Image

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ നടത്തുന്നു.

സി.എസ്.ചാക്കോ(ഭദ്രാസന മെമ്പര്‍) Published on 06 October, 2015
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ നടത്തുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9th 11th(വെള്ളി, ശനി, ഞായര്‍) വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ വചനഘോഷണം നടത്തുന്നത് മാര്‍ത്തോമ്മാസഭയിലെ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, റോക്ക്‌ലാന്റ് സെന്റ് ജയിംസ് ഇടവക വികാരിയുമായ റവ.ബി.മാത്യു അച്ചനാണ്. ഞായറാഴ്ചത്തെ സമാപന യോഗത്തില്‍, സന്നദ്ധ സുവിശേഷ സംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകനും, സുവിശേഷപ്രാംസംഗികനുമായ മി.എബി ചെറിയാന്‍ വചനശുശ്രൂഷക്ക് നേതൃത്വം കൊടുക്കുന്നതുമാണ്.

ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഏവരേയും സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു.

ചര്‍ച്ചിന്റെ അഡ്രസ്സ്: 406 king st.portchester, NY 10573.
കൂടുതല്‍ വിവരങ്ങള്‍ക്ക് 

റവ.സോണി ഫിലിപ്പ്(വികാരി)-(914) 525 3825


എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക