Image

പശുവിനെ കടത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി

Published on 29 November, 2015
പശുവിനെ കടത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി
ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്രയില്‍ പിക്കപ് ജീപ്പില്‍ പശുവിനെ കടത്തിയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.
മൂന്നു പേര്‍ രക്ഷപ്പെട്ടതായി കുരുക്ഷേത്ര ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.

ഒരു സംഘം ആളുകള്‍ പിക്കപ് ജീപ്പില്‍ പശുവിനെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയും പൊലീസിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെ തങ്ങള്‍ തിരിച്ചും വെടിവച്ചുവെന്ന് പൊലീസ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക