Image

നൈന­യുടെ അഞ്ചാ­മത് നാഷ­ണല്‍ കണ്‍വന്‍ഷന്‍ ഷിക്കാ­ഗോ­യില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 11 December, 2015
നൈന­യുടെ അഞ്ചാ­മത് നാഷ­ണല്‍ കണ്‍വന്‍ഷന്‍ ഷിക്കാ­ഗോ­യില്‍
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സു­മാ­രുടെ ദേശീയ സംഘ­ട­ന­യായ NAINA (National Association of Indian Nurses of America)-യുടെ അഞ്ചാ­മത് ദേശീയ എഡ്യൂ­ക്കേ­ഷ­ണല്‍ കണ്‍വന്‍ഷന്‍ 2016 ഒക്‌ടോ­ബര്‍ 21, 22 തീയ­തി­ക­ളില്‍ ഷിക്കാ­ഗോ­യില്‍ വച്ചു നട­ത്തു­ന്ന­താ­ണെന്ന് ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. എല്‍മ­സ്റ്റി­ലുള്ള വാട്ടര്‍ഫോര്‍ഡ് കോണ്‍ഫ­റന്‍സ് സെന്റ­റില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നട­ക്കു­ക. 

വിവിധ സംസ്ഥാ­ന­ങ്ങ­ളി­ലുള്ള എല്ലാ ചാപ്റ്റ­റി­ലേയും അംഗ­ങ്ങ­ളേ­യും, മറ്റു സംസ്ഥാ­ന­ങ്ങ­ളി­ലു­ള്ള­വ­രേയും ഒരു­മിച്ച് ചേര്‍ത്ത് കാലാ­നു­സൃ­ത­മായ മാറ്റ­ങ്ങ­ളെ­ക്കു­റി­ച്ചുള്ള ക്ലാസു­കളും, ചര്‍ച്ച­കളും ഈ ദിവ­സ­ങ്ങ­ളില്‍ നട­ക്കു­ന്നു. ആരോ­ഗ്യ­രം­ഗത്തെ നവീന മാതൃ­ക­കളെ അടി­സ്ഥാ­ന­പ്പെ­ടുത്തി "Emerging Pradigms in Nursing and Helth Care- Technology, Evidence - based Practice, Interprofessional Collaboration and Diversity' എന്ന­താണ് കോണ്‍ഫ­റന്‍സിന്റെ വിഷ­യ­മായി തെര­ഞ്ഞെ­ടു­ത്തി­രി­ക്കു­ന്ന­ത്. മാറി­വ­രുന്ന തൊഴില്‍, രാഷ്ട്രീ­യ, സാമ്പ­ത്തി­ക, വിദ്യാ­ഭ്യാസ നയ­ങ്ങള്‍ ആരോ­ഗ്യ­രം­ഗ­ത്തു­ണ്ടാ­ക്കുന്ന വ്യതി­യാ­ന­ങ്ങ­ളും, പ്രത്യാ­ഘാ­ത­ങ്ങളും മുന്‍കൂട്ടി മന­സി­ലാ­ക്കു­വാന്‍ അംഗ­ങ്ങളെ പ്രാപ്ത­രാ­ക്കു­ന്ന­തില്‍ നൈന നട­ത്തുന്ന പരി­ശ്ര­മ­ങ്ങ­ളില്‍ ഈ വിദ്യാ­ഭ്യാസ കണ്‍വന്‍ഷന് വലിയ പങ്കു­ണ്ട്. 

നാഷ­ണല്‍ പ്രസി­ഡന്റ് സാറാ ഗബ്രി­യേല്‍, ഇല്ലി­നോയി ചാപ്റ്റര്‍ പ്രസി­ഡന്റ് മേഴ്‌സി കുര്യാ­ക്കോ­സ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍മാ­രായ ഡോ. ജാക്കി മൈക്കള്‍, ഫിലോ­മിന ഫിലിപ്പ് എന്നി­വ­രാണ് ഒരു­ക്ക­ങ്ങള്‍ക്ക് നേതൃത്വം നല്‍കു­ന്ന­ത്. ഏഡ്യൂ­ക്കേ­ഷന് ഏറ്റവും പ്രധാന്യം നല്‍കി­യുള്ള ഈ കണ്‍വന്‍ഷന്റെ എഡ്യൂ­ക്കേ­ഷന്‍ കമ്മി­റ്റി­യുടെ അമ­രത്ത് ഏറെ പ്രഗ­ത്ഭ­രായ ആഗ്‌നസ് തേറാ­ടി­യും, ഡോ. അമിതാ അവ­ധാ­നി­യു­മാ­ണ്. കുക്ക് കൗണ്ടി സിസ്റ്റ­ത്തിന്റെ നഴ്‌സിംഗ് വിഭാഗം മേധാ­വി­യായ ആഗ്‌നസ് തേറാ­ടി­യുടെ നേതൃത്വം കണ്‍വന്‍ഷന് ഒരു മുതല്‍ക്കൂ­ട്ടാ­ണ്. 

കണ്‍വന്‍ഷന്‍ ഒരു­ക്ക­ങ്ങള്‍ക്ക് മുന്നോ­ടി­യായി നടന്ന സമ്മേ­ള­ന­ത്തില്‍ വിവിധ കമ്മി­റ്റി­ക­ളില്‍ പ്രവര്‍ത്തി­ക്കു­ന്ന­തി­നായി അംഗ­ങ്ങള്‍ വളരെ താത്പ­ര്യ­പൂര്‍വ്വം പങ്കെ­ടുത്തു. ഈ അവ­സരം വിനി­യോ­ഗി­ക്കു­ന്ന­തി­നായി എല്ലാ നേഴ്‌സു­മാരും മുന്നോ­ട്ടു­വ­ര­ണ­മെന്ന് ഭാര­വാ­ഹി­കള്‍ അറി­യി­ക്കുന്നു. സാറാ ഗബ്രി­യേല്‍ (773 793 4879, ഫിലോ­മിന ഫിലിപ്പ് (630 969 6848), മേഴ്‌സി കുര്യാ­ക്കോസ് (773 865 2456). വെബ്‌സൈറ്റ്: www.nainausa.com വൈസ് പ്രസി­ഡന്റ് ബീന വള്ളി­ക്കളം അറി­യി­ച്ച­താ­ണി­ത്.
നൈന­യുടെ അഞ്ചാ­മത് നാഷ­ണല്‍ കണ്‍വന്‍ഷന്‍ ഷിക്കാ­ഗോ­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക