Image

മിഷന്‍ഗ്രീന്‍ ശബരിമല : ബോധവത്കരണത്തിനായി ആദ്യ സംഘമെത്തി

Published on 29 November, 2015
മിഷന്‍ഗ്രീന്‍ ശബരിമല : ബോധവത്കരണത്തിനായി ആദ്യ സംഘമെത്തി
ശബരിമലയെയും പമ്പയെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മിഷന്‍ ഗ്രീന്‍ ശബരിമല ബോധവത്കരണ പ്രവര്‍ത്തനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 15 പേരടങ്ങുന്ന സംഘം പങ്കാളിയായി. മിഷന്‍ ഗ്രീന്‍ ശബരിമല വെബ്‌സൈറ്റില്‍ സന്നദ്ധ സേവനത്തിന് സ്വയം രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ എത്തിയത്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കം, അനുപുരം, ചെങ്കല്‍പേട്ട് സ്വദേശികളായ വി.എസ് ജഗന്നാഥന്‍, ജെ.സുബിത്കുമാര്‍, വി.അരുണ്‍കുമാര്‍, ബി.ജി.കുറുപ്പ്, ബാലാജി, രവി, സുദീപ് വാസു, അരവിന്ദന്‍, രാംകുമാര്‍, സ്വാമിനാഥന്‍, എം.എന്‍.പിള്ള, വിജയകുമാര്‍, പവല്‍ രാമചന്ദ്രന്‍, ബാലസുബ്രഹ്മണ്യം, ഗണേശന്‍ എന്നിവരാണ് പമ്പയില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയത്.
പമ്പാനദിയില്‍ തുണികളും മാലിന്യങ്ങളും വലിച്ചെറിയരുതെന്ന സന്ദേശം സംഘം തീര്‍ഥാടകര്‍ക്കിടയില്‍ പ്രചരിപ്പിച്ചു. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി നടക്കുന്ന ഒപ്പ് ശേഖരണത്തിലും സംഘം പങ്കാളികളായി. നാലുമണിക്കൂറോളം സമയം സംഘം പമ്പയില്‍ പ്രചാരണം നടത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലും പമ്പയിലും മാലിന്യം വളരെയധികം കുറഞ്ഞതായി സംഘം അഭിപ്രായപ്പെട്ടു.

താമസമുറി സംബന്ധിച്ച പരാതിയ്ക്ക് പരിഹാരമായി
താമസമുറി ഒഴിയുന്നതിനോടനുബന്ധിച്ച് സ്വാമിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. താമസമുറി ഒഴിയുന്നതിനുള്ള സമയപരിധി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അക്കോമഡേഷന്‍ ആഫീസില്‍ രസീതുമായി ഹാജരായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.
നിബന്ധനകളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ അക്കോമഡേഷന്‍ ഓഫീസിനു മുന്നില്‍ സ്ഥാപിച്ചതായും നിക്ഷേപ തുക തിരികെ ലഭിക്കുന്നതിനുള്ള സമയപരിധി രസീതിന്റെ പിന്‍ഭാഗത്ത് രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.മിഷന്‍ഗ്രീന്‍ ശബരിമല : ബോധവത്കരണത്തിനായി ആദ്യ സംഘമെത്തി

ശബരിമലയെയും പമ്പയെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന മിഷന്‍ ഗ്രീന്‍ ശബരിമല ബോധവത്കരണ പ്രവര്‍ത്തനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 15 പേരടങ്ങുന്ന സംഘം പങ്കാളിയായി. മിഷന്‍ ഗ്രീന്‍ ശബരിമല വെബ്‌സൈറ്റില്‍ സന്നദ്ധ സേവനത്തിന് സ്വയം രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ എത്തിയത്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കം, അനുപുരം, ചെങ്കല്‍പേട്ട് സ്വദേശികളായ വി.എസ് ജഗന്നാഥന്‍, ജെ.സുബിത്കുമാര്‍, വി.അരുണ്‍കുമാര്‍, ബി.ജി.കുറുപ്പ്, ബാലാജി, രവി, സുദീപ് വാസു, അരവിന്ദന്‍, രാംകുമാര്‍, സ്വാമിനാഥന്‍, എം.എന്‍.പിള്ള, വിജയകുമാര്‍, പവല്‍ രാമചന്ദ്രന്‍, ബാലസുബ്രഹ്മണ്യം, ഗണേശന്‍ എന്നിവരാണ് പമ്പയില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയത്.
പമ്പാനദിയില്‍ തുണികളും മാലിന്യങ്ങളും വലിച്ചെറിയരുതെന്ന സന്ദേശം സംഘം തീര്‍ഥാടകര്‍ക്കിടയില്‍ പ്രചരിപ്പിച്ചു. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി നടക്കുന്ന ഒപ്പ് ശേഖരണത്തിലും സംഘം പങ്കാളികളായി. നാലുമണിക്കൂറോളം സമയം സംഘം പമ്പയില്‍ പ്രചാരണം നടത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലും പമ്പയിലും മാലിന്യം വളരെയധികം കുറഞ്ഞതായി സംഘം അഭിപ്രായപ്പെട്ടു.

താമസമുറി സംബന്ധിച്ച പരാതിയ്ക്ക് പരിഹാരമായി
താമസമുറി ഒഴിയുന്നതിനോടനുബന്ധിച്ച് സ്വാമിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. താമസമുറി ഒഴിയുന്നതിനുള്ള സമയപരിധി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അക്കോമഡേഷന്‍ ആഫീസില്‍ രസീതുമായി ഹാജരായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.
നിബന്ധനകളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ അക്കോമഡേഷന്‍ ഓഫീസിനു മുന്നില്‍ സ്ഥാപിച്ചതായും നിക്ഷേപ തുക തിരികെ ലഭിക്കുന്നതിനുള്ള സമയപരിധി രസീതിന്റെ പിന്‍ഭാഗത്ത് രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക