Image

രാജ്യത്തിന്‍െറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

Published on 06 October, 2015
രാജ്യത്തിന്‍െറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂ  യോര്‍ക്ക്‌: പശുയിറച്ചി കഴിച്ചെന്ന് ആരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തിയ  സംഭവം രാജ്യത്തിന്‍െറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അരുണ്‍  മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഒരു പക്വമായ സമൂഹമാണ്. സമാന സംഭവങ്ങള്‍ രാജ്യത്തിന് സല്‍പേര് നല്‍കുമെന്ന് കരുതുന്നില്ല. ഭരണകൂടത്തിന്‍െറ നയപരിപാടികള്‍ തകിടം മറിക്കാനുള്ള ശ്രമമാണിത്. സംഭവത്തെ അപലപിക്കാനും പ്രതികരിക്കാനും പൗരന്മാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം  ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററിലെ  വര്‍ഗീയ പോസ്റ്റുകളും ചിത്രങ്ങളും പിന്‍വലിക്കണമെന്ന്  ഉത്തര്‍പ്രദേശ് പൊലീസ്. മുഹമ്മദ് അഖ് ലാഖിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത  ഫോട്ടോകളും ടെക്സ്റ്റുകളും നീക്കം ചെയ്യാനാവശ്യപ്പെട്ടാണ് ട്വിറ്ററിന് കത്തെഴുതിയത്. മതവിദ്വേഷവും സാമുദായിക സംഘര്‍ഷവുമുണ്ടാക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ളോക് ചെയ്യാനും അക്കൗണ്ട് ഉടമകളെ കുറിച്ച് വിവരം നല്‍കാനുമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനകരമായ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗൗതംനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.പി സിങ് പഞ്ഞു.

ഗോവധത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരത്തിയതിന്  ബാദല്‍പൂര്‍ ജില്ലയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്ത പശുവിനെ കര്‍ഷകന്‍ കുഴിച്ചിട്ട സംഭവം ഗോവധമെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക