Image

സുലൈമാന്‍ എന്ന സെയില്‍സ്‌മാന്‍ (കഥ: ഫൈസല്‍ മാറഞ്ചേരി)

Published on 22 November, 2015
സുലൈമാന്‍ എന്ന സെയില്‍സ്‌മാന്‍ (കഥ: ഫൈസല്‍ മാറഞ്ചേരി)
ജീവിതം മുന്നോട്ട്‌ പോകുമ്പോള്‍ തിരിഞ്ഞു നിന്ന്‌ പുറകിലേക്ക്‌ നോക്കുമ്പോള്‍ നാം കാണുന്നു.

എത്രയോ ആള്‍ക്കാരെ നാം പ്രവാസിയാവുമ്പോള്‍ പരിചയപ്പെടുന്നു

ഒരു പ്രവാസി ആയിരുന്നില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും നാം അവരെ കാണുമായിരുന്നില്ല

എപ്പോഴും ചിരിയുമായി കടന്നു വരുന്ന 'ജീമാ' വാട്ടറിലെ സുലൈമാന്‍

ഈജിപ്‌റ്റിലെ ഏതോ കുഗ്രാമത്തില്‍ നിന്നും എന്നെപോലെ തന്നെ പ്രവാസിയാകാന്‍ വിധിക്കപ്പെട്ടവന്‍

തിങ്കളാഴ്‌ച ദിവസം വന്ന്‌ നിന്ന്‌ ഒരു ചോദ്യമുണ്ട്‌

`മുദീര്‍ യബി മായ്‌'1

'മാഫീ മക്കാന്‍ ഹബീബി മത്ത്‌റൂസ്‌' 2

എന്ന്‌ ഞാന്‍ ആളെ ഒഴിവാക്കാന്‍ പറയുമ്പോള്‍ വെള്ളം സ്‌റ്റോര്‍ ചെയ്യുന്നിടത്ത്‌ ചെന്ന്‌ നോക്കി പറയും

`25 കാര്‍ട്ടൂണ്‍ യംശി ഫീ മക്കാന്‍ അന സവ്വീ തര്‍ത്തീബ്‌'3

നാലു കാര്‍ട്ടണ്‍ വെള്ളം പോലും കൊള്ളാത്തിടത്ത്‌ മസാഫിയുടെയും ഒയാസീസിന്റെയും അല്‍ഐന്റെയും എല്ലാം ഭാരിച്ച വെള്ള കാര്‍ട്ടണുകള്‍ ഞൊടയിടയില്‍ അട്ടിയിട്ട്‌ അവിടെ 30 കാര്‍ട്ടണ്‍ വെള്ളം അടക്കി വെച്ച്‌ ഹാന്‍ഡ്‌ പ്രിന്ററില്‍ നിന്നും 'ഫത്തൂറ'4യുമായി നില്‍ക്കുന്ന സുലൈമാനെ നോക്കി ഞാന്‍ പപ്പുവിന്റെ
dialogue പറയും

`ഇന്ത മാഫീ സുലൈമാന്‍ ഇന്ത ഹനുമാന്‍'5

`ശൂ ഹനുമാന്‍ മുദീര്‍'6

എന്ന്‌ നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട്‌ ചോദിക്കുന്ന സുലൈമാനോട്‌

അത്‌ ഒരു മല തന്നെ പിഴുതുകൊണ്ട്‌ വന്ന ഒരു കഥാപാത്രമാണെന്നും അത്രയും ശക്തി നിന്‌ക്കുണ്ടെന്നും പറഞ്ഞ്‌ വിടുംമ്പോള്‍ തന്റെ കഠിന പ്രയത്‌നത്തെ പുകഴ്‌ത്തിയതില്‍ സംതൃപ്‌ത്തനായി നടന്ന്‌ നീങ്ങുന്ന സുലൈമാനിലെ തന്ത്രശാലിയായ 'സേല്‍സ്‌ മാനെ' കുറിച്ച്‌ ഓര്‍ക്കുകയായിരുന്നു ഞാന്‍

അടുത്ത ആഴ്‌ച വന്ന സുലൈമാന്‍ 'അന മാലും ശൂ ഫീ ഹനുമാന്‍'7

എന്ന്‌ പറഞ്ഞപ്പോള്‍ എനിക്കാ കണ്ണുകളില്‍ ഹനുമാന്‍ എന്നത്‌ ഒരു കുരങ്ങനാണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു എന്ന ഭാവമാണോ അതല്ല അതിലെ ഹ്യൂമര്‍ എനിക്ക്‌ പിടി കിട്ടി എന്ന ഭാവമാണോ എന്ന്‌ എനിക്ക്‌ വായിച്ചെടുക്കാന്‍ സാധിച്ചില്ല

എന്തായാലും അന്ന്‌ സ്‌റ്റോറില്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നത്‌ കൊണ്ട്‌ 50 കാര്‍ട്ടണ്‍ വെള്ളം വെച്ച്‌ പുഞ്ചിരിച്ചുകൊണ്ട്‌ സുലൈമാന്‍ യാത്രയായി അടുത്ത ഒരു കട ലക്ഷ്യമാക്കി.

****** *******
1 വെള്ളം വേണോ ബോസ്‌
2 സ്ഥലമില്ല സ്‌നേഹിതാ ഫുള്ളാണ്‌
3) 25കാര്‍ട്ടണ്‍ കൊള്ളും ഞാന്‍ സ്ഥലം ഉണ്ടാക്കിക്കോളാം
4 ശി്‌ീശരല
5 നീ സുലൈമാല്ല പഹയാ ഹനുമാനാ
6 എന്താ ബോസ്‌ ഈ ഹനുമാന്‍
7 എനിക്ക്‌ മനസ്സിലായി എന്താ ഹനുമാന്‍ എന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക