Image

മോദി ബ്രാഹ്മണ്യം പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി

Published on 28 November, 2015
മോദി ബ്രാഹ്മണ്യം പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുരാഷ്ട്ര വാദത്തിന്‍െറ പേരില്‍ ബ്രാഹ്മണ്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സാഹിത്യകാരി അരുന്ധതി റോയ്. പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവായ ജ്യോതി ഫൂലെയുടെ പേരിലുള്ള മഹാത്മാ ഫൂലെ ഇക്വാലിറ്റി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അരുന്ധതി. ഇന്ന് മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന ഭീതിയെ ഉള്‍ക്കൊള്ളാന്‍ അസഹിഷ്ണുത എന്ന വാക്ക് പര്യാപ്തമല്‌ളെന്നും അരുന്ധതി പറഞ്ഞു. ഹിന്ദുമതം ഉപേക്ഷിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അടക്കമുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ മഹാന്മാരായ ഹിന്ദുക്കളായി വാഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചരിത്രം മാറ്റിയെഴുതുന്നു. ദേശീയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കൈയടക്കുന്നു ­അരുന്ധതി ആരോപിച്ചു.

ഇതിനിടയില്‍ അരുന്ധതിക്കെതിരെ മുദ്രാവാക്യം മുഴക്കി ചടങ്ങ് തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക