Image

പ്രവാസം (കവിത: മിനി വിത്സന്‍, കുവൈറ്റ്)

Published on 28 November, 2015
പ്രവാസം (കവിത: മിനി വിത്സന്‍, കുവൈറ്റ്)
മനമിതും ഒട്ടും ഇല്ലാ കിനാവേ
മനമെല്ലാം എന്നുടെ വിട്ടിലാണല്ലോ
എഴുതെണ്ടു ഞാന്‍ എന്തോ
വരികളും വരകളും അക്ഷരമായിരുന്നു

കാലത്തില്‍ ഞാനൊരൂ പ്രവാസിയാണെലും
കോലത്തില്‍ ഞാനൊരൂ വിട്ടുകാരി
അരിയുണ്ടോ തുണിയുണ്ടോ,കുഞ്ഞുങ്ങള്‍ക്ക് എന്‍ വീട്ടില്‍
അന്തിക്കു കുട്ടിനായ് മാരനില്ല
തേങ്ങുന്നൂ മനംഎന്നും
വീടിനെ ഓര്‍ത്തുഞാന്‍

നെടുവിര്‍പ്പിന്നാലെ ദിനവൂം പോയി
ചാണകം തേച്ചരെു കോലയിരിക്കൂന്ന
എന്‍ അച്ഛനെ കാണുന്നു എന്‍കണ്‍കളാലെ
ചൂമയുണ്ടു കുരയുണ്ടു മരുന്നില്ലെന്നൊര്‍ക്കുബോള്‍
ചങ്ക് പിടയുന്നു നെഞ്ചകം തകരുന്നു

ഞാന്‍ നിത്യവുംഓര്‍ക്കുന്നൃന്‍വിട്ടിനെ
കരളു പിടയുന്നു മിഴികള്‍ നിറയുന്നു
വിട്ടിലെ പ്രിയരെ എല്ലാം ഉപേക്ഷിച്ചു
മണല്യരാണ്യത്തിലേക്കു പറന്നുവന്നൂ
പ്രവാസമായ് കിട്ടുന്ന നാണയതുട്ടുകള്‍
ദ്രാരിദ്രത്തിന്‍റെ അകല്‍ച്ചമാററൂം

കരളെ നീയുറങ്ങു
എന്‍മനതാരിലെ പൂവെ
കരയുന്ന കരളോടെ നീന്നെ
കാണുന്നൂ എന്‍ പൊന്‍ മ­കളെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക