Image

ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി വിക്രം

ആശ എസ് പണിക്കര്‍ Published on 06 October, 2015
ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി വിക്രം
 ശങ്കറിന്റെ ഐ എന്ന കോടികള്‍ മുടക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം വിക്രം നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പത്ത് എന്‍ട്രതൂക്കുള്ളൈ: മുഴുനീള ആക്ഷന്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് മില്‍ട്ടണാണ്. 

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ട്രെയ്‌ലറിനു ശേഷം ഇപ്പോള്‍ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കാറിനു മുകളില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ നില്‍ക്കുന്ന വിക്രവും കയറില്‍  കെട്ടി പാലത്തിനു മുകളിലൂടെ ചാടുന്ന വിക്രമിനെയും വീഡിയോയില്‍ കാണാം. നായകന്‍ ചാടുന്നതോടൊപ്പം ക്യാമറാമാനും പറന്നു ചാടുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ സാമന്തയാണ് വിക്രമിന്റെ നായിക. ചിത്രം ഒക്‌ടോബര്‍ 21ന് തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക