Image

മരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം-ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമമായി

പി.പി.ചെറിയാന്‍ Published on 05 October, 2015
മരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം-ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമമായി
കാലിഫോര്‍ണിയ: സ്വയം മരണം തിരഞ്ഞെടുക്കുന്നതിനുള്ള രോഗിയുടെ അവകാശവും, അതിനാവശ്യമായ മരുന്ന് കുറിച്ചു നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കുള്ള അവകാശവും അംഗീകരിക്കുന്ന ബില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ ഇന്ന് നിയമമായി. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമിട്ട കാലിഫോര്‍ണിയ ഡമോക്രാറ്റിക്ക് ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ എന്റ് ഓഫ് ലൈഫ് ഓപ്ഷന്‍ ആക്ടില്‍ (END OF LIFE OPTION ACT) ഒക്ടോബര്‍ 5 തിങ്കളാഴ്ച ഒപ്പുവെച്ചത്.

സ്വയം മരണം വരിക്കുന്നതിന് അവകാശം നല്‍കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കാലിഫോര്‍ണിയ.
റോമന്‍ കാത്തോലിക്ക് ചര്‍ച്ച്, മറ്റു പല മതവിഭാഗങ്ങളും ഈ ബില്‍ നിയമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, റോമന്‍ കാത്തലിക്ക് സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗവര്‍ണ്ണര്‍ ബ്രൗണ്‍ ബില്‍ നിയമമാക്കുമോ എന്നത് സജ്ജീവ ചര്‍ച്ചാ വിഷയമായിരുന്നു.

പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നല്‍കി പണം ചിലവാക്കുന്നതിന് പകരം, ആത്മഹത്യ ചെയ്യുന്നതിനാവശ്യമായ മരുന്ന് കുറിച്ചു നല്‍കുവാനുള്ള ഡോക്ടര്‍മാരുടെ അവകാശം ഇന്‍ഷ്വുറന്‍സ് കമ്പനിക്കാര്‍ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ശക്തമായി പ്രകടിപ്പിക്കപ്പെട്ടിരുന്നു.
ലുക്കേമിയ രോഗത്താല്‍ അസഹനീയ വേദന അനുഭവിച്ചിരുന്ന ബ്രിട്ടണി മെനാര്‍ഡ് ജീവിതം അവസാനിപ്പിക്കുന്നതിന് കാലിഫോര്‍ണിയായില്‍ നിന്നും ഒറിഗണിലേക്ക് പോകേണ്ടിവന്നതും, അവിടെ നിയമാനുസൃതം മരണം വരിച്ചതുമാണ് ഇങ്ങനെ ഒരു നിയമം കാലിഫോര്‍ണിയായില്‍ കൊണ്ടുവരുന്നതിനും, പാസ്സാക്കുന്നതിന് നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്.

ആറുമാസത്തില്‍ കൂടുതല്‍ ജീവിക്കുകയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികള്‍ക്കു മാത്രമാണ് ഈ അവകാശം അനുവദിക്കപ്പെട്ടിട്ടുള്ളത്.

മരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം-ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമമായിമരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം-ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ നിയമമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക