Image

അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു.

ജോസ് കാടാ­പ്പുറം Published on 29 November, 2015
അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു.
ന്യൂയോര്‍ക്ക്­: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ വൈറ്റ്­ പ്ലെയിന്‍സില്‍ അമേരിക്കയിലെ ആദ്യത്തെ അയ്യപ്പ സ്വാമി പ്രധാന മുര്‍ത്തിയായുള്ള ക്ഷേത്രപ്രതിഷ്­ഠ, സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്­മണ്യന്‍ ഭട്ടതിരിപ്പാടിന്റെയും പന്തളം ഇടയാണ മനയ്­ക്കല്‍ മനോജ്­ നമ്പൂതിരിയുടെയും സതീശ്­ ശര്‍മ്മയുടെയും നേതൃത്വത്തില്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള യുടെയും സംഘത്തിന്റെ പ്രതേക അപേക്ഷ പ്രകാരം ഈ നാടിനും ഭക്ത ജനങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. രണ്ട് ദിവസത്തെ പുജകള്‍കൊണ്ട് ക്ഷേത്രീ പുതിയ ഒരു ആദ്ധ്യമിക തലത്തില്‍ എത്തി . തുടര്‍ന്ന് പ്രതിഷ്­ഠാ കര്‍മ്മം ആയിരങ്ങളെ ഭക്തിയുടെ സന്നിധാനത്തെത്തിച്ചു .

പി കെ രാധാകൃഷ്ണന്‍ പോര്‍ചെസ്റ്റര്‍ , ഗണേഷ് നായര്‍, എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ കെ.ജി. ജനാര്‍ദ്ദനന്‍, വൈസ്­ പ്രസിഡന്റ്­ ചന്ദ്രന്‍ താഴത്തേതില്‍, സന്തോഷ്­ നായര്‍, ശ്രീകാന്ത്­, ഡോ. രാമന്‍ പ്രേമചന്ദ്രന്‍, രാജന്‍ നായര്‍, വാസുദേവ്­ പുളിക്കല്‍, സുരേന്ദ്രന്‍ നായര്‍,തുടങ്ങിവര്‍ താന്ത്രിക മുഖ്യനോടോപ്പം എത്തിയപ്പോള്‍ ഭദ്ര ദിപവും തലപ്പൊലിയുമയി ട്രസ്റ്റ്­ സെക്രട്ടറി ഡോ. പത്മജ പ്രേം, ലളി താരാധാകൃഷ്ണന്‍, ഓമന വാസുദേവ്­,തങ്കമണി പിള്ള ,രുക്മണി നായര്‍ , രമണി നായര്‍,സുവര്‍ണ്ണ നായര്‍,ശമളാ ചന്ദ്രന്‍,ശൈലജ നായര്‍ ,രാജി ജനാര്‍ദ്ദനന്‍ തുടങ്ങി വര്‍ വായ് കുരവയും മായി സ്വീകരണ ചടങ്ങിനു മോടി കൂട്ടി. തുടര്‍ന്ന് വെസ്റ്റ് ചെസ്റ്റര്‍ ഒ.ഗ.ട ന്റെ ചേണ്ട മേളത്തോടും വിഗ്രഹം ക്ഷേത്രത്തിനു ഉള്ളിലേക്ക് ആനയിച്ചു.തുടര്‍ന്ന് ക്ഷേത്ര ശില്‍പി സുധാകരന്‍ നായരില്‍ നിന്നും ക്ഷേത്രയജമന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള സ്വീകരിച്ച് ബിംബ പരിഗ്രഹ ക്രിയകളോടെ ബ്രമ്മശ്രീ സൂര്യന്‍ സുബ്രഹ്­മണ്യന്‍ ഭട്ടതിരിപ്പാടിന് പ്രതിഷ്ഠാനന്തര ക്രിയകള്‍കയി സമര്‍പ്പിച്ചു.

ബിംബ പരിഗ്രഹ പൂജ, ജലാതി വാസം ,നേത്രോ ലിഖനം, ,നേത്രോ ലേഖനം, ജിവകലശ പുജകള്‍ അധി വാസപുജ, പിഠ പ്രതിഷ്­ഠ ,ബിംബപ്രതിഷ്­ഠ,പഠിത്തര സമര്‍പ്പണം, എന്നി കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം നടന്നു. പ്രതിഷ്­ഠകര്‍മ്മ പരിപാടികള്‍ വളരെ ചിട്ടയോടും , ശ്രദ്ധയോടും നടന്നതില്‍
ട്രസ്റ്റ്­ സെക്രട്ടറി ഡോ. പത്മജ പ്രേംനേതൃത്വ ത്തില്‍ഭക്തരുടെ വന്‍ബിച്ച തിരക്കില്‍ സവിനയം നിറവേറ്റിയത് എല്ലാവരും പ്രശംസിച്ചു.

താന്ത്രികമുഖ്യന്മാര്‍ അയ്യപ്പ പ്രതിഷ്­ഠക്ക് ശേഷം ഗണപതി ഭഗവാന്റെയും ഹനുമാന്‍ സ്വാമിയുടെയും പ്രതിഷ്­ഠാ കര്‍മ്മങ്ങള്‍ നടത്തി. ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനമരുളി ഭഗവാന്‍ന്മാര്‍ ന്യൂയോര്‍ക്കില്‍ കുടിയിരിക്കുന്ന വാര്‍ത്ത വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്­ സസന്തോഷം അറിയിച്ചു

വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ഭജനക്കൊപ്പം ചിക്കാഗോ ശ്രുതിലയ സംഘംത്തിന്റെയും, ന്യൂ യോര്‍ക്ക്­ ആനന്ദ് സംഘംത്തിന്റെയും ഭക്തി ഗാനമേള പരിപാടികള്‍ക്ക് മിഴിവേകി വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌­ന്റെ മഹിളവിഭാഗം നടത്തിയ അന്നദാനം അയ്യപ്പഅന്നദാനമയി പ്രഖ്യാപിച്ചു. ദീപാരാധനക്ക് ശേഷം ഹരിവരാസനം പാടി നടയട­ച്ചു.
അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു. അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു. അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു. അമേരിക്കയിലെ ആദ്യത്തെ അയ്യപ്പന്‍ പ്രധാന മുര്‍ത്തിയയുള്ള ക്ഷേത്ര പ്രതിഷ്­ഠ കര്‍മ്മം താന്ത്രിക വിധിപ്രകാരം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക