ­മി­യാണ് ഇത്ത­വണ നെയ്‌തേ­ങ്ങകളു­മായി ശബ­രീശ സന്നി­ധി­യി­ലെ­ത്തി­യ­ത്. 41 നാളത്തെ കഠിന വ്രത­മെ­ടു­ത്താണ് മഹാ­ദേ­വന്‍ മല­ച­വി­ട്ടി­യ­ത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നവ­രാ­ത്രി­മ­ണ്ഡ­പ­ത്തില്‍ പ്രതേ­്യകം തയ്യാ­റാ­ക്കിയ പന്ത­ലില്‍ വച്ച് ഇപ്പോ­ഴത്തെ രാജ­പ്ര­തി­നി­ധി­യായ ശ്രീമൂലം തിരു­നാള്‍ രാമ­വര്‍മ്മ­യാണ് നെയ്‌തേ­ങ്ങകള്‍ നിറ­ച്ചു­നല്‍കി­യ­ത്.

25 വര്‍ഷ­മായി കവ­ടി­യാര്‍ കൊട്ടാ­ര­ത്തില്‍ നിന്നുള്ള നെയ്‌തേ­ങ്ങ­യു­മായി വരുന്ന കന്നി­സ­്വാ­മി­മാരെ സന്നി­ധാ­ന­ത്തെ­ത്തി­ക്കു­ന്നത് ഗുരു­സ­്വാ­മി­യായ രാംനാ­ഥാ­ണ്. തിരു­വ­ന­ന്ത­പുരം പത്മ­നാ­ഭ­സ­്വാ­മി­ക്ഷേത്രം ജീവ­ന­ക്കാ­ര­നായ അദ്ദേ­ഹ­ത്തിന്റെ ഇള­യ­മ­ക­നായ മഹാ­ദേ­വ­നാണ് ഇക്കുറി നെയ്‌തേ­ങ്ങ എത്തി­ക്കുവാ­നുള്ള ഭാഗ്യം ലഭി­ച്ച­ത്.

അയ്യപ്പസ്വാ­മി­യുടെ കൃപയും അനു­ഗ്ര­ഹ­വും കൊണ്ട് മാത്ര­മാണ് ഈ ഭാഗ്യം തങ്ങളെ തേടി­യെ­ത്തി­യ­തെന്ന് മഹാ­ദേ­വനും രാംനാഥും പറ­ഞ്ഞു. മൂത്ത മകന്‍ ഗണ­പ­തിയും ഇവ­രോ­ടൊപ്പം മക­ര­വി­ള­ക്കിന് ശബ­രീശ ദര്‍ശ­ന­ത്തി­നായി സന്നി­ധാ­നത്ത് എത്തി­യി­ട്ടു­ണ്ട്. തിരു­വാ­ഭ­ര­ണ­വി­ഭൂ­ഷി­ത­നായ അയ്യ­പ്പ­സ­്വാ­മി­യെയും മക­ര­ജേ­്യാ­തി­യെയും ദര്‍ശി­ച്ച­ശേഷം ജനു­വരി 16 ന് സംഘം മല­യി­റ­ങ്ങും.


ഭക്തര്‍ക്ക് അനു­ഭൂ­തി­യായി ദക്ഷ­യാഗം കഥ­കളി

ദക്ഷ­യാഗം കഥ­കളി കാണു­ന്ന­തിന് സന്നി­ധാ­നത്ത് തിങ്ങി­നി­റഞ്ഞ് നൂറു­ക­ണ­ക്കിന് അയ്യ­പ്പ­ഭ­ക്തര്‍. ചെറു­തു­രുത്തി കലാ­മ­ണ്ഡ­ല­ത്തിലെ കഥ­കളി വിദ­്യാര്‍ത്ഥി­ക­ളാണ് സന്നി­ദാ­നത്ത് കഥ­കളി അവ­ത­രി­പ്പി­ച്ച­ത്. ദക്ഷ­യാഗം കഥ­ക­ളി­യില്‍ സതി ശിവനെ വിവാഹം കഴി­ക്കു­ന്ന­തി­നായി തപസ്സ് ചെയ്യു­ന്നതും തപസ്സ് പരീ­ക്ഷി­ക്കു­ന്ന­തി­നായി ശിവന്‍ വൃദ്ധ ബ്രാഹ്മണ വേഷ­ത്തി­ലെ­ത്തു­ന്നതും സതി­യോട് ശിവ­നെ­ക്കുറിച്ച് അപകീര്‍ത്തി­പ­ര­മായ പരാ­മര്‍ശ­ങ്ങള്‍ നട­ത്തു­കയും അത് സഹി­ക്കാ­നാ­വാതെ സതി ദേഷ­്യ­പ്പെ­ടു­കയും തുടര്‍ന്ന് സതിയെ ശിവന്‍ വിവാഹം കഴി­ക്കു­ന്ന­തു­മെല്ലാം തന്മ­യ­ത്വ­ത്തോ­ടെ­യാണ് രംഗത്ത് അവ­ത­രി­പ്പി­ച്ച­ത്. ദക്ഷന്‍ ഇന്ദ്രാ­ദി­ക­ളുടെ അടുത്ത് ശിവ­നെ­ക്കു­റിച്ച് നിന്ദിച്ച് പറ­യു­കയും സതി പിതാ­വായ ദക്ഷന്റെ യാഗ­ത്തി­ലേക്ക് ശിവന്റെ സമ്മ­ത­മി­ല്ലാതെ പോവുകയും അവിടെ വച്ച് യാഗ­ശാ­ല­യില്‍ നിന്നും സതിയെ അപ­മാ­നിച്ച് ഇറ­ക്കി­വി­ടു­കയും ചെയ്യു­ന്നു. ഈ വാര്‍ത്ത അറിഞ്ഞ ശിവന്‍ ദക്ഷന്റെ അഹ­ങ്കാരം തീര്‍ക്കു­ന്ന­തി­നായി തിരു­ജ­ട­യില്‍ നിന്നും വീര­ഭ­ദ്ര­നെയും സതി ഭദ്ര­കാ­ളി­യെയും പ്രതൃ­ക്ഷ­പ്പെ­ടു­ത്തു­ന്നു. വീര­ഭ­ദ്രനും ഭദ്ര­കാ­ളിയും ഭൂത­ഗ­ണ­ങ്ങ­ളു­മെല്ലാം ദക്ഷന്റെ യാഗ­ശാല തകര്‍ത്ത് ദക്ഷന്റെ തല ഛേദി­ക്കു­കയും ചെയ്തു. തുടര്‍ന്ന് ദേവ­ത­ക­ളുടെ ആഗ്ര­ഹ­പ്ര­കാരം ശിവന്‍ ദക്ഷന് ആടിന്റെ തല­പിടി­പ്പിച്ച് ജീവന്‍ വയ്പ്പി­ക്കു­കയും യാഗം പൂര്‍ത്തി­ത്തീ­ക­രി­ക്കു­കയും ചെയ്യു­ന്നു. പിന്നീട് ദക്ഷന്‍ ശിവ­ഭ­ക്ത­നായി തീരു­കയും ചെയ്യുന്ന രംഗ­ങ്ങ­ളാണ് രംഗത്ത് ആടി­യ­ത്.

രണ്ട­ര­മ­ണി­ക്കൂര്‍ നീണ്ടു­നിന്ന കഥ­ക­ളി­യില്‍ മധു­വാ­ര­ണാസി ദക്ഷന്റെ വേഷവും കലാ­മ­ണ്ഡലം വിദ­്യാര്‍ത്ഥി­ക­ളായ ശരത്ത്, ആരോ­മല്‍, നിതിന്‍, ധനേ­ഷ്, അഭി­ജി­ത്ത്, ഹരി­മോ­ഹ­നന്‍ എന്നി­വര്‍ യഥാ­ക്രമം ശിവന്‍,സ­തി,­വീ­ര­ഭ­ദ്രന്‍ ഭദ്ര­കാ­ളി, ഇന്ദ്രന്‍, വൃദ്ധ ബ്രാഹ്മ­ണന്‍ എന്നീ കഥാ­പാ­ത്ര­ങ്ങളെ രംഗത്ത് അവ­ത­രി­പ്പി­ച്ചു. കലാ­ണ്ഡലം രഞ്ജിത്ത,് അനീഷ് എന്നി­വര്‍ ഭൂത­ഗ­ണ­ങ്ങ­ളുടെ വേഷ­മി­ട്ടു. കോട്ട­യ്ക്കല്‍ സന്തോഷ്, തൃപ്പൂ­ണി­ത്തുറ അര്‍ജ്ജുന്‍ രാജ്, അഭി­ജിത്ത് വാര­്യര്‍ എന്നി­വര്‍ പാട്ടും കലാ­മ­ണ്ഡലം അനീഷ്, അഭി­നന്ദ്, അഭി­ഷേക് എന്നി­വര്‍ ചെണ്ട­യിലും സി. രാഹുല്‍, അനന്ദു എന്നി­വര്‍ മദ്ദ­ള­ത്തിലും പക്ക­മേളം ഒരു­ക്കി. ചുട്ടി കലാ­നി­ലയം വിഷ്ണുവും അണി­യറ സജ്ജീ­ക­രണം സേതു­മാ­ധ­വ­നു­മാണ് നിര്‍വ്വ­ഹി­ച്ച­ത്.


ഗിരീ­ഷ്കു­മാ­റിന് സഹാ­യ­ഹ­സ്ത­വു­മായി ദേവ­സ്വം ബോര്‍ഡ്

ശബ­രി­മല മണ്ഡ­ല­-­മ­ക­ര­വി­ളക്ക് മഹോ­ത്സ­വ­ത്തോ­ട­നു­ബ­ന്ധിച്ച് കുന്നാ­റി­ലേക്ക് താത്ക്കാ­ലിക വൈദ­്യുത വിത­രണ സാമ­ഗ്ര­ഹി­ക­ളു­മായി പോകവേ പാല­ത്തിന്റെ സ്ലാബ് തകര്‍ന്ന് അപ­കടം സംഭ­വിച്ച ചുമട്ട് തൊഴി­ലാളി ഗിരീ­ഷ്കു­മാ­റിന് ദേവ­സ­്വം­ബോര്‍ഡ് ചികി­ത്സാ­സ­ഹാ­യ­മായി 50000 രൂപ നല്‍കി. തിരു­വ­ന­ന്ത­പുരം പെരുംകാവ് കുള­ത്തിന്‍ങ്കര വീട് സ്വ­ദേ­ശി­യാണ് ഗിരീ­ഷ്കു­മാര്‍. ശബ­രി­മ­ല­യില്‍ സൗണ്ട്‌സ് സിസ്റ്റം കരാ­റെ­ടുത്ത ആലുവ കള­രി­ക്കല്‍ സൗണ്ട്‌സ് ഉടമ രമേ­ശിന് വേണ്ടി ബാറ്റ­റി­യു­മായി പോക­വേ­യാണ് അപ­ക­ടം സംഭ­വി­ച്ച­ത്.

മക­ര­വി­ള­ക്കിന് സന്നി­ധാനം സംഗീത സാന്ദ്ര­മാകും

സന്നി­ധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡി­റ്റോ­റിയത്തില്‍ മക­ര­വി­ളക്ക് ദിവസം ഹരി­വ­രാ­സനം അവാര്‍ഡും എം.ജി ശ്രീകു­മാ­റിന്റെ സംഗീത പരി­പാ­ടിയും ഉള്‍പ്പെടെ വിവിധ പരി­പാടികള്‍ അര­ങ്ങേ­റും.

ജനു­വരി 15 ന് പുലര്‍ച്ചെ 4 മണി മുതല്‍ യുവ­ഗാ­യ­കനും സംഗീത സംവി­ധാ­യ­ക­നു­മായ ലാല്‍കൃഷ്ണ ഭക്തി­ഗാ­ന­സുധ അവ­ത­രി­പ്പി­ക്കും. തുടര്‍ച്ച­യായി രണ്ടാം­വര്‍ഷ­മാണ് ലാല്‍കൃഷ്ണ സന്നി­ധാ­നത്ത് സംഗീത പരി­പാടി അവ­ത­രി­പ്പി­ക്കു­ന്ന­ത്. തുടര്‍ച്ച­യായി 12 മണി­ക്കൂര്‍ പരി­പാടി അവ­ത­രി­പ്പി­ക്കു­ക­യാണ് ലക്ഷ്യം.

15 ന് വൈകിട്ട് 4 മണി­മു­തല്‍ 6 മണി­വരെ ഹൈദ­രാ­ബാ­ദില്‍ നിന്നുള്ള മുരാ­രി­മോ­ഹന്‍ ഗുരു­സ­്വാമി മല­യാ­ളം, തമി­ഴ്, തെലു­ങ്ക്, കന്നഡ ഭക്തി­ഗാ­ന­ങ്ങള്‍ അവ­ത­രി­പ്പി­ക്കും. പതി­മൂ­ന്നാം­വര്‍ഷ­മാണ് അദ്ദേഹം പരി­പാടി അവ­ത­രി­പ്പി­ക്കു­ന്ന­ത്. വൈകിട്ട് ആറ് മുതല്‍ ജയ­വി­ജ­യ­മാ­രിലെ വിജ­യന്റെ മകന്‍ മഞ്ജു ജയ­വി­ജയും സംഗീത പരി­പാടി അവ­ത­രി­പ്പി­ക്കും.

പുല്ലു­മേട് വഴി തീര്‍ത്ഥാ­ട­കര്‍ക്ക് ആശ­്വാ­സ­­മായി ഇ.­ഡി.­സി­യുടെ ഭക്ഷ­ണ­ശാ­ല­കള്‍ തുറന്നു

ശബ­രി­മല മക­ര­വി­ള­ക്കിന്റെ സുഖ­ദര്‍ശനം ലഭി­ക്കുന്ന പുല്ലു­മേ­ടി­ലേ­ക്കുള്ള ­കാ­ന­ന­പാ­ത­യില്‍ തീര്‍ത്ഥാ­ട­കര്‍ക്ക് ആശ­്വാ­സ­മായി വനം­വ­കു­പ്പിന്റെ കീഴിലെ ഇക്കോ ഡെവ­ലെ­പ്പ്‌മെന്റ് കമ്മി­റ്റി­കള്‍ രണ്ട് കട­കള്‍ തുറ­ന്നു. തേക്കടി റെയ്ഞ്ചിലെ പൊന്‍ന­ഗര്‍ ഇ.­ഡി.­സി­യുടെ നേതൃ­ത­്വ­ത്തില്‍ കഴു­ത­ക്കു­ഴി­യിലും സത്രം ഇ.­ഡി.­സി­യുടെ നേതൃ­ത­്വ­ത്തില്‍ പൂങ്കാ­വ­ന­ത്തി­ലു­മാണ് കട­കള്‍ തുറ­ന്ന­ത്. ഇവിടെ കഞ്ഞി,­ക­പ്പ, പൊറോ­ട്ട,ചായ, കാപ്പി, ലഘു­പ­ല­ഹാ­ര­ങ്ങള്‍ എന്നി­വ­യാണ് വില്‍പ്പന നട­ത്തു­ന്ന­ത്.

സാക്‌സോ­ഫോണ്‍ സംഗീ­ത­മാ­ധു­ര­്യ­ത്തില്‍ സന്നി­ധാനം തിരു­മുറ്റം

തന്റെ വലിയ ഒരു ആഗ്രഹം പൂര്‍ത്തി­ക­രി­ക്കാന്‍ കഴി­ഞ്ഞ­തിന്റെ നിര്‍വൃ­തി­യി­ലാണ് മംഗ­ലാ­പുരം സ്വ­ദേ­ശി­യായ ഹേമന്ത് കുമാര്‍ എന്ന കുഞ്ഞു­മ­ണി­ക­ണ്ഠന്‍. ഇഷ്ട­കീര്‍ത്ത­ന­ങ്ങള്‍ ഭഗ­വാന് സാക്‌സോ­ഫോ­ണി­ലൂടെ സംഗീ­താര്‍ച്ച­ന­യായി സമര്‍പ്പി­ച്ച­പ്പോള്‍ കണ്ടു­നിന്ന ഭക്തരും അതില്‍ ലയി­ച്ചു. പിതാ­വി­നൊ­പ്പ­മാണ് പതി­നാ­ലു­വ­യ­സ്സു­കാ­ര­നായ ഹേമന്ത് കുമാര്‍ ശബ­രി­മ­ല­യി­ലെ­ത്തി­യ­ത്.
ശബ­രീ­ശന് അഭി­ഷേ­ക­ത്തി­നുള്ള നെയ്യു­മായി കന്നി­സ്വാമി എ­ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക