Image

ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍മത്സരം സംഘടിപ്പിക്കുന്നു; വിജയിക്ക് സിനിമയില്‍ പാടുവാന്‍ അവസരം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 November, 2015
ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍മത്സരം സംഘടിപ്പിക്കുന്നു; വിജയിക്ക് സിനിമയില്‍ പാടുവാന്‍ അവസരം
'നല്ലത് മാത്രം കുട്ടികള്‍ക്ക് 'എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ കുട്ടികള്‍ക്കായി സ്റ്റാര്‍ സിംഗര്‍ സംഗീത മത്സരം സംഘടിപ്പിക്കുന്നു.

കുട്ടികളിലെയും യുവജനങ്ങളിലെയും സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക, അവരെ കലയുടെയും സാഹിത്യത്തിന്റെയും മുന്‍പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഫൊക്കാനാ പ്രസിഡന്റ്‌റ് ജോണ് പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍ക്കെ എന്നിവര് അറിയിച്ചു.
ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

അമേരിക്കയിലെ എല്ലാ റീജിയണിലുമുള്ളകുട്ടികള്‍ക്ക് ഈ പങ്കെടുക്കാം. വിവിധ റീജിയണിലുകളിലായി സ്റ്റാര്‍ സിംഗര്‍ മത്സരം നടക്കും. അവിടെ നിന്നും വിജയികളാകുന്നവര്‍ക്ക് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാം. ഫൈനല്‍ മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍ക്ക് പുറമേ പുതിയതായി നിര്‍മമിക്കുന്ന മലയാളം സിനിമയില്‍ പാടാനുള്ള അവസരവും ആണ്.

ഫൊക്കന കണ്‍വന്‍ഷനോടെഅനുബന്ധിച്ചു നടത്തുന്ന മത്സരം പുതുമയര്‍ന്നഅവതരണ ശ്ലിയാല്‍ വെത്യസ്തമായിരിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക