Image

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ പുതുവത്സര ബ്ലഡ് ഡോണര്‍ ക്ലിനിക് ജനുവരി രണ്ടിന്

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2015
കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ പുതുവത്സര ബ്ലഡ് ഡോണര്‍ ക്ലിനിക് ജനുവരി രണ്ടിന്

കനേഡിയന്‍ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മയായ (CMNA)  കനേഡിയന്‍ ബ്ലഡ് സര്‍വീസിന്റെ സഹകരണത്തോടുകൂടി മിസ്സിസാഗയിലെ Heartland Blood Donor Clinic -ല്‍ വച്ച് രക്തദാനദിനം സംഘടിപ്പിക്കുന്നു. ജനുവരി രണ്ടാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഒരു മണിക്ക് അവസാനിക്കുന്ന ക്ലിനിക്കിലേക്ക് ധാരാളം ആളുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

Wrap it up Red - You can save a Life എന്ന മുദ്രാവാക്യവുമായി കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ബ്ലഡ് ഡോണര്‍ ഡേ രജിസ്‌ട്രേഷന്‍ മുന്നേറുകയാണ്.

കാനഡയിലെ മലയാളി നേഴ്‌സുമാരുടെ ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിക്കും, പുതുതായി എത്തുന്ന മലയാളി നേഴ്‌സുമാരുടെ ഉന്നമനത്തിനുംവേണ്ടി കാനഡയിലെ കുടിയേറ്റക്കാരായ സൗത്ത് ഏഷ്യന്റെ വൈവിധ്യമാര്‍ന്ന അഭിവൃദ്ധിക്കുംവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സി.എം.എന്‍.എയ്ക്ക് സാധിച്ചു എന്നത് കാനഡയിലെ മലയാളി നേഴ്‌സുമാര്‍ക്കെല്ലാം അഭിമാനം നല്‍കുന്നു.

കാനഡയിലെ പ്രമുഖ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഗുഡ്‌വില്‍ കാനഡയുടെ കമ്യൂണിറ്റി ഇവന്റുകള്‍ക്ക് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സപ്പോര്‍ട്ട് നല്‍കിയും, Council of Agencis Serving South Asians (CASSA)  യുടെ 'ടൊറന്റോ ഗാല 2015' -ന്റെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് റിസോഴ്‌സ് പ്രൊവൈഡറായും അസോസിയേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.

പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്കുവേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും അസോസിയേഷന്‍ നല്‍കിവരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി 'ടിപ്‌സ് ടു ഫെയ്‌സ് ആന്‍ ഇന്റര്‍വ്യൂ' എന്ന പരിപാടി വിജയകരമായി മുന്നേറുന്നു. ആദ്യമായി വീടുവാങ്ങുന്നവര്‍ക്കുവേണ്ടി ഹോംലൈഫ് മിറക്കിള്‍ ബ്രോക്കേജുമായി സഹകരിച്ച് Earn 50% of the Sales Presons Commistion Back to Furnish your New Home  എന്ന പദ്ധതി മലയാളി സമൂഹത്തിന് ആകമാനം ഉപകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Wrap it up ReD for This New Year-ല്‍ 18 വയസ് പൂര്‍ത്തിയായ ഏവര്‍ക്കും രക്തദാനം ചെയ്യാവുന്നതാണ്. Heartland Blood Donor Clinic, 785 Britannia Rd W #15, Mississauga, ON L4V 2X8 എന്നതാണ് അഡ്രസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.canadianmna.com/

ആനി സ്റ്റീഫന്‍ (416 616 3248), സൂസന്‍ ഡീന്‍ (416 230 6347), ഷീല ജോണ്‍ (416 562 5845), സിനി തോമസ് (647 505 2720), ജോജോ ഏബ്രഹാം (647 960 8465), ജിജോ സ്റ്റീഫന്‍ (647 535 5742).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക