Image

ഹൂസ്റ്റണ്‍ സോക്കര്‍ ടൂര്‍ണമെന്റ്: എഫ്‌സിസി ചാമ്പ്യന്മാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 November, 2015
ഹൂസ്റ്റണ്‍  സോക്കര്‍ ടൂര്‍ണമെന്റ്:  എഫ്‌സിസി ചാമ്പ്യന്മാര്‍
ഹൂസ്റ്റണ്‍ :  ഹൂസ്റ്റണിലെ മലയാളി സോക്കര്‍ ക്‌ളബായ ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍  പ്രമുഖ മലയാളി ക്‌ളബുകള്‍  പങ്കെടുത്ത സോക്കര്‍  ടൂര്‍ണമെന്റില്‍  ഫുട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ , ടെക്‌സാസ് ( എഫ്‌സിസി ) ചാമ്പ്യരായി. ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സ്‌
 റണ്ണേഴ്‌സ് അപ് ആയി.

ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നേടിയാണ് എഫ്‌സിസി വിജയ കിരീടമണിഞ്ഞത്.  ഡാലസില്‍  കഴിഞ്ഞ മാസം നടന്ന ടെക്‌സാസ് ഓപ്പണ്‍ കപ്പ്  ടൂര്‍ണമെന്മന്റിലും  എഫ്‌സിസി ട്രോഫി നേടിയിരുന്നു.  എംവിപിയായി ജോഷ് വര്‍ഗീസ്, മികച്ച  ഗോള്‍  കീപ്പറായി കൈലേഷ് എന്നിവരെ തിരഞ്ഞെടുത്തു.  കേരളത്തില്‍ നിന്നുള്ള ദേശീയ ലീഗ് താരവും സന്തോഷ് ട്രോഫി താരവുമായ ലേണല്‍ തോമസ്, ഏഴുതവണ തമിഴ്‌നാടിനു  വേണ്ടി സന്തോഷ് ട്രോഫി കളിച്ച മലയാളി താരം ജെസ്‌റ്റെ സ്  ആന്റണി എന്നിവര്‍ എഫ്‌സിസി ക്ക് വേണ്ടി അതിഥി താരങ്ങളായി കളിച്ചു ടൂര്‍ണമെന്റില്‍ പങ്കെടുത്തതും പ്രത്യകതയായി.

പ്രവാസി  ടൂര്‍ണമെന്റ്ന്റിനു  ഹരം പകര്‍ന്ന് സന്തോഷ് ട്രോഫി താരങ്ങള്‍.

ദേശീയ ലീഗ് , എസ്ബ്ടി , സന്തോഷ് ട്രോഫി  ടൂര്‍ണമെന്റുകള്‍ കളിച്ച കേരള താരം ലേണല്‍ തോമസ്, എഴുതവണ തമിഴ് നാടിനു വേണ്ടി  സന്തോഷ് ട്രോഫി കളിച്ച മലയാളിയായ  ജെസ്‌റ്റെസ് ആന്റണി എന്നിവരുടെ  സാന്നിധ്യം  ഹൂസ്റ്റണ്‍  ടൂര്‍ണമെന്റിനു ആവേശവും ഉത്തേജനവുമായി.   എഫ്‌സിസ്‌ക്കുവേണ്ടിയാണ് ഇരുവരും അതിഥി താരങ്ങളായി ബൂട്ടണിഞ്ഞത്. മികച്ച സ്‌റ്റോപ്പ ര്‍ ബാക്കായി ഒരു ദശാബ്ധക്കാലം  ദേശീയ മത്സരങ്ങളില്‍ തിളങ്ങിയ ലേണല്‍ എഫ്‌സിയുടെ കരുത്തായി.  ടൂര്‍ണമെന്റിനു നിറം പകര്‍ന്നു  ജെസ്‌റ്റെസ് ആന്റോയും കളം നിറഞ്ഞു കളിച്ചു.  പരിശീലകരുടെ റോളിലാണ് ഇരുവരും ഇപ്പോള്‍. മുന്‍ എം ജി യൂണിവേഴ്‌സിറ്റിതാരങ്ങളും  എഫ്‌സിസി വൈസ് ക്യാപ്റ്റനുമായ  ലിനോയ് ജോയ്, ക്യാപ്റ്റന്‍ മനോജ് പൌലോസ് എന്നിവരുടെ മുന്‍പരിചയമാണ് ഇരുവരെയും  ടൂര്‍ണമെന്റില്‍ എത്തിച്ചത്. മറ്റൊരു ടീമിന്  കോച്ചിംഗ്  നല്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ സന്ദര്‍ശനത്തിയതായിരുന്നു ഇരുവരും.

ഹൂസ്റ്റണ്‍  സോക്കര്‍ ടൂര്‍ണമെന്റ്:  എഫ്‌സിസി ചാമ്പ്യന്മാര്‍
FCC Team
ഹൂസ്റ്റണ്‍  സോക്കര്‍ ടൂര്‍ണമെന്റ്:  എഫ്‌സിസി ചാമ്പ്യന്മാര്‍
Lenel Thomas , Manoj, Jestes, Lenoy.
ഹൂസ്റ്റണ്‍  സോക്കര്‍ ടൂര്‍ണമെന്റ്:  എഫ്‌സിസി ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക