Image

ഡല്‍ഹിയില്‍ ഐ.എസ് ആക്രമണ സാധ്യതയെന്ന്; സുരക്ഷ ശക്തമാക്കി

Published on 28 November, 2015
ഡല്‍ഹിയില്‍ ഐ.എസ് ആക്രമണ സാധ്യതയെന്ന്; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഐ.എസ് തീവ്രവാദികള്‍ ആക്രമിക്കുമെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് ഏറ്റവും ആക്രമണസാദ്ധ്യതയുള്ളതായി കരുതുന്ന 15 കേന്ദ്രങ്ങള്‍ക്ക് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പ്രധാനമന്ത്രിയുടെ വസതി, രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിയുടെയും ആഭ്യന്തരമന്ത്രിയുടേയും വസതികള്‍, രാജ്പഥ്, ഇന്ത്യഗേറ്റ്, സി.ജി.ഒ കോംപ്ലക്‌സ്, സി.ബി.ഐ, ബി.എസ്.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ ആസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കും വിദേശരാജ്യങ്ങളുടെ എംബസികള്‍ക്കും ഹൈകമ്മീഷനുകള്‍ക്കും സുരക്ഷ കൂടുതല്‍ ശക്തമാക്കും. ഡ്രോണുകള്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിനാണ് കൂടുതല്‍ സാദ്ധ്യതയെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക