Image

സൗദിയില്‍ വാഹനാപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

Published on 06 October, 2015
സൗദിയില്‍ വാഹനാപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെ അല്‍ അസിയായില്‍ നടന്ന വാഹനാപകടത്തില്‍ തമിഴ്‌നാട്ടുകാരനും യുപി സ്വദേശിയുമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.തമിഴ്നാട്ടുകാരനായ തൃശ്ശിനാപ്പള്ളി തുറവൂര്‍ പയിരിചെട്ടിപാളയം സ്വദേശി സിറാജ് (41), യു.പി സ്വദേശിയായ ഷംസാദ് (39) എന്നിവരാണ് മരിച്ചത്.ഇരുവരും ബുറൈദ മെഹ്മീദ് കമ്പനിയിലെ ജീവനക്കാരായിരുന്നു. കമ്പനി ആവശ്യാര്‍ത്ഥം ബുറൈദയില്‍നിന്നും അല്‍ അസിയായില്‍ പോയി തിരികെ മടങ്ങവെയാണ് അപകടം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക