Image

ഗുരുദേവന്റെ നാട്ടില്‍ വര്‍ഗീയത കൂടുന്നത് വലിയ ആപത്ത്: പി.ജെ. കുര്യന്‍

Published on 29 November, 2015
ഗുരുദേവന്റെ നാട്ടില്‍ വര്‍ഗീയത കൂടുന്നത് വലിയ ആപത്ത്: പി.ജെ. കുര്യന്‍
ന്യൂഡല്‍ഹി: ഗുരുദേവന്റെ നാട്ടില്‍ വര്‍ഗീയത കൂടുന്നത് വലിയ ആപത്താണെന്നു രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ എഡിറ്റ് ചെയ്­ത് മാതൃഭൂമി ബുക്‌­സ് പ്രസിദ്ധീകരിച്ച 'കേരള വികസനത്തിന്റെ വിവിധ വശങ്ങള്‍' എന്ന പുസ്തകം സി.പി.എം പി.ബി അംഗം എം.എ. ബേബിക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരവധി കോളജുകളുണ്ടായിട്ടും വിദ്യാഭ്യാസത്തില്‍ കേരളത്തിന് വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ കുറവുകള്‍ പരിഹരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് എം.എ ബേബിയും പറഞ്ഞു.
വേണു രാജാമണി, ജസ്റ്റിസ് സിറിയക് ജോസഫ്, ടി.വി. ആര്‍.ഷേണായ്, പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള, എന്‍. അശോകന്‍, എം.കെ. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരി­ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക