Image

മുഖ്യമന്ത്രിക്കെതിരെ ജേക്കബ് തോമസ് കോടതിയിലേക്ക്

Published on 29 November, 2015
മുഖ്യമന്ത്രിക്കെതിരെ ജേക്കബ് തോമസ് കോടതിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡി.ജി.പി ജേക്കബ് തോമസ്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കാത്തപക്ഷം കോടതിയെ സമീപിക്കുന്നതിനായുള്ള അനുമതി തേടി ജേക്കബ് തോമസ് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിന് കത്ത് നല്‍കി. കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി.


തന്നെ തരം താഴ്തി സ്ഥലം മാറ്റിയെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നു. ഫ്‌ളാറ്റ് വിഷയത്തില്‍ അഴിമതി രഹിതമായി പ്രവര്‍ത്തിച്ചതിന് തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുക എന്നതാണ് ജേക്കബ് തോമസ് ഉന്നയിക്കുന്ന ആവശ്യമെന്നാണ് സൂചന.


ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും കത്തിലൂടെ ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക