Image

ജോലിയില്‍ പതിനഞ്ചു മിനിട്ട് ഉറങ്ങിയതിന് പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്‌സ് ലൊസ്യൂട്ട് ഫയല്‍ ചെയ്തു

പി.പി.ചെറിയാന്‍ Published on 11 November, 2015
ജോലിയില്‍ പതിനഞ്ചു മിനിട്ട് ഉറങ്ങിയതിന് പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്‌സ് ലൊസ്യൂട്ട് ഫയല്‍ ചെയ്തു
ഗ്രാന്റ് റാപ്പിഡ്‌സ്(മിഷിഗണ്‍): ഗര്‍ഭിണിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ നഴ്‌സ് ജോലിയ്ക്കിടയില്‍ ലഭിച്ച പതിനഞ്ചു മിനിട്ടു വിശ്രമ സമയം ഉറങ്ങി എന്ന കാരണത്തിനു ജോലിയില്‍ നിന്നും പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ നടപടിയ്‌ക്കെതിരെ ലൊസ്യൂട്ട് ഫയല്‍ ചെയ്തു.
സൈജല്‍ സാറഷായ്‌ക്കെതിരെ നടപടിയെടുത്തതു ഇന്ത്യന്‍ വംശജയാണെന്ന കാരണത്താലാണെന്ന് ലൊസ്യൂട്ടില്‍ ചൂണ്ടികാണിക്കുന്നു.

2014 സെപ്റ്റംബര്‍ 27ന് ജോലിയില്‍ പ്രവേശിച്ച ഷാ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി എടുക്കുവാന്‍ നിര്‍ബന്ധിതയായി. ലൂതറന്‍ സോഷ്യല്‍ സര്‍വ്വീസിന്റെ കീഴിലുള്ള അസിസ്റ്റസ് ലിവിങ്ങ് ഫെസിലിറ്റിയില്‍ മാര്‍ച്ച് 17, എപ്രില്‍ 3 തിയ്യതികളില്‍ നടന്ന സംഭവത്തെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും ഇവരെ പിരിച്ചുവിട്ടത്.

തലചുറ്റലും, ഛര്‍ദ്ദിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വിശ്രമമെടുക്കുന്നതിന് സൂപ്പര്‍വൈസറുടെ മുന്‍കൂര്‍ അനുവാദം വാങ്ങി വീട്ടില്‍ പോയതും, മറ്റൊരു സന്ദര്‍ഭത്തില്‍ ജോലിയ്ക്കിടെ ലഭിച്ച 15 മിനിട്ട് വിശ്രമസമയം മേശയില്‍ തലചായ്ച്ചു ഉറങ്ങിയതു കൊക്കേഷ്യന്‍ വിഭാഗത്തില്‍പെട്ട സൂപ്പര്‍വൈസര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ഷാ പറയുന്നത്.

2015 ഏപ്രില്‍ 8ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട് മാനേജ്‌മെന്റ് നോട്ടീസു നല്‍കി. ജോലിയില്‍ ഉറങിങിയില്ല എന്ന് പറയുന്നത് ശരിയല്ല എന്നാണ് മാനേജ്‌മെന്റിന്റെ വാദം.
ഏപ്രില്‍ എട്ടു മുതല്‍ ലഭിക്കേണ്ട സാലറിയും, ബോണസും, മാനസികവ്യഥ അനുഭവിച്ചതിന് നഷ്ടപരിഹാരവും ലഭിക്കുന്നതിനാണ് ഷാ ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

ജോലിയില്‍ പതിനഞ്ചു മിനിട്ട് ഉറങ്ങിയതിന് പിരിച്ചു വിട്ട ഇന്ത്യന്‍ നഴ്‌സ് ലൊസ്യൂട്ട് ഫയല്‍ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക