Image

അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍

Published on 24 November, 2015
അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍
ചിക്കാഗോ: അമേരിക്കയിലെ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയേപ്പറ്റി ഇന്ത്യാ പ്രസ്‌ക്ലബ്‌ കണ്‍വന്‍ഷനില്‍ നടന്ന ചര്‍ച്ച മാധ്യമ പ്രവര്‍ത്തകരുടെ ആകുലതകളും അവശതകളും തുറന്നുകാട്ടി. കയ്യിലെ പണവും സമയവും നഷ്‌ടപ്പെടുത്തി മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിനു പിന്നിലെ പ്രതിബദ്ധതയും അര്‍പ്പണബോധവും പ്രശംസിക്കപ്പെടുകയും ചെയ്‌തു.

എട്ടുവര്‍ഷമായി ആഴ്‌ചവട്ടം പത്രം നടത്തുന്ന ജോര്‍ജ്‌ കാക്കനാട്ട്‌ ഓരോ ആഴ്‌ചയിലും ഉണ്ടാകുന്ന ഭാരിച്ച ചെലവ്‌ ചൂണ്ടിക്കാട്ടി. അതനുസരിച്ച്‌ വരുമാനമില്ല. ജോലിതിരക്കിനിടയിലാണ്‌ പത്രപ്രവര്‍ത്തനം. എന്നാലും സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാന്‍ മടികാട്ടുന്നില്ല. സഭകളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെപ്പറ്റി വിമര്‍ശനാത്മകമായി എഴുതിയപ്പോള്‍ പത്രം കത്തിക്കുമെന്നു ഭീഷണിയുണ്ടായി. പക്ഷെ വിട്ടൂവീഴ്‌ചയ്‌ക്ക്‌ ഒരിക്കലും തയാറായില്ല- കാക്കനാട്ട്‌ പറഞ്ഞു.

പണവും സമയവും പാഴാക്കി മാധ്യമപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക്‌ തലയ്‌ക്ക്‌ ഓളമാണെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. അതില്‍ കുറച്ച്‌ സത്യമില്ലെന്നു പറയാനാവില്ല. എല്ലാറ്റിനേയും പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണാനാവില്ല-
ജോര്‍ജ് ജോസഫ് പറഞ്ഞു 

ആദ്യകാലത്ത്‌ കുട്ടികളെ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ പഠിപ്പിക്കുകയായിരുന്നു അമേരിക്കന്‍ മലയാളിയുടെ പതിവെന്നു കേരളാ എക്‌സ്‌പ്രസ്‌ ചീഫ്‌ എഡിറ്റര്‍ കെ.എം. ഈപ്പന്‍ ചൂണ്ടിക്കാട്ടി. മലയാളം പത്രം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞാണ്‌ കേരളാ എക്‌സ്‌പ്രസ്‌ തുടങ്ങുന്നത്‌. മലയാളം പഠിപ്പിക്കാനും കേരള ബന്ധം നിലനിര്‍ത്താനും ഒരു പത്രം നന്നായിരിക്കുമെന്നു കുടുംബാംഗങ്ങളില്‍ നിന്നാണ്‌ നിര്‍ദേശം വന്നത്‌. പത്രം നടത്തുന്നതിനു പിന്നില്‍ തന്റെ കുടുംബത്തിന്റെ പിന്തുണയാണ്‌ ശക്തിയായത്‌. പിന്നീട്‌ ജോസ്‌ കണിയാലിയും അതിന്റെ ഭാഗമായി.

സാമ്പത്തിക വിഷമങ്ങള്‍ ഉണ്ടെങ്കിലും പത്രം മുടങ്ങാതെ പോകുന്നു. പക്ഷെ ജനങ്ങളുടെ സഹകരണം കുറവ്‌. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാലതാമസവും പ്രധാനം. താമസം മാറുമ്പോള്‍ പുതിയ വിലാസം ആരും അറിയിക്കാറില്ല. പഴയ വിലാസത്തില്‍ പോകുന്ന പത്രം തിരിച്ചുവരും. അതിനും പത്രത്തിനു ചിലവ്‌ വരും. കോംപ്ലിമെന്റായി അയയ്‌ക്കുന്ന പത്രം വേണ്ടെങ്കില്‍ അതുപോലും അറിയിക്കാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും പതിനേഴ്‌ കൊച്ചുമക്കളും നല്ല മലയാളം പറയുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷം. വരിസംഖ്യ അടയ്‌ക്കാന്‍ പറയാതെ തന്നെ ആളുകള്‍ അത്‌ അടയ്‌ക്കുന്നു. പക്ഷംപിടിക്കാതെയും വിവാദങ്ങള്‍ക്ക്‌ വഴി കൊടുക്കാതെയുമാണ്‌ തങ്ങളുടെ പ്രവര്‍ത്തനം. ജനക്ഷേമത്തിനും നാട്ടില്‍ സഹായം തേടുന്നവര്‍ക്കുവേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനത്തിനും പത്രം സ്ഥലം ഒഴിച്ചിടുന്നു.

എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്ത കിട്ടുമ്പോള്‍ അതു മറ്റാര്‍ക്കും കിട്ടാതെയിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു ടാജ്‌ മാത്യു ചൂണ്ടിക്കാട്ടി. അത്തരം എക്‌സ്‌ക്ലൂസീവുകളാണ്‌ പത്രത്തിന്റെ ശക്തി.

മുമ്പൊരു കണ്‍വന്‍ഷനില്‍ 10 ടിവി ക്യാമറകള്‍ ഉണ്ടായിരുന്ന കാര്യം ജോണ്‍ ബ്രിട്ടാസ്‌ എടുത്തുപറഞ്ഞത്‌ കൈരളി ടിവിയുടെ  ജോസ്‌ കാടാപ്പുറവും അനുസ്‌മരിച്ചു. ഇപ്പോഴത്‌ രണ്ടായി കുറഞ്ഞു. 

മുമ്പ്‌ പരിചയമൊന്നുമില്ലാതെ മാധ്യമ രംഗത്ത്‌ വൈകിയെത്തിയതാണെങ്കിലും ഈ രംഗത്തു വിജയിക്കാന്‍ കഴിഞ്ഞുവെന്ന്‌ ജോയിച്ചന്‍ പുതുക്കുളം ചൂണ്ടിക്കാട്ടി. ജനങ്ങളുമായുള്ള നല്ല ബന്ധം പുലര്‍ത്താനാകുന്നതാണ്‌ തന്റെ ശക്തി.

വിദേശികള്‍ ഇന്ത്യയിലെ മാധ്യമ രംഗത്തു വരുന്നത്‌ പണം മാത്രം ലക്ഷ്യമാക്കിയാണെന്നും ഇതു ദോഷകരമാണെന്നും സ്റ്റീഫന്‍ മറ്റത്തിപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍ ഒരു പരിധിക്കപ്പുറം പോകാന്‍ അവര്‍ക്ക്‌ കഴിയില്ലെന്നും അതിനെ ഭയക്കേണ്ടെന്നും കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞു.

അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ നഷ്‌ടമില്ലാത്ത നിലയില്‍ പോകുവാന്‍ അവരെ സഹായിക്കുക എന്ന ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ടെന്നു മോഡറേറ്ററായ മീനു എലിസബത്ത്‌ പറഞ്ഞു. അവിടെയും ഒരു സാധാരണക്കാരന്‍ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌. ഒരു കുടുംബത്തിനു എത്ര പ്രസിദ്ധീകരണങ്ങളാണ്‌ ഒരു മാസം വാങ്ങാന്‍ കഴിയുക? ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ നാം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരാഴ്‌ച പഴക്കംവരുന്ന വാര്‍ത്തകള്‍ വായിക്കാനും പഴകിയ ദൃശ്യങ്ങള്‍ കാണുവാനും ആളുകള്‍ക്ക്‌ താത്‌പര്യം കുറയുന്നു.

ഒരു സാധാരണ വായനക്കാരന്‌ പുതുതായി എന്തുകൊടുക്കാന്‍ ഈ മാധ്യമങ്ങള്‍ക്കു കഴിയും. അതു കണ്ടുപിടിക്കേണ്ട വിഷയമാണ്‌.

പണ്ടൊക്കെ ചങ്കൂറ്റത്തോടെ നെഞ്ച്‌ വിരിച്ച്‌ തന്റേടത്തോടെ കാര്യങ്ങള്‍ പറഞ്ഞിരുന്നവനെ നമ്മള്‍ ബലവാന്‍ എന്നു വിളിച്ചു. ഇന്ന്‌ ആത്മബലമില്ലാത്തവര്‍ ധൈര്യമില്ലാതെ മറഞ്ഞിരുന്ന്‌ അപരനാമങ്ങള്‍ ഉപയോഗിച്ച്‌ ഒളിപ്പോരാളികളെപ്പോലെ പത്രപ്രവര്‍ത്തകരോടും എഴുത്തുകാരോടും സംഘടനകളോടും അതുവഴി സമൂഹത്തോടും നിരന്തരം പടവെട്ടുന്നു. ഈ അപര നാമധാരികള്‍ മിക്കപ്പോഴും ഉപയോഗിക്കുന്ന മ്ലേച്ഛമായ ഭാഷ ആ മാധ്യമത്തിന്റെ അന്തസിനെ ബാധിക്കുന്നു. പത്രധര്‍മ്മത്തിന്റെ വ്യാപ്‌തിയും ധര്‍മ്മവും അറിയാന്‍ പാടില്ലാത്ത ഈ നിഴല്‍ യുദ്ധക്കാരെ നിയന്ത്രിച്ചു നിര്‍ത്താതെ കേവലം റെയ്‌റ്റിഗും ഹിറ്റും കൂടുന്നതു അവരെ പ്രോത്സാഹിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ തീര്‍ച്ചയായും പുനര്‍വിചിന്തനം നടത്തേണ്ടതാണ്‌.

ഏതെങ്കിലും വിവാദങ്ങളില്‍ പെട്ടവരെന്നോ, കൊടിയ നിയമലംഘകരെന്നോ, കൊള്ളക്കാരന്നോ ബലാത്സംഗവീരനെന്നോ പേരെടുത്തു ഒരിക്കല്‍ നിങ്ങള്‍ തന്നെ മുദ്രകുത്തിയ വ്യക്തി നാളെ അമേരിക്കയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ നിങ്ങള്‍ അവരെ ആനയും അമ്പാരിയുമായി സ്വീകരിക്കുന്നത്‌ ജനങ്ങളില്‍ സംശയങ്ങള്‍ ഉളവാക്കുന്നു. എന്തിനെയാണോ, ആരെയാണോ മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നത്‌, അതേ വിമര്‍ശനത്തിന്‌ കാരണഹേതുക്കളാകുന്ന കാര്യങ്ങളില്‍ നിന്നും, മാധ്യമങ്ങള്‍ മാറി നില്‍ക്കേണ്ടതാണ്‌. വ്യക്തി ബന്ധങ്ങളുടെ പേരില്‍ ചിലരെയൊക്കെ ചിലപ്പോഴൊക്കെ നമുക്കെല്ലാവര്‍ക്കും ചുമക്കേണ്ടി വന്നേക്കാം. അതു പേഴ്‌സണലായ കാര്യം. പക്ഷെ, അതു പൊതുജനമധ്യേ ഒരു ആഘോഷമാക്കുമ്പോഴാണ്‌ അത്‌ അശ്ശീലം ആകുന്നത്‌. പ്രോജ്വലമായിരിക്കണം മാധ്യമ പ്രവര്‍ത്തനം.

ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പ്രായോഗികമാകണമെങ്കില്‍ മാധ്യമങ്ങളില്‍ നല്ല ജോലിക്കാര്‍ വേണ്ടിരിക്കുന്നു. നല്ല എഡിറ്റര്‍മാര്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇവിടെ എഡിറ്ററും ക്യാമറാമാനും ന്യൂസ്‌ റിപ്പോര്‍ട്ടറും, കസ്റ്റമര്‍ സര്‍വീസും, മാനേജരും, മുതലാളിയും, റീഡറും എല്ലാം ഒരാളാകുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌.

ഇതെല്ലാം ചെയ്യണമെങ്കില്‍ സാമ്പത്തിക ഉന്നതി മാധ്യമങ്ങള്‍ക്കും ഉണ്ടാവണം. എല്ലാ കച്ചവടവും പോലും ഇതിനും നല്ല മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ ആവശ്യമാണ്‌. മാര്‍ക്കറ്റിംഗിനു പണമില്ല. അതിനാല്‍ സാമ്പത്തിക ഉന്നതിയില്ല. മാര്‍ക്കറ്റിംഗിനുകൂടി പണം കണ്ടെത്തി നിങ്ങളുടെ സംരംഭങ്ങള്‍ ലാഭത്തില്‍ തന്നെ നടത്തിക്കൊണ്ടുപോകണം.

എഡിറ്റര്‍മാരുടെ ബാധ്യത നല്ല പത്രവാര്‍ത്തകള്‍ നല്‍കുന്നതില്‍ മാത്രം ആവാതെ നല്ല സാഹിത്യവും, കൂടുതല്‍ മനുഷ്യത്വവും വളരെയേറെ നന്മയും അവരുടെ ബാധ്യതയില്‍ ഉള്‍പ്പെടുത്തണം. മലയാളിയുടെ സാമൂഹിക അവബോധത്തിന്‌ ഒരു പുതിയ മുഖം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണം. നല്ല മലയാളവും, നല്ല ഭാഷയും കൂടുതല്‍ ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും മാധ്യമങ്ങള്‍ക്ക്‌ ഉണ്ടാകണം. സര്‍ഗ്ഗാത്മകതയും നല്ല കഴിവുമുള്ളവരെ കണ്ടുപിടിച്ച്‌ അവരെ ഈ രംഗത്തേക്ക്‌ കൊണ്ടുവരണം. പ്രൊഫ
ണലിസവും, ക്യത്യവും വ്യക്തവുമായ സമീപനമാണ്‌ മാധ്യമങ്ങള്‍ക്കു വന്നുചേരേണ്ടത്‌. അതിനു ഊര്‍ജമുള്ള, ഉത്സാഹമുള്ള, അര്‍പ്പണബോധമുള്ള ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക്‌ കടന്നുവരേണ്ടതാണ്‌.
അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍
Join WhatsApp News
വിദ്യാധരൻ 2015-11-24 10:24:28
          അവശരായ പത്രാക്കാർ 

'പത്രങ്ങൾ' ഉണ്ടായിരുന്നെങ്കിൽ ഞങൾ 
ചിത്രശലഭത്തെപ്പോലെ പറക്കുമായിരുന്നു 
അത്രയ്ക്കവശരാ  'പത്രക്കാർ ഞങ്ങൾ  
ശത്രുക്കൾ മുഴക്കുന്നു വധഭീഷണിയും 
സത്യം പറഞ്ഞാലും പറഞ്ഞിലേലും 
ഹത്യ തീർച്ചയെന്ന് മതഭീഷണിയും 
ചെകുത്താനും കടലിനും നടുവിൽ   
പുകയുന്നു ഞങ്ങൾ നീറി നീറി 
ചെകുത്താനും കടലുമെന്നു കേട്ട് 
പകകൊണ്ട് തുള്ളരുത്  ഭക്തരെ വിഭക്തരെ 
അവാർഡുകൾ പോന്നാടകൾ 
ഇവനൽകും ആനന്ദം അവാച്യം, 
അതുമാത്രമാണൊരു പ്രേരകം 
ഇതുപോലെ ഒത്തുകൂടാൻ വർഷവും 

(പത്രം = ചിത്രം, വർത്തമാന പത്രം )

വിദ്യാധരൻ 2015-11-24 10:46:58
തിരുത്ത് - 
പത്രത്തിനു ചിറകന്നെരർത്ഥംമുണ്ട് 
പത്രവായന്നക്കാർ പൊറുക്കണേ 
പത്രത്തിന്റെ (ഈ-മലയാളിയുടെ) കുറ്റമല്ലവരെ  
ചിത്രവധം ചെയ്യരുതേ മിത്രങ്ങളെ 
Vayanakkaran 2015-11-24 11:19:42
Do not worry too much. Some people burry the paper with fire (Kathikkum) or some use the paper like a toilet paper. But be bold, even with the help of paid or coolie writers go with boldness. The plus point is whatever you get more and more photo opportunities, awards, ponnadas etc.. etc. Give and take ponnadas .. So please do not complain much enjoy..enjoy. Look at the photos above what a chance.. so lucky.
ദീർഘദർശി 2015-11-24 12:06:34
ഇവന്മാര് അവശരാണെങ്കിൽ മീറ്റിംഗ് കഴിയുമ്പോൾ ഒരു ആംമ്പുലെൻസിൽ എല്ലാത്തിനേം കേറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകണം  അവിടെ കിടെന്നു എന്തെങ്കിലും വന്നുപോയാൽ വീട്ടുകാര്ക്കും നാട്ടുകാർക്കും തലവേദനയാകും 

Tom Tom 2015-11-24 15:02:54
Ee avsa kala karanmar enthinu amercayil kidannu avasatha anubhavikkunnu!!!
അവശ ക്രിസ്തിയാനി 2015-11-24 20:31:57
കണ്ടാലേ അറിയാം എല്ലാം അവശന്മാരാണെന്ന്.  ഇവന്മാരെ സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോയി ഇവന്റെ ഒക്കെ വീടിന്റെ തിണ്ണയിൽ കൊണ്ട് കെടത്തണം! 
അയ്യോ കഷ്ടം! 2015-11-24 20:38:55
മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണെന്നു പറഞ്ഞതുപോലെയാണ് ഓരോ അവന്മാര് വാർത്തയുടെ തലക്കെട്ട്‌ എഴുതി വിടുന്നത്.  പത്രക്കാര് അവശാന്മാരാണെന്ന് പറഞ്ഞാൽ കമന്റ് തൊഴിലാളികൾ വിടുമോ? അവന്മാര് കൂട്ടമായിട്ട് ഇറങ്ങീട്ടുണ്ട് ആംബുലന്സുമായി.  

Write for anything 2015-11-24 20:45:59
അയ്യോ അമ്മേ ! പത്തു ഡോളർ തരണേ.  പത്രക്കാരനാണേ . വല്ലതും തരണേ.  ഗോഡ് ബ്ലെസ് യൂ.
nadan 2015-11-25 06:22:20
Ethra vishamichu enthinu ethu nadathunnu? Manyamaya varae valla jolikkum poykoodae?
അവശ പത്രാധിപർ 2015-11-25 09:13:14
അവശന്മാർ പത്രക്കാർ ആലംഭഹീനന്മാർ 
അവരുടെ പത്രത്തിൽ (പാത്രത്തിൽ) കല്ലിടല്ലേ 
വരിസംഖ്യ നല്കാതെ പത്രങ്ങൾ വായിക്കും 
എന്നിട്ട്  പിന്നെയും മുറുമുറുപ്പോ? 
വരിയായി നില്ക്കുന്നു രചനയുമായി എഴുത്തുകാർ   
വരിസംഖ്യ ചോദിച്ചാൽ തിരിഞ്ഞു നില്ക്കും 
അഭിപ്രായങ്ങൾ എഴുതുവാൻ ആയിരം നാവാണ്
അഭിപ്രായം ഇട്ടില്ലേൽ തെറികൊണ്ട് ആറാട്ട്
സന്യാസി അച്ചന്മാർ ബിഷപ്പ്മാർ മന്ത്രിമാർ
നാറുന്ന നേതാക്കൾ അവരുടെ മോഷണം,
വെട്ടിപ്പ് തട്ടിപ്പ് അവിവിഹിത ബന്ധങ്ങൾ  
സൂര്യനെല്ലികേസ് സരിതേടെ  തരികട 
കൂടാതെ കുലയും ബലാൽസംഗോം,
ഇത്ത്യാതി  വാർത്തകൾ ചൂടെ എത്തിക്കാൻ 
നിങ്ങടെ മനസ്സിന്റെ കുടിലമാ മോഹത്തിനാ-
ഹാരം നല്കുവാൻ പത്രങ്ങളല്ലാതെ ആരു വേറെ? 
പറയുവാൻ ഒട്ടേറെ കഥയുണ്ട് കൂട്ടരേ 
അതൊക്കെ പിന്നീടൊരവസരത്തിൽ.
അവശന്മാർ പത്രക്കാർ ആലംഭഹീനന്മാർ 
അവരുടെ പത്രത്തിൽ (പാത്രത്തിൽ) കല്ലിടല്ലേ 
വരിസംഖ്യ നല്കാതെ പത്രങ്ങൾ വായിക്കും 
എന്നിട്ട്  പിന്നെയും മുറുമുറുപ്പോ? 

mvabraham 2015-11-25 09:37:01
Who is asking you to print it? We readers have options including online media, absolutely free. YOu guys: printers/editors/owners, do any one of you print your so called pathrams on time? Do you have a schedule? Any consistency? YOu print when you have money to give to the printing press. YOu send it whenever you have money to pay to USPA. WHy should we pay to you for the obituaries, matrimonials, for favors received, death notices etc etc when you cannot bring out a timely pathram? We only need one or two pathrams. We only need those pathrams that are trustworthy, genuine and true to advertisers and readers. Some of you guys took our subscription money for 3 years and no pathram. Some of you took one year of advertisement from potential advertisers and what good it is doing for their business. Better stop this nonsense and do some other job.
nadan 2015-11-25 09:41:40
I totally support the view of the guy named WRITE FOR ANYTHING. This AVASA pathrkkar should stop doing what they are doing. Most of us have no tolerance for their doing.
വിദ്യാധരൻ 2015-11-25 11:23:32
യദാർത്ഥത്തിൽ അവശരായുള്ളവർ എഴുത്തുകാരും അതിലും അവശരായവർ അഭിപ്രായ തൊഴിലാളികളുമാണ്. എഴുത്തുകാർക്ക് അഭിപ്രായ തൊഴിലാളികളെ കണ്ണിനു കാണാൻ പാടില്ല എന്നത് സത്യം.  പക്ഷെ എഴുത്തുകാരില്ലാതെ അഭിപ്രായക്കാർ പട്ടിണിയാകും എന്ന് പരിഗണിച്ചാണ് ഇങ്ങനെ ഒരു അഭിപ്രായം എഴുതാൻ തുനിയുന്നത്.  പത്രങ്ങളെ ഉപയോഗിച്ച് തിന്നു ചീർക്കുന്നവർ  'ദൈവ കച്ചവടക്കാരാണ് '. ഇവന്മാർ ഉറക്കെ തുമ്മിയാൽ അത് ദൈവം തുമ്മുന്നതായിട്ടാണ് ജനം കരുതുന്നത്.   പള്ളികളിലും ക്ഷേത്രങ്ങളിലും കാഴ്ചദ്രവ്യമായും നേർച്ചദ്രവ്യമായും, അംഗത്വത്തിനുള്ള പൈസയായും ധാനധര്മ്മാതികളുടെ പേരിലുമൊക്കെ വളരെ അധികം വരുമാനമാണുള്ളത്. ഇതിനെ നയിക്കുന്ന അച്ചന്മാരേയും, സന്യാസിമാരേയും (പണ്ടത്തെ സന്യാസിമാർ എല്ലും തോലും ആയിരുന്നു), തന്ത്രിമാരെയും (ഉടുപ്പിടാതെ ചാരം വാരിതേച്ചു നടക്കുന്നവർന്മാർ ) കണ്ടാൽ അറിയാം ഇവർ പണമുള്ള ഭക്ത ജനങ്ങളുമായി ബന്ധമുള്ളവരും പണം ഉള്ളവരുമാണെന്ന്. ഇവരെക്കൂടാതെ പണം ഉള്ള ഒരു കൂട്ടരാണ് വർഷം തോറും സംഘടനയുടെ (സാഹിത്യ സംഘടന , സാംസ്ക്കാരിക സംഘടന ) സമ്മേളനം നടത്തുന്നവർ.  ഇവർക്കൊക്കെ ഇവരുടെ പേരും ചിത്രവുമൊക്കെ  ദിവസവും പത്രത്തിൽ വരണം എന്ന് നിർബന്ധമുള്ളവരാണ്.  ഇവരിൽ നിന്നൊന്നും വ്യതിസ്ഥരല്ല പുരോഹിത വർഗ്ഗവും.  അതുകൊണ്ട് എല്ലാ പത്രാധിപന്മാരും അഭിപ്രായതൊഴിലാളികളേം ചില എഴുത്തുകാരേം (ഒരിക്കലും അവാർഡും , പൊന്നാടയും കിട്ടാത്തവരേം) വെറുതെ വിട്ടിട്ടു, ധനവാന്മാരായ മേല്പ്പറഞ്ഞ  വർഗ്ഗത്തിൽ നിന്ന് നിങ്ങളുടെ വരിസംഖ്യ ഈടാക്കണം എന്ന്, ദയാപുരസരം അഭ്യർഥിക്കുന്നു  
മുതലാളി 2015-11-27 18:35:27
ഇവനൊക്കെ പോയി വേറെ പണി നൂക്ക്ക്കട്ടെ.  മലയാളികള്ക്ക്~ എന്തിനാണ്‍~ ഈ അവശരെ?

"മലയാളി ക്രിസ്ത്യാനിയുടെ സർഗ്ഗശേഷി അവ പ്രകടിപ്പിച്ചത് കൃഷിയിലും production of wealth ലുമാണ്. അത് കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായ സ്വർണ്ണക്കട ജൌളിക്കട…..എന്തായാലും അതിലൂടെ പടർന്നു പന്തലിച്ചു. സാമ്പത്തികോൽ‌പ്പാദനം തന്നെ സർഗ്ഗശേഷി. പിന്നെ, സാഹിത്യം, കല തുടങ്ങിയ കാര്യങ്ങളിൽ സർഗ്ഗശേഷി പ്രകടിപ്പിച്ചവരുടെ എണ്ണം ന്യൂനപക്ഷം പോലും അല്ല സൂക്ഷ്മന്യൂനപക്ഷം ആണ്. അതിന്റെ കാരണം ഈ ക്രിസ്ത്യാനിയുടെ അടിസ്ഥാന ഉദ്വേഗം ചരിത്രപരമായി സാമ്പത്തികോൽ‌പ്പാദനത്തിലായിരുന്നു എന്നതാണ്.അതേസമയം കേരളത്തിലെ ക്രിസ്തുമതം അവരെ വായനയിൽ നിന്നും പിന്തിരിപ്പിച്ചു. മറ്റു രാജ്യങ്ങളിലെ ക്രിസ്തുമതം സ്വതന്ത്രമായി ച്ന്തിയ്ക്കുന്നതിലോ മറ്റു മേഖലകളിൽ വ്യാപരിയ്ക്കുന്നതിനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. വായന അന്യമായിത്തീർന്ന ക്രിസ്ത്യാനിയ്ക്ക് കലാസാംസ്കാരിക രംഗത്ത് എത്താൻ ഇട വരാതായി. അതെ സമയം സിനിമയിലേക്ക് അവൻ കയറി വന്നു. കാരണം സിനിമയ്ക്കകത്ത് സാമ്പത്തികോൽ‌പ്പാദനമുണ്ട്. സിനിമയുടെ ചരിത്രത്തിൽ ആദ്യം മുതൽ ക്രിസ്ത്യാനികൾ ഉണ്ട്. ഇങ്ങനെ പോയി അവന്റെ ചിന്ത. സ്വതന്ത്രമായി ചിന്തിയ്ക്കേണ്ട മേഖലകളിൽ അവൻ ഒന്നും നേടിയില്ല. ബാക്കി സാധാരണ രീതിയിലുള്ള കോമൺ സെൻസ് പ്രയോഗിച്ച് പ്രവർത്തിയ്ക്കാവുന്നിടത്തൊക്കെ അവന്റെ സർഗ്ഗശേഷി വളരെ അധികം ഉയർന്നതാണ്. ഇതാണ് ക്രിസ്ത്യാനിയുടെ സർഗ്ഗശേഷി ചരിത്രം".-സക്കറിയ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക