Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ

ജോര്‍ജ് ജോണ്‍ Published on 28 November, 2015
 സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ
ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയില്‍ പൊതുസ്ഥലത്ത ്ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ഇനി മുതല്‍ പിഴ. ഈ മേഖലയില്‍ ബുര്‍ഖ ധരിക്കുന്നവര്‍ ഇനി മുതല്‍ ആറരലക്ഷം രൂപ പിഴ ചുമത്തണമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. കടകളും റസ്റ്റോറന്‍റുകളും ഉള്‍പ്പെടെ പൊതു സ്ഥലങ്ങളിലാണ് ബുര്‍ഖ നിരോധിച്ചത്. വര്‍ധിച്ചു വരുന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് ഈ നിയമം പാസാക്കിയതെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം സാധാരണ മാസ്ക് പോലുയുള്ളത് ധരിക്കുന്നതിന് ഇതുവരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ബുര്‍ഖ നിരോധം ആദ്യമായി നടപ്പാക്കിയത് ഫ്രാന്‍സിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആകെ ജനസംഖ്യയുടെ അഞ്ചുശതമാനം മുസ്ലിംകളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക