Image

ബീഫ്‌ എന്ന ശത്രു സംഹാരി (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 21 November, 2015
ബീഫ്‌ എന്ന ശത്രു സംഹാരി (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ബീഫ്‌ ഏതാനും നാളുകള്‍ മുമ്പുവരെ ഒരുതരം മാസം മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ ആറ്റംബോംബിനേക്കാള്‍ മാരകമായ ഒരു സ്‌ഫാടക വസ്‌തുവായി മാറിക്കഴിഞ്ഞു. എവിടെയെങ്കിലും ഒരു വര്‍ഗീയ ലഹള ഉണ്ടാക്കണമെങ്കില്‍ അവിടെ ഒര ല്‌പം ബീഫ്‌ കൊണ്ടിട്ടാല്‍ മതി. വര്‍ഗീയ ലഹള മാത്രമല്ല അവിടെ ഉണ്ടാകുന്നത്‌, അവിടം കത്തി ചാമ്പലാകുക തന്നെ ചെയ്യും. ഒരാളെ മനപൂര്‍വ്വം കേസില്‍ കുടു ക്കണമെങ്കില്‍, ഉപദ്രവിക്കണമെന്നുണ്ടെങ്കില്‍, അയാളുടെ വീടിനകത്തോ പരിസരത്തെവിടെയെങ്കിലുമോ അല്‍പം ബീഫ്‌ ഇട്ടുകൊടുത്താല്‍ മതി. അയാളെ കേസില്‍ കുടുക്കാമെന്നു മാത്രമല്ല ജീവന്‍ വരെ എടുക്കാം. അയാളുടെ കുടുംബത്തേപ്പോലും ഈ ഭൂമുഖത്തുനിന്ന്‌ തടച്ചു നീക്കപ്പെടുത്താന്‍ കഴിയും. അത്രയ്‌ക്ക്‌ ശക്‌തയാണ്‌ സര്‍വ്വസംഹാരിയായ ബീഫ്‌ ഇന്ന്‌ ഇന്‍ഡ്യയില്‍.

ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ബീഫ്‌ എന്നു കേള്‍ക്കുമ്പോള്‍ ഭയമാണെന്നതാണ്‌ സത്യം. ഒരു കുടുംബത്തെ ഒഴിപ്പിച്ചു വിടണമെങ്കില്‍ അല്‍പം ബീഫ്‌ കൊണ്ടിട്ടിട്ട്‌ അവരോട്‌ പറഞ്ഞാല്‍ മതി ഇവിടെ ബീഫുണ്ടെന്ന്‌ ഞാന്‍ പുറത്തു പറയു മെന്ന്‌. പിന്നെ അവരുടെ പൊടി പോലും അവിടെ കാണില്ല.

അങ്ങനെ ഇന്ന്‌ ഏതൊരായുധത്തേക്കാളും ശക്‌തിയും മുര്‍ച്ചയും ബീഫ്‌ എന്ന മഹാ മാംസ പിണ്ഡത്തിന്‌ ഉണ്ടെന്നതാണ്‌ ഇന്‍ഡ്യയിലെ സ്‌ഥിതി. ഇത്‌ ഒരിനം മാംസമായി കരുതിയിരുന്ന കാലം കടന്നുപോയി ഇന്‍ഡ്യയില്‍ നിന്ന്‌. നടന്നുപോകുന്ന വ ഴിയിലെങ്ങാനും ബീഫ്‌ എന്ന വസ്‌തു കിടന്നാല്‍ ആ വഴി കടന്നുപോകാന്‍ ആളുകള്‍ക്ക്‌്‌ ഇന്നു ഭയമാണ്‌. ചാത്തനും, ഒടിയനും, യക്ഷിയുമുണ്ടെന്നു പറഞ്ഞായിരുന്നു സാമൂഹിക വിരുദ്ധര്‍ ഒരു പ്രദേശത്ത്‌ തങ്ങളുടെ വിളയാട്ടം നടത്തിയിരുന്നതെങ്കില്‍ ഇന്ന്‌ അതൊക്കെ ഓള്‍ഡ്‌ ഫാഷനായി മാറിക്കഴിഞ്ഞു. ദൈവവും പ്രേതവും യക്ഷിയുമില്ലെ ന്ന്‌ മത പണ്ഡിതന്മാര്‍ പോലും സമ്മതിക്കുന്ന ഇക്കാലത്ത്‌, സാമൂഹ്യ വിരുദ്ധര്‍ അതൊക്കെ മാറ്റി ബീഫുണ്ട്‌ എന്നു പറഞ്ഞ്‌ ആ പ്രദേശം തങ്ങളുടെ വിഹാര കേന്ദ്രമാറ്റിയെടുക്കാം എന്നുവരെ യാണ്‌ ബീഫിനെക്കുറിച്ച്‌ കളി യാക്കുന്നത്‌.

ബീഫ്‌ എന്നു കേട്ടാല്‍ കൊച്ചു കുട്ടികള്‍ മുതല്‍ വയസായവര്‍ വരെ പേടിച്ച്‌ നിലവിളിക്കുമെന്നതാണ്‌ ഇന്‍ഡ്യയിലെ ഇന്നത്തെ സ്‌ഥിതി. ബീഫിനെ ആരെങ്കിലും തെറ്റായി പരാമര്‍ശിക്കുകയോ എഴുതുകയോ ചെയതാല്‍ പിന്നീടവര്‍ എഴുതുന്നത്‌ പരലോകത്താണെന്നതായും സ്‌ഥിതി വരാന്‍ പോവുകയാണത്രേ. അങ്ങനെ ബീ ഫ്‌ സംഹരിക്കുകയും സമ്മാന ങ്ങള്‍ നല്‍കുകയും ചെയ്യുന്ന അതി വിശിഷ്‌ട വസ്‌തവായി മാറി യിരിക്കുന്നു.

ബീഫിനെ കുറിച്ച്‌ പറയുമ്പോള്‍ ജൂണിയര്‍ മാന്‍ഡ്രക്ക്‌ എന്ന സിനിമയിലെ തലയോട്ടി യുടെ കാര്യമാണ്‌ ഓര്‍മ്മ വരുന്നത്‌. തലയോട്ടി കാണുമ്പോള്‍ അതു നാശം വിതയ്‌ക്കുന്നതാണെന്നു കരുതി അതിന്റ അടുത്തുനിന്ന്‌ മരണവെപ്രാളം പിടിച്ച്‌ ഓടുന്ന രംഗങ്ങളുണ്ട്‌. ഇന്ന്‌ ഇന്‍ഡ്യയില്‍ അതുപോലെയാണ്‌ ബീഫിനെ കാണുമ്പോള്‍ ആളു കള്‍ ഓടുന്നത്‌. ആത്‌മഹത്യ ചെയ്യാന്‍ ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍, മരിക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഒരു ചെറിയ കഷണം ബീഫുമായി റോഡിലൂടെ ഒന്നു നടന്നാല്‍ മതി. കാലപുരിയില്‍ അയാള്‍ അറിയാതെ എത്തിക്കൊള്ളും. അതാണ്‌ ബീഫെന്ന മഹത്തായ വസ്‌തുവിന്റെ മറിമായം.

ബീഫ്‌ ഇതൊന്നുമല്ല. അതിലും കേമനാണെന്നുതന്നെ പറയാം. നിര്‍ജ്‌ജീവാവസ്‌ഥയിലായ പലതിനേയും ജീവാവസ്‌ഥയിലേക്ക്‌ കൊണ്ടുവന്നിട്ടുണ്ട്‌. കഴി ഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പും അരുവിക്കരയിലെ ഉപതിര ഞ്ഞെടുപ്പും കഴിഞ്ഞ്‌ പരാജയത്തിന്റെ പടുകുഴിയില്‍ വീണ്‌ അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന സിപിഎമ്മിനും ഇടതു പക്ഷത്തിനും ജീവശ്വാസം കിട്ടിയത്‌ ബീഫ്‌ എന്ന മഹാവസ്‌ തുകൊണ്ടാണ്‌. ബീഫില്‍നി കിട്ടിയ ഊര്‍ജവുമായി ബീഫ്‌ നിരോധനത്തിനെതിരേ ആഞ്ഞടിച്ചപ്പോള്‍ അവര്‍ പോലും കരുതിയില്ല ഇത്രയേറെ ശക്‌തി ബീഫിനുണ്ടെന്ന്‌. പക്ഷെ അതു കൊച്ചു കേരളത്തില്‍ മാത്രമാണെന്നു മാത്രം. അവര്‍ ഇന്ന്‌ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കെല്‍പുള്ളവരായി എന്നതാണ്‌ സത്യം.

ബീഫ്‌ രാഷ്‌ട്രീയ സമവാക്യ ങ്ങള്‍ മാറ്റിമറിക്കുമോ എന്നതാണ്‌ ഇനിയുള്ള വിഷയം. അതിന്‌ ഇനിയും കാത്തിരിക്കേണ്ടതായിട്ടുണ്ട്‌. ബീഫ്‌ നിാേധിച്ച സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ വന്നെങ്കിലേ അതിനുത്തരം പറയാന്‍ കഴിയൂ. കേരളത്തിലെ രാ ഷ്‌ട്രീയക്കളരിയില്‍ ബീഫ്‌ അത്ര കണ്ട്‌ സ്വാധീനം ചെലുത്തുമെന്ന്‌ തോന്നുന്നില്ല. കാരണം കേരളത്തില്‍ ബീഫ്‌ നിരോധിച്ചിട്ടിട്ടാ എന്നതാണ്‌ പ്രധാനം. അവിടെയുള്ള ജനങ്ങളില്‍ ഭൂരിപക്ഷവും ബീഫ്‌ കഴിക്കുന്നവരായതുകൊ ണ്ടും, ബീഫ്‌ നിരോധിക്കേണ്ട വര്‍ ഭരണത്തിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ലാത്തതു കൊണ്ടുമാണ്‌. ബീഫ്‌ നിരോധിച്ചുകൊണ്ട്‌ കേരളത്തില്‍ ഉത്തര വിറങ്ങുമെന്ന്‌ ആരും കരുതുന്നു മില്ല. എന്നാല്‍ അത്‌ കേരള രാഷ്‌ട്രീയത്തില്‍ ഒരു ഓളം സൃഷ്‌ ടിക്കുന്നുണ്ടെന്നതാണ്‌ വസ്‌തുത. പ്രത്യേകിച്ച്‌ പഞ്ചായത്തു തിരത്തെടുപ്പിന്റെ ചൂടില്‍.

ബീഫ്‌ നിരോധിച്ചതിനെ ആഞ്ഞടിച്ചുകൊണ്ട്‌ എല്‍ഡി എഫും, യുഡിഎഫും രംഗത്തു വന്നതാണതിനു കാരണം. പ്രത്യേകിച്ച്‌ ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ്‌ ഉണ്ടെന്നു പ റഞ്ഞു നടത്തിയ ഡല്‍ഹി പൊ ലീസിന്റെ റെയ്‌ഡ്‌ എന്ന രാഷ്‌ ട്രീയ നാടകത്തിന്റെ പശ്‌ചാത്ത ലത്തില്‍. കേരള ഹൗസില്‍ വി ളമ്പിയ ഭക്ഷണത്തില്‍ ബീഫു ണ്ടെന്ന്‌ ഒരാള്‍ ഡല്‍ഹി പൊലീ സിനെ അറിയിക്കുകയുണ്ടായി. കേട്ടപാതി അവര്‍ കയറുമായി കേരള ഹൗസിലേക്കു കുതിച്ചു. കേരള ഹൗസിന്റെ അകത്ത്‌ ബീ ഫ്‌ ഉണ്ടെന്നു കാണിച്ച്‌ കേരള ഹൗസിനെ പൂട്ടിക്കാനായിരുന്നു കിട്ടിയ അവസരം ഡല്‍ഹി പൊലീസ്‌ ശ്രമിച്ചത്‌. നിയമ വശങ്ങളും നിരോധന വശങ്ങളുമെല്ലാം തിരിച്ചും മറിച്ചും ഹരിച്ചും ഗുണിച്ചും നോക്കിയിട്ടും കേരള ഹൗസ്‌ പൂട്ടാന്‍ ഡല്‍ഹി പൊലീ സിനു കഴിഞ്ഞില്ലെന്നു മാത്രമല്ല അത്‌ അവര്‍ക്കു പുലിവാലായി മാറുകയും ചെയ്‌തു. മാനഭംഗ പ്പെടുത്തിയിട്ട്‌ പെണ്‍കുട്ടികളെ കൊലപ്പെടുത്തി എന്നു പറഞ്ഞാല്‍ പോലും ഒരു പീറ പൊലീ സുകാരന്‍ പോലും തിരിഞ്ഞു നോക്കാറില്ല എന്നതാണ്‌ ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്‌. ആ സ്‌ഫാനത്താണ്‌ ഐജി അടക്കമുള്ള നക്ഷത്രങ്ങളും ഐപിഎസ്‌ എന്ന മൂന്നക്ഷരമുള്ള ഉന്നത പൊലീസ്‌ അധികാരികളും കേരള ഹൗസില്‍ എത്തിയത്‌.

കേരള ഹൗസില്‍ റെയ്‌ഡു നടത്തി കേരളത്തെ ഭയപ്പെടുത്താ മെന്നായിരുന്നു അവരുടെ ലക്ഷ്യമെന്നു തന്നെ കരുതാം. മറ്റു സംസ്‌ഥാനങ്ങളില്‍ ബീഫ്‌ നി രോധിച്ചപ്പോള്‍ കേരളത്തില്‍ അതു നടക്കാത്തതിലുള്ള അമര്‍ഷം ഡല്‍ഹി പൊലീസിനില്ലെങ്കിലും അവരെ കടിഞ്ഞാണിടുന്ന മോഡി സര്‍ക്കാരിനുണ്ട്‌. ഡല്‍ഹി പൊലീസിന്റെ കടിഞ്ഞാണ്‍ അവരുടെ കയ്യിലാണല്ലോ? ധൈര്യമില്ലാത്തതുകൊണ്ട്‌ കൂട്ട ത്തില്‍ ഒരു തല്ല്‌, അതെങ്കിലും ചെയ്‌ത്‌ ആത്‌മസംതൃപ്‌തി അടയുക എന്നതായിരുന്നു മോഡിയുടേയും കൂട്ടരുടേയും ലക്ഷ്യം. അത്‌ വേണ്ടത്ര ശരിയായില്ല. കേ രളത്തോടൊപ്പം മറ്റു ചില സം സ്‌ഥാനങ്ങളും ഒപ്പം കൂടിയ തോടെ അതു മോഡിയെയും കൂ ട്ടരേയും പ്രതിക്കൂട്ടിലാക്കുകയും പ്രതിഛായ നഷ്‌ടപ്പെടുത്തുക യും ചെയ്‌തു എന്നതാണ്‌ സ ത്യം. അതു മാത്രമല്ല വടികൊടു ത്ത്‌ അടി വാങ്ങുന്നതിനു തുല്ല്യ വുമായി മാറി ഉന്നതാണ്‌ സത്യം.

ചക്കിനു വെച്ചത്‌ കൊക്കിനു കൊണ്ടു എന്നതുപോലെയോ, വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്നതു പോലെ ഒക്കെയോ അതിനെ വിശേഷിപ്പിക്കാം. അങ്ങനെ കേരളത്തെ ബീഫില്‍ കൂടി പാഠം പഠിപ്പിക്കാന്‍ പുസ്‌തകവു മായി വന്ന മോഡി പലതും സ്വ യം പഠിക്കുകയാണുണ്ടായത്‌. ഈ മണ്ണില്‍ അതു വിളയില്ലെന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മോ ഡിയോട്‌ പറഞ്ഞുകൊടുത്തു. ഉള്ള കഞ്ഞിയില്‍ പാറ്റയിടാതെ തങ്ങളെ ജീവിക്കാന്‍ വിടുന്നതാണ്‌ നല്ലതെന്നും അല്ലെങ്കില്‍ പാര്‍ട്ടി കേരളത്തില്‍ നിര്‍ണ്ണായക ശക്‌ തിയായി മൂന്നാം സ്‌ഥാനത്തുത ന്നെ നിന്ന്‌ വളര്‍ച്ച മുരടിച്ചു പോകുമെന്നായിരുന്നു അവരുടെ ഉ പദേശം. ഇപ്പോള്‍ ഇരു മുന്നണി കളേയും ഓലപ്പാമ്പു കാട്ടി പേ ടിപ്പിച്ചുകൊണ്ടിരിക്കാം. അതു മാത്രമല്ല കൊതി തോന്നുമ്പോള്‍ അല്‍പം ബീഫും കഴിക്കാന്‍ ഇനി കേരളമല്ലാതെ എവിടെയെന്നും അവര്‍ ചോദിച്ചത്രേ. ബീഫുപോലെ തോന്നിക്കുന്ന ഉള്ളിക്കറി കഴിച്ചിട്ടുള്ള പാര്‍ട്ടിയുടെ കേരള നേതാക്കളുടെ ദയനീയാവസ്‌ഥയും എല്ലാം കൂടിയായ പ്പോള്‍ ബീഫു നിരോധനം കേര ളത്തില്‍ വേകില്ലെന്ന്‌ മോഡിക്കും കൂട്ടര്‍ക്കും മനസിലായതോടെ കേരള ഹൗസ്‌ റൈഡ്‌ നാട കം വന്‍ പരാജയമായി മാറിയെ ന്നു തന്നെ പറയാം. അതില്‍ കേര ളത്തിന്റെ ഒത്തൊരുമ അംഗീകരിക്കാതെ വയ്യ.

ബീഫ്‌ കഴിക്കാന്‍ ഇനിയും വിദേശത്തേക്ക്‌ പോകേണ്ട അവസ്‌ഥ വരുമെന്ന്‌ പറയുന്നതാണ്‌ മോഡിയുടെ ഭരണനേട്ടം. എന്തിനു യാത്ര പോകുന്നൂ എന്ന വിദേശ രാജ്യങ്ങളിലെ വിസയു ടെ കോളത്തില്‍ ബീഫു കഴിക്കാ ന്‍ എന്നു കൂടി ചേര്‍ക്കുന്നത്‌ ന ല്ലതായിരിക്കും. മോഡി വിദേശ രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അ വിടുത്തെ നേതാക്കളോടും ഭര ണകര്‍ത്താക്കളോടും ഇങ്ങനെ ഒരു പുതിയ കോളം കൂടി ചേര്‍ ക്കണമെന്ന്‌ പറയുന്നതു നല്ലതാണ്‌. അവരുമായി നടത്തുന്ന ഉച്ച കോടി സമ്മേളനങ്ങളില്‍ ഇതു പറഞ്ഞാല്‍ നല്ലത്‌. മറ്റു യാതൊ ന്നും മോഡിക്ക്‌ പറയാനില്ലാത്ത സ്‌ഥിതിക്ക്‌ അതാണ്‌ നല്ലത്‌. അ ങ്ങനെ ലോകത്ത്‌, അല്ല ലോക ചരിത്രത്തില്‍ ബീഫ്‌ കഴിക്കാന്‍ വിദേശ യാത്ര നടത്തുന്നവര്‍ എന്ന പേരിന്‌ ഇന്‍ഡ്യാക്കാര്‍ അര്‍ഹരാകും. അതും തന്റെ ഭരണ നേട്ടമായി മോഡിക്ക്‌ ഉയര്‍ത്തി പ്പിടിക്കാം. പിന്നെ ബീഫു കഴി ക്കാന്‍ വിദേശത്തേക്കു പോകുന്ന ഇന്‍ഡ്യാക്കാരോട്‌ ശക്‌തമാ യി താക്കീതു നല്‍കണം, ബീഫ്‌ കഴിച്ച്‌ അതു ദഹിച്ചിട്ടേ തിരികെ ഇന്‍ഡ്യയില്‍ വരാവൂ എന്ന്‌. കയ്യില്‍ അതിന്റെ മണമുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടെത്തിക്കാന്‍ കസ്റ്റംസു കാര്‍ക്ക്‌ ഉത്തരവും നല്‍കാം. അതോടെ മോഡി ഭരണം മഹത്തായ ലിപികളില്‍ എഴുതപ്പെടും.

അതോടെ തുഗ്‌ളക്കിന്റെ പേരിന്റെ സ്‌ഥാനത്ത്‌ അദ്ദേഹം എഴുതി ചേര്‍ക്കപ്പെടും. മുബൈ യിലെ എന്റെ ഒരു സുഹൃത്തി നെ വിളിച്ചപ്പോള്‍ സംസാരിച്ച കൂട്ടത്തില്‍ തേങ്ങക്കൊത്ത്‌ വറുത്തിട്ട ഒന്നാം പാലും രണ്ടാം പാലും ചേര്‍ത്ത നല്ല ഒന്നാം തരം ബീഫ്‌ കറി കഴിച്ച കാര്യം പറയുകയുണ്ടായി. പിന്നീട്‌ ഞാന്‍ അവനില്‍ നിന്നു കേട്ടത്‌ എന്നെ ശപിക്കുന്ന മഹത്തായ വാ ക്കുകളാണ്‌. അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌ ഞാന്‍ ഒരു ഭാഗ്യവാനാണെന്ന്‌. അമേരിക്കയിലായതു കൊണ്ട്‌ എനിക്ക്‌ ബീഫ്‌ ഇഷ്‌ടാ നുസരണം കഴിക്കാമല്ലോ. അതിന്‌ ഞാന്‍ മോഡിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക