Image

ഫാ.എം.കെ. കുരിയാക്കോസിനെ അനുമോദിച്ചു

പൗലോസ് വര്‍ക്കി Published on 26 November, 2015
ഫാ.എം.കെ. കുരിയാക്കോസിനെ അനുമോദിച്ചു
പൗരോഹിത്യ സ്വീകരണത്തിന്റെ നാല്‍പതാം വര്‍ഷം ആഘോഷിക്കുന്ന ഫാ.എം.കെ. കുരിയാക്കോസിനെ (സെക്രട്ടറി - നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം, വികാരി- സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ബേന്‍സേലം അഡല്‍റ്റ് ഡേകെയറിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പ്രോഗ്രാം - കോഡിനേറ്റര്‍ ശ്രീ. നൈനാന്‍ മത്തായി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. 

ഡേകെയറിനുവേണ്ടി ശ്രീ.എബ്രഹാം വറുഗീസ് അതിഥിക്ക് ബൊക്കെ നല്‍കി. ശ്രീമതി. ആഷ്‌ലി വറുഗീസ്, ഓമന മാത്യൂ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡേകെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍-ജാക്ക് പട്ടേല്‍, ദീപം ബൈബിള്‍ സ്റ്റഡി ഡയറക്ടര്‍- ഇ.വി.പി. എന്നിവര്‍ പ്രസംഗിച്ചു. 

അനുമോദനസമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി,  ഫാ.കുരിയാക്കോസ് പ്രസംഗിച്ചു. വിപുലമായ സദ്യയോടെ അവസാനിച്ച അനുമോദന സമ്മേളത്തില്‍ ശ്രീമതി. ബ്ലോസം മാത്യൂ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. മലയാളികളുടെ പകല്‍വീട് എന്ന് അറിയപ്പെടുന്ന - ബെന്‍സേലം ഡേകെയറിന്റെ വിശദവിവരങ്ങള്‍ക്ക് ശ്രീ. നൈനാന്‍ മത്തായി - 215-760-0447 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ഫാ.എം.കെ. കുരിയാക്കോസിനെ അനുമോദിച്ചുഫാ.എം.കെ. കുരിയാക്കോസിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക