Image

കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)

Published on 27 November, 2015
കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)
മുക്കം: നവംബര്‍ 23, സമയം 10.43:
ഇടുങ്ങിയ മുറിയില്‍ കാഞ്ചന മാലക്ക് ചുറ്റും ആരാധകരുടെ തിരക്കാണ്. അപ്പോഴാണ് സന്ദര്‍ശകര്‍ക്കായ് വെച്ച പുസ്തകം ശ്രദ്ധയില്‍പ്പെട്ടത്. കാഞ്ചന മാലയെ കണ്ട് സംസാരിക്കണമെങ്കില്‍ ഇനിയും ഏറെ സമയം കാത്തുനില്‍ക്കേണ്ടതുകൊണ്ട് കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ എഴുതിയ കുറിപ്പ് വായിച്ചു.
അത്ഭുതമാണ് തോന്നിയത്. കേരളത്തിലെ ജനങ്ങള്‍ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം എത്രമാത്രം നെഞ്ചിലേറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പുസ്തകത്തില്‍ ഓരോരുത്തരും എഴുതിവെച്ച കുറിപ്പുകള്‍.
ഉദാത്തമായ പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന മാതൃകയായാണ് ഇവര്‍ കാഞ്ചനമാലയെ കാണുന്നത്. തനിക്ക് ചുറ്റും കൂടിയിരിക്കുന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ച് കൊണ്ട്, ചിലപ്പോള്‍ ഒരു നിമിഷം മൗനമായി ഓര്‍മ്മയില്‍ നിന്നും എന്തോ ഓര്‍ത്തിടത്ത് സംസാരിക്കയാണ് കാഞ്ചന.
സമയം 2 മണി കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാതെ സംസാരം തുടരുകയാണ്. സന്ദര്‍ശകര്‍ വന്നു കൊണ്ടേയിരിക്കുന്നു.
മുക്കത്തെ പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തകനും കാഞ്ചനമാലയുടെയും മൊയ്തീന്റെയും കുടുംബ സുഹൃത്തായ സലാം നടുക്കണ്ടിയും, പരിസ്ഥിതി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണനും, സുമ പള്ളിപ്പുറവും കൂടെ ഉണ്ടായിരുന്നു.
ഇ-മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ ഇതുവരെ ഞാനാര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. ഇനിയാര്‍ക്കും അഭിമുഖം നല്‍കില്ലെന്നു പറഞ്ഞ്് ഒഴിഞ്ഞുമാറുകയാണ് കാഞ്ചനമാല ചെയ്തത്.
ഞാനവിടെ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ച് ചിരിച്ച്‌കൊണ്ട് പറഞ്ഞു. സലാം നടുക്കണ്ട എന്റെ കുടംബ സുഹൃത്താണ് അവരുടെ കടെ വന്നതല്ലെ. ഇ-മലയാളിക്ക് വേണ്ടി പ്രത്യേകം അഭിമുഖം നല്‍കാന്‍ അവര്‍ സമ്മതിച്ചു.
എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയെ കുറിച്ച് എന്താ അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ തികഞ്ഞ അസ്വസ്തതയോടെയാണ് അവര്‍ മറുപടി പറഞ്ഞത്.
ദയവായി ഇനി ആ സിനിമയെ കുറിച്ച് മാത്രം എന്നോട് അഭിപ്രായമൊന്നും ചോദിക്കരുത്. ഞാന്‍ പറഞ്ഞതൊന്നുമല്ല സിനിമ. ഞാന്‍ നെഞ്ചിലേറ്റി സ്‌നേഹിക്കുന്ന എന്റെ അച്ഛനേയും എന്റെ അച്ചുവേട്ടനേയും എല്ലാം അവര്‍ മോശമായ് ചിത്രീകരിച്ചു. ഞാന്‍ പറഞ്ഞതൊന്നുമല്ല സിനിമ.
ഞാന്‍ ഇപ്പോ ആകെ അസ്വസ്തയാണ്. ഞാനൊരു ഹൃദ്രോഗിയാണ്. മൊയ്തീന്റെ ഓര്‍മ്മ സൂക്ഷിക്കുന്ന ഈ സേവാമന്ദിരത്തിലിരുന്ന് ആത്മഹത്യയെകുറിച്ച് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
സിനിമ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും അവരിപ്പോഴും മോചിതയായിട്ടില്ല. നിരന്തരം വന്നുപോകുന്ന ആരാധകരായ നൂറുകണക്കിനു പേരാണ് അവര്‍ക്കിപ്പോ ആശ്വാസം പകരുന്നത്.
കാഞ്ചനമാല പറഞ്ഞു. കണ്ടില്ലേ? എത്രപേരാണ് ദിവസം വന്നുപോകുന്നത് പലരുടെയും ചോദ്യങ്ങള്‍ എന്നെ പലപ്പോഴും മൊയ്തീനുമായി പങ്കിട്ട നിമിഷങ്ങളിലേക്ക് കൊണ്ടുപോകും-താടിക്ക് കൈകൊടുത്ത് എന്നെ നോക്കി ചിരിച്ചു. എന്നിട്ടവര്‍ പറഞ്ഞു. അതൊരു നല്ല കാര്യമല്ലെ. മൊയ്തീനോടുള്ള എന്റെ സ്്‌നേഹത്തിന്റെ തീ അണയാതെ സൂക്ഷിക്കാനാണ് ഇവരെല്ലാം ഇവിടെ വരുന്നത്.
മുക്കത്തെ ഒരു മൂലയില്‍ മൊയ്തീന്‍ സേവാ മന്ദിരത്തിലിരുന്ന്് മൊയ്തീനെ നെഞ്ചിലേറ്റി മൊയ്തീന്‍ തുടങ്ങി വെച്ച സാമൂഹിക പ്രവര്‍ത്തനം ഏറ്റെടുത്ത് ഏറെപേര്‍ക്ക് ജീവിത വഴികാട്ടിയായി മാറിയിട്ടുണ്ട് കാഞ്ചനമാല. നീണ്ട നാല്‍പത്തിയഞ്ച് വര്‍ഷത്തിനു ശേഷം കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം വീണ്ടും കേരളം ചര്‍ച്ച ചെയ്യുകയാണ്. സ്‌നേഹിക്കുന്ന മനസ്സുകള്‍ക്ക് വഴികാട്ടിയായി കാഞ്ചനമാല ഇവര്‍ക്കൊപ്പമുണ്ട്.
കാഞ്ചന അല്പം ഗൗരവത്തോടെയാണിത് പറഞ്ഞത്. മൊയ്തീന്‍ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായിരുന്നു. എന്നെ സ്‌നേഹിക്കുന്നപോലെ തന്നെ മുക്കത്തെ മനുഷ്യരെയും മൊയ്തീന്‍ സ്‌നേഹിച്ചിരുന്നു. അവരുടെ നേരായ എല്ലാ പ്രശ്‌നങ്ങളിലും മൊയ്തീന്‍ ഇടപെട്ടിരുന്നു. മൊയ്തീന്‍ ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമായിരുന്നില്ല. നല്ലൊരു പ്രകൃതി സ്‌നേഹി കൂടിയായിരുന്നു. അതിനു തെളിവാണ് അവന്റെ സ്വപ്‌നം പോലെ വളര്‍ന്നു നില്‍ക്കുന്ന മുക്കത്തെ പല വന്‍മരങ്ങളും.
മൊയ്തീന്റെ അച്ഛന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം റോഡ് വീതി കൂട്ടാന്‍ വേണ്ടി നൂറോളം മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചപ്പോള്‍ മൊയ്തീന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി അവുക്കാദര്‍ക്കുട്ടിനഹ മരം മുറിക്കുന്ന നടപടി നിര്‍ത്തിവെച്ചതുകൊണ്ടാണ് ഇന്ന് മുക്കം കയ്യിട്ടാപ്പൊയില്‍ മാമ്പറ്റ റോഡിലെ നൂറോളം വന്‍മരങ്ങള്‍ പ്രകൃതിക്കും മനുഷ്യനും പക്ഷികള്‍ക്കും കൂട്ടായ് വളര്‍ന്നു നില്‍ക്കുന്നത്.
മുക്കത്തെ പല നീര്‍തടങ്ങളിലും വന്നിറങ്ങുന്ന പക്ഷിക്കൂട്ടം മൊയ്തീന്റെയും കാഞ്ചനമാലയുടെയും സ്്വപ്‌നങ്ങളിലാണ് കൂടുകൂട്ടുന്നത്. അവ നാനാദിക്കിലും ചിറകടിച്ച് പറന്ന് നാടാകെ പ്രണയം പാടിപറത്തുന്നു.
നടന്‍ ദിലീപിന്റെയും മുക്കത്തെയും മൊയ്തീനെയും സ്‌നേഹിക്കുന്നവരുടെയും സഹായത്തോടെ ഉയരുന്ന ബി.പി. മൊയ്തീന്‍ സേവാ മന്ദിരമാണ് ഇന്നെന്റെ സ്വപ്നം. ആ ദിനം കാണാനാണ് ഞാന്‍ ജീവിച്ചിരിക്കുന്നത് തന്നെ. ഇതു പറയുമ്പോള്‍ അവരുടെ ശബ്ദം ഇടറിയിരുന്നു.
ഇറങ്ങാന്‍ നേരത്ത് ഞാനവരോട് ചോദിച്ചു. ഇ-മലയാളി വായനക്കാര്‍ക്കായ് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ?
ഉറക്കെ ചിരിച്ചുകൊണ്ടാണവരതിനു മറുപടി പറഞ്#ത്. ഇതു പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ ചില മിന്നലുകള്‍ ഞാന്‍ കണ്ടു.
'ജാതിമതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെകാണാന്‍ പുതിയ തലമുറ തയ്യാറാവണം' ഇവരാണ് നാടിന്റെ നന്മ.
സേവാമന്ദിരത്തിന്റെ പടിയിറങ്ങുമ്പോള്‍ ആളുകള്‍ കാഞ്ചനമാലയെ കാണാന്‍ വന്നുകൊണ്ടേയിരിക്കുന്നു.
സന്ദര്‍ശക കുറിപ്പുകള്‍

സന്ദര്‍ശക കുറിപ്പുകള്‍

ജീവിതത്തില്‍ നാം ഒരുപാടു ഇഷ്ടപ്പെടുന്നതിനെ ആയിരിക്കും പിന്നീട് നമുക്ക് നഷ്ടപ്പെടുന്നത്. ആര്‍ക്കു വേണ്ടിയും നാം ഇഷ്ടപ്പെടുന്നതിനെ നഷ്ടപ്പെടുത്താതിരിക്കുക.
നഷ്ടപ്പെട്ടിട്ടും ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിച്ച നിങ്ങളുടെ നല്ല മനസിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍.
by
Ashitha.k.p, Nimisha.C, Shinila.T, Asha C, Lijimol.P, Thushara.C fFrom Areacode, MAMO College students BA Hilstory

പ്രിയ ചേച്ചി,
എന്റെ പ്രണയത്തിലെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞത് ചേച്ചിയിലൂടെയാണ്.
It was our good experiance to see you chechi
Shameer, nashira,

പ്രിയ ചേച്ചീ....
മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
സൂര്യ, ആഷിദ, ഫസ്‌ന.

സിനിമയിലല്ല, അക്ഷരങ്ങളിലൂടെയാണ് അറിഞ്ഞത്. സന്തോഷം, ആരാധന കലര്‍ന്ന സ്‌നേഹം. ഇനിയും ഇനിയും കാണണം. സംസാരിക്കണം.
എന്ന്
ജോഫിന്‍ മണിമല
ജെസ്‌ന ജോഫിന്‍

ഒരുപാട് ആഗ്രഹം ഉണ്ടായിരിന്നു നേരില്‍ കാണാന്‍. എന്തോ ഒരു ആകര്‍ഷണം പോലെ. ജീവിതത്തിലെ കാഞ്ചനമാലയെ കാണാന്‍. കണ്ടു....വളരെ സന്തോഷം.
Muhsm

പത്രത്തിലും വാര്‍ത്തയിലും വിശേഷങ്ങള്‍ കണ്ടു. ഭയങ്കര സന്തോഷമായി. ദൂരെ ആണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുക. നമ്മുടെ മുക്കത്ത് ഇങ്ങനെ ഒരാളെ കാണാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു.
എന്ന്
പ്രേമ യു.സി.
ശാരദ. പെരിങ്ങളം, കുരുമംഗലം

നേരില്‍ കാണാന്‍ വല്യ ആഗ്രഹമായിരുന്നു, കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.
എന്ന്് റുബിയ

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയാണ് കാഞ്ചനമാല എന്ന അമ്മയെക്കുറിച്ച്, പ്രണയത്തിന്റെ അനശ്വര പുഷ്പത്തെക്കുറിച്ച് അറിഞ്ഞത്. അന്നേ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് ഇന്ന് സഫലീകരിച്ചു.
Shino.D.S
kottayam

പ്രണയം എന്ന വികാരം എല്ലാവര്‍ക്കും തോന്നുന്നതാണ്. എന്നാല്‍ അതിന്റെ ജീവിച്ചിരിക്കുന്ന രൂപം നിങ്ങളാണ്. ഇങ്ങനെ ഒരു സ്ത്രീ ഉണ്ടാകുമോ? ഇങ്ങനെയാണോ യഥാര്‍ത്ഥ പ്രണയം? എന്നെ വളരെയധികം സ്വാധീനിച്ച ഒരാളാണ് നിങ്ങള്‍.... ഒരു സ്ത്രീയുടെ കാഴ്ചപ്പാടിനെ വിട്ട് പലരും ആയിതീര്‍ന്നു നിങ്ങള്‍. പ്രണയത്തിന്റെ മൂര്‍ത്തി രൂപമാണ് കാഞ്ചന.... എല്ലാവരും കണ്ടുപടിക്കട്ടെ നിങ്ങളുടെ പ്രണയം. ഇതാണ് പ്രണയം. വാക്കുകളാല്‍ പറഞ്ഞാല്‍ തീരുന്നതല്ല.... എങ്കിലും പറയാതിരിക്കാന്‍ വയ്യ. കണ്ണുനിറപ്പിച്ചു നിങ്ങളുടെ പ്രണയം. അനശ്വരമായ പ്രണയം. കാത്തിരിപ്പിന്റെ വിരഹത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ സ്‌നേഹത്തിന്റെ മൂര്‍ച്ച ഞാന്‍ കണ്ടു. ജീവിതത്തില്‍ എങ്ങനെ പ്രണയിക്കുന്നു എന്ന് നിങ്ങള്‍ കാണിച്ചുതന്നു. എല്ലാവര്‍ക്കും മാതൃകയായിരിക്കട്ടെ നിങ്ങളുടെ സ്‌നേഹം. മൊയ്തീന്‍ നിങ്ങളെവിട്ട് എവിടേക്കും പോകില്ല..... എന്നും കാഞ്ചനയുടെ മാത്രമാണ് മൊയ്തീന്‍..... നിങ്ങളുടെ പ്രണയം അനശ്വരമായി നിലനില്‍ക്കട്ടെ.
എന്ന് സ്വന്തം
മൊയ്തീന്‍
മാപ്പ്.... എന്നെ ക്കൊണ്ട് മൊയ്തീന്‍ എന്ന് എഴുതിപ്പിച്ചതിന്.
നന്ദി ഒരായിരം
എന്ന്, സ്‌നേഹപൂര്‍വ്വം
വിഷ്ണുപ്രസാദ്

- ഒന്നും മായ്ക്കുന്നില്ല
ജീവിതവും പ്രണയവും ഒന്നും
സേവനം ജീവിതമാണെന്ന്
തിരിച്ചറിവ്....
നിരുപമ വര്‍മ

അനശ്വരപ്രണയത്തിന്റെ
സര്‍ഗസംഗീതത്തിന്
ആശംസകളോടെ
റംലത്ത്, വളാഞ്ചേരി
ജംഷീര്‍ പാറക്കല്‍

Shabeer P.P. Love and Love only

Abdulbari, Tirur
ഈ ജീവിന്റെ പ്രേമം. കണ്ണുനീരല്ല
മനസ്സിലെ നീരാണ് വന്നത്. ഒടുങ്ങാത്ത നീര്‍ 







കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)കാഞ്ചനമാലയ്ക്കു ചുറ്റും സ്‌നേഹപൂക്കള്‍ തീര്‍ത്ത് (എഴുത്തും ചിത്രവും: ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക