Image

ചിക്കാഗോ സോഷ്യല്‍ ക്ലബ് രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 28 November, 2015
ചിക്കാഗോ സോഷ്യല്‍ ക്ലബ് രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്, ചിക്കാഗോ എല്‍.ഡി.എഫ് കമ്മിറ്റി, ഫ്രണ്ട്‌സ് ഓഫ് റാന്നി ചിക്കാഗോ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി എം.എല്‍.എയും, കേരള സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ രാജു ഏബ്രഹാമിന് ഊഷ്മള സ്വീകരണം നല്‍കി.

നവംബര്‍ 22-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഡസ്‌പ്ലെയിന്‍സിലുള്ള സോഷ്യല്‍ ക്ലബിന്റെ ആസ്ഥാനത്ത് കൂടിയ യോഗത്തില്‍ ചിക്കാഗോ എല്‍.ഡി.എഫ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് റാന്നി സീനിയര്‍ അംഗം അനിയന്‍ കോന്നോത്തിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. തുടര്‍ന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബിനുവേണ്ടി മാത്യു തട്ടാമറ്റവും, ഫ്രണ്ട്‌സ് ഓഫ് റാന്നിക്കുവേണ്ടി സ്റ്റാന്‍ലി കളരിക്കമുറി, സുനിമോള്‍ മോന്‍സി, കേരളൈറ്റ് കൊച്ചിന്‍ ക്ലബിനുവേണ്ടി ബിജി എടാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളെപ്പറ്റിയും, കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റിയും, മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ, മലയാളത്തിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനം പ്രവാസി മലയാളികള്‍ക്ക് എന്നും നാടിന്റെ ഓര്‍മ്മകള്‍ നില നിര്‍ത്തുവാന്‍ സഹായിക്കുന്നതാണെന്ന് രാജു ഏബ്രഹാം എം.എല്‍.എ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ക്ലബ് വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, ബൈജു കുന്നേല്‍, റാന്നി നിവാസികളായ മറ്റ് നിരവധി പേരും പങ്കെടുത്തു. എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് ജോണ്‍ പാട്ടപതി നന്ദി പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണി­ത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ് രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി
ചിക്കാഗോ സോഷ്യല്‍ ക്ലബ് രാജു ഏബ്രഹാം എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക