Image

നിയമസഭയില്‍ കൈയ്യാങ്കളി നടത്തിയ ആറ് ഇടതു എം.എല്‍.എമാര്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

Published on 28 November, 2015
നിയമസഭയില്‍ കൈയ്യാങ്കളി നടത്തിയ ആറ് ഇടതു എം.എല്‍.എമാര്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ കൈയ്യാങ്കളി നടത്തിയ ആറ് ഇടതു എം.എല്‍.എമാര്‍ക്കെതിരേ പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 13-ന് കെഎം.മാണി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. വി.ശിവന്‍കുട്ടി, കെ.അജിത്, സി.കെ.സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി.ജലീല്‍, സി.കെ.സദാശിവന്‍ എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്തു എന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ഇതിലൂടെ രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കേസെടുക്കുന്ന കാര്യത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാണ് െ്രെകംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സി.കെ.സദാശിവന്‍ ഒഴികെയുള്ളവ­രെ ആ സമ്മേളന കാലയളവില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിനാല്‍ സസ്‌പെന്‍ഷന്‍ സാങ്കേതികമായി റദ്ദാവുകയും ചെയ്തിരു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക