Image

ഹര്‍ത്താല്‍ നിയന്ത്രണ നിയമം കേരളം തള്ളിക്കളയുമെന്നു സി.പി.എം

Published on 28 November, 2015
 ഹര്‍ത്താല്‍ നിയന്ത്രണ നിയമം കേരളം തള്ളിക്കളയുമെന്നു സി.പി.എം
തിരുവനന്തപുരം: ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൗലിക അവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. 
ജനാധിപത്യപരമായ അവകാശത്തെയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. 
സാധാരണ ഈ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും സബജക്ട്, സെലക്ട് കമ്മിറ്റികള്‍ക്കും വിടുകയും പൊതുജനാഭിപ്രായം സ്വീകരിക്കുകയുമാണ് പതിവ്. ഇതിന് പകരം എസ്.പിമാരെകൊണ്ട് ജില്ലാതല യോഗം വിളിച്ചുചേര്‍ത്ത് അഭിപ്രായം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 
സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഈ നീക്കങ്ങളെ കേരളം തള്ളിക്കളയുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക