Image

വര്‍ഗീയതയ്ക്കു കേരളം കൂട്ടുനില്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

Published on 06 October, 2015
വര്‍ഗീയതയ്ക്കു കേരളം കൂട്ടുനില്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: വിഭാഗീയതയുണ്ടാക്കി കേരളത്തില്‍ സ്ഥാനമാനം നേടിയെടുക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയതക്കനുകൂലമായി ആരും നില്‍ക്കില്ലെന്നും, എന്നും വര്‍ഗീയതക്കെതിരായ നിലപാടെടുത്ത സംസ്ഥാനമാണു കേരളമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൊച്ചിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജനം ചുട്ടമറുപടി നല്‍കുമെന്നു പറഞ്ഞ അദ്ദേഹം അരുവിക്കരയില്‍ ഉണ്ടായ വിജയം യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക