Image

മാനവീയം പൊതുചലച്ചിത്രമേളയില്‍ ചില്‍ഡ്രന് ഓഫ് ഹെവന്‍ ഈയാഴ്ച

Published on 28 November, 2015
മാനവീയം പൊതുചലച്ചിത്രമേളയില്‍ ചില്‍ഡ്രന് ഓഫ് ഹെവന്‍ ഈയാഴ്ച
തിരുവനന്തപുരം: മാനവീയം വീഥിയിലെ പൊതുചലച്ചിത്രമേളയില്‍ ഈ ഞായറാഴ്ച വൈകിട്ട് 6.30 ന് മജീദ് മജീദിയുടെ ഇറാനിയന്‍ ക്ലാസിക് 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' പ്രദര്‍ശിപ്പിക്കും. നവംബര്‍ ഒന്നിനു നടത്താനിരുന്ന പ്രദര്‍ശനം മഴ കാരണം മാറ്റിവയ്ക്കുകയായിരുന്നു. മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശനം.

കഷ്ടപ്പാടുകള്‍ക്കും സങ്കടങ്ങള്‍ക്കുമിടയില്‍ കഴിയുന്ന അലി, സാഹ്ര എന്നീ കുട്ടികളുടെ നിഷ്‌കളങ്കതയും നന്മയുമാണ് ചില്‍ഡ്രന് ഓഫ് ഹെവന്റെ പ്രമേയം. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന കഥയില്‍ ഇറാനിലെ സാധാരണക്കാരുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 

1997 ല്‍ പുറത്തിറങ്ങിയ ചിത്രം തൊട്ടടുത്ത വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷന്‍ നേടി. 1999 നും 2001 നുമിടയില്‍ യൂറോപ്പിലെയും  തെക്കെ അമേരിക്കയിലേയും ഏഷ്യയിലെയും ഏതാണ്ടെല്ലാ ചലച്ചിത്രമേളകളിലും ചില്‍ഡ്രന് ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു മുന്നോടിയായി മാനവീയം തെരുവോരക്കൂട്ടവുമായി ചേര്‍്ന്ന  കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പൊതുചലച്ചിത്രമേളയിലെ അവസാനത്തെ ചിത്രമാണ് ചില്‍ഡ്രന് ഓഫ് ഹെവന്‍.

മാനവീയം പൊതുചലച്ചിത്രമേളയില്‍ ചില്‍ഡ്രന് ഓഫ് ഹെവന്‍ ഈയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക