Image

കെ.സി.എബ്രഹാം നിര്യാതനായി

ഷാജി രാമപുരം Published on 29 November, 2015
കെ.സി.എബ്രഹാം നിര്യാതനായി
ഡാലസ്: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച കോഴഞ്ചേരി മലയാറ്റൂര്‍ കാവുംതുണ്ടിയില്‍ കെ.സി.എബ്രഹാം(94) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 3 വ്യാഴാഴ്ച കോഴഞ്ചേരി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.

റാന്നി കരിക്കുറ്റിയില്‍ കോയിപ്പാട്ട് പരേതയായ മേരി എബ്രഹാമാണ് സഹധര്‍മ്മിണി. പരേതന്‍ ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവകാംഗമായ ബായ് എബ്രഹാമിന്റെ പിതാവാണ്.

ജെയിക്കബ് എബ്രഹാം(കോഴഞ്ചേരി), ജിജി എബ്രഹാം(മുംബൈ എന്നിവരാണ് മറ്റ് മക്കള്‍. പാണ്ടനാട് മഴവന്‍ഞ്ചേരിയില്‍ അനു ജെയിക്കബ്, ലൂസി എബ്രഹാം(മുംബൈ), റാന്നി ചെത്തോങ്കര ചെങ്കൊട്ടയില്‍ എല്‍സി എബ്രഹാം(ഡാലസ്) എന്നിവരാണ് മരുമക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മെര്‍വിന്‍ എബ്രഹാം: 214-850-7238/ 91-4682215402

കെ.സി.എബ്രഹാം നിര്യാതനായി
K. C. Abraham
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക