Image

നന്ദിസമര്‍പ്പണം (കവിത: സാബു ജേക്കബ്‌, ഫിലഡല്‍ഫിയ)

Published on 25 November, 2015
നന്ദിസമര്‍പ്പണം (കവിത: സാബു ജേക്കബ്‌, ഫിലഡല്‍ഫിയ)
ചേതമില്ലാത്തൊരുപ്രതിഫലമല്ലോ
`നന്ദി'യെന്നുള്ള രണ്ടക്ഷരമുത്തുകള്‍
നല്ലപ്രവൃത്തിക്ക്‌ നന്ദികരേറ്റുവാന്‍
നമ്മള്‍ പലപ്പോളും മടികാണിച്ചിടുമ്പോള്‍

എന്തിനുമേതിനും ഉപചാരവാക്കായി
സായിപ്പ്‌ നിരന്തരം നന്ദിചൊന്നിടുന്നു
തുമ്മിയാല്‍പോലും ചാരത്തുനിന്നവര്‍
ആശിസനുഗ്രഹം നേര്‍ന്നിടുമ്പോള്‍

നമ്മള്‍ മലയാളികള്‍ എന്തേമടിക്കുന്നു
ഒരുനല്ല നന്ദിതിരികെ നല്‍കീടുവാന്‍
ജോലിത്തിരക്കെന്ന കാരണവും ചൊല്ലി
മാതാപിതാക്കളെപ്പോലും മറക്കുന്ന നമ്മള്‍

ബന്ധുമിത്രാദിബന്ധങ്ങള്‍ മറക്കുന്നു
ഒരുവാക്കിലാശംസനേരുവാന്‍ മറക്കുന്നു
മുന്‍പുനാം നേടിയനന്മകള്‍ക്കൊക്കെയും
പ്രതിഫലം നന്ദിതന്‍ പൂക്കളായ്‌ നല്‍കുവാന്‍

വീണ്ടുംവരികയാണ്ടുനാള്‍ നീളുന്ന
നന്ദിസമര്‍പ്പണത്തിന്റെ സുന്ദരനാളുകള്‍
ചെറുതുംവലുതുമാം നന്മകള്‍ നമ്മളില്‍
പകര്‍ന്ന മനസുകള്‍ ഓര്‍ത്തുവച്ചു
ഈവരും ദിനങ്ങളില്‍ സന്തോഷമോടെനാം
നേരുകയേവര്‍ക്കും ഹൃദയംഗമാം നന്ദി
Join WhatsApp News
വിദ്യാധരൻ 2015-11-25 22:11:04
ഒള്ളതാ നിങ്ങളാ ചൊന്നതാം വാക്കുകൾ 
ഇല്ല ഞങ്ങൾ മലയാളികൾക്കാ ഗുണം 
ഇല്ല വരില്ലകതാരിൽ നിന്നൊരിക്കലും 
'നന്ദി'യെന്നുള്ളം കുളിർക്കുന്ന വാക്കുകൾ 
 എന്ത്കൊണ്ടെന്നറിയില്ല മാനസം 
ഇങ്ങനെ കൊട്ടൻ അടിച്ചീവിധമായെന്നു  
അടിമുടിതൊട്ടു ചൊറിഞ്ഞു കേറീടുന്നു 
മറ്റൊരു മലയാളിയെ കാണുന്ന മാത്രയിൽ 
വെട്ടിതിരിച്ചിടും  ആനനം പെട്ടെന്ന് 
കാണാത്ത ഭാവത്തിൽ നേരെ നടന്നിടും,
ആാരായിരിക്കാം അവനെന്ന ചിന്തയാൽ 
ആ ദിനം ഒക്കയും പട്ടി നക്കി പോകും 
മലയാളി ഇങ്ങനെ ആകുവാൻ കാരണം 
ആത്മ വിശ്വാസം, അഭിമാനക്കുരവാണോ? 
എന്താകിലും വേണ്ടില്ല 'താങ്ക്സ് ഗിവിങ്ങ്' എത്തുമ്പോൾ
ഒള്ള കള്ളൊക്കെ അടിച്ചകത്താക്കിടും 
പള്ളയിൽ മുഴുവനും ടർക്കി നറച്ചിടും 
എന്നാലും സൂക്ഷിക്കും 'നന്ദി'  പറയാതവൻ 
ചീത്ത വിളിച്ചിടും സായിപ്പിൻ കൂട്ടത്തെ 
പൊള്ളയാ സായിപ്പിൻ നന്ദിയെന്നും പിന്നെ 
കുത്തിടും പിന്നീന്ന് സൗകര്യം കിട്ടിയാൽ
പാടില്ലവനെ വിശ്വസിക്കാൻ പാടില്ല 
ആത്മാർത്ഥതയവനിൽ തൊട്ട്തീണ്ടീട്ടില്ല 
ഇങ്ങനെ ഓരോ കഥകൾ പറഞ്ഞവൻ 
കള്ളകത്താക്കും പാതിരാനേരത്തും 
എന്നാലും ചൊല്ലില്ല നന്ദിയെന്നാ വാക്ക് 
ചൊല്ലിടും ഡിക്ഷണറീൽ പോലുമില്ലാ വാക്കെന്നു 
  ഇല്ല വരില്ലകതാരിൽ നിന്നൊരിക്കലും 
'നന്ദി'യെന്നുള്ളം കുളിർക്കുന്ന വാക്കുകൾ 
 എന്ത്കൊണ്ടെന്നറിയില്ല മാനസം 
ഇങ്ങനെ കൊട്ടൻ അടിച്ചുപോയതെന്ന്? 

എന്താകിലും കവി നന്ദി ചൊല്ലീടുന്നു 
ഇങ്ങനെ ലളിതമാം വാക്കുകൾ ചേർത്തു നീ 
ബിംബങ്ങൾ കഠിനമാം വാക്കുകൾ ഇല്ലാതെ
ചാരുതയാർന്നൊരു  കവിത രചിച്ചതിൽ

Varughese Philip 2015-11-26 06:02:48
Sabu,
Great. Very appropriate for thanksgiving.
Keep on. ....
Sabu Jacob 2015-11-30 06:31:23
Thanks for the comments.
Native American tomaya 2015-11-30 13:01:30

Lines are written well, but thoughts on ' the quality of sayippu s respect for parents vs. others forgetting even parents ' not superb . In fact, on Thanksgiving day, the Europeon Sayippu may keep killing the Islamic children and the innocent abroad as they did kill millions in Vietnam. What Thanksgiving for Columbus the Evil traveler of 1491 ? They raped my Native women. Then, thanksgiving ? Sayippu is also a terrorist. Want more to amend the lines ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക