Image

രജനിയ്‌ക്കെതിരേ വില്ലത്തിയും

Published on 06 October, 2015
രജനിയ്‌ക്കെതിരേ വില്ലത്തിയും
രജനീകാന്തിന്റെ പുതിയ ചിത്രം കബാലി  ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തമിഴ് നാട്ടിലെങ്ങും തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ ഓരോ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്.

കബാലിയില്‍ രജനിക്ക് വില്ലനോടൊപ്പം വില്ലത്തിയെയും നേരിടേണ്ടി വരുന്നു എന്നാണ് കേള്‍ക്കുന്നത്. ഈ ചിത്രത്തില്‍ കിഷോര്‍ ആണ് വില്ലന്‍. നേരത്തെ ഈ വേഷത്തിലേക്ക് പ്രകാശ്‌രാജിനെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത മദ്രാസ് എന്ന സിനിമയിലൂടെ തിളങ്ങിയ റിത്വികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ അധോലോക നായകന്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. ഹന്‍സികയാണ് രജനിയുടെ മകളുടെ വേഷത്തില്‍ എത്തുക.

മൈലാപ്പൂരിലും മലേഷ്യയിലുമായി ചിത്രീകരിക്കുന്ന കബലിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോ.ഷ് നാരായണനാണ്. രജനിയുടെ 159-ാം ചിത്രം കൂടിയാണിത്.
രജനിയ്‌ക്കെതിരേ വില്ലത്തിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക