Image

കായലിലേക്ക് ചാടിയ അമ്മയും കൈക്കുഞ്ഞും മരിച്ചു

Published on 29 November, 2015
കായലിലേക്ക് ചാടിയ അമ്മയും കൈക്കുഞ്ഞും മരിച്ചു
തിരുവനന്തപുരം: കുഞ്ഞുമായി അമ്മയും മുത്തശ്ശിയും ആക്കുളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടി. അമ്മയും കൈക്കുഞ്ഞും മരിച്ചു. ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയ മുത്തശ്ശി ആശുപത്രിയിലാണ്. കായലില്‍ ചാടാതെ കരയില്‍ നിന്ന രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കിളിമാനൂര്‍ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിന്‍ മന്‍സിലില്‍ സൈനുദീന്റെയും സോഫിദയുടെയും മകള്‍ ജാസ്മിന്‍ (30), മകള്‍ ഫാത്തിമ (3) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കായലില്‍ ചാടിയ അമ്മ സോഫിദ(48)യെ അത്യാസന്നനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാന്‍ (10), റെസിന്‍ (7) എന്നിവരെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി. 

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സോഫിദയും ജാസ്മിനും കുട്ടികളും കിളിമാനൂരില്‍നിന്ന് കാറിലാണ് ആക്കുളത്തെത്തിയത്. ജാസ്മിനാണ് കാറോടിച്ചിരുന്നത്. 
 
റെസിനും റയാനും ചാടാന്‍ മടിച്ചുനിന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുപേരെയും ആ വഴി വന്ന കുളത്തൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ വിനായകന്‍, ബൈക്ക് യാത്രക്കാരനായ പൗണ്ടുകടവ് സ്വദേശി സുധീഷ് എന്നിവരാണ് പിന്തിരിപ്പിച്ചത്. കുട്ടികളില്‍നിന്നാണ് അമ്മയും മറ്റും കായലില്‍ വീണ വിവരം പുറത്തറിഞ്ഞത്. 

ജാസ്മിന്റെ ഭര്‍ത്താവ് കൊല്ലം സ്വദേശി റഹീം ഗള്‍ഫിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക