Image

നിശ്ചിത പരിധിക്കപ്പുറമുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കും: ധനമന്ത്രി

Published on 05 October, 2015
നിശ്ചിത പരിധിക്കപ്പുറമുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കും: ധനമന്ത്രി
ന്യൂഡല്‍ഹി: നിശ്ചിത പരിധിക്കപ്പുറമുള്ള എല്ലാ പണമിടപാടുകള്‍ക്കും പാ!ന്‍ കാര്‍ഡ്‌ നിര്‍ബന്ധിതമാക്കുമെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു. ആഭ്യന്തര കള്ളപ്പണം തടയുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തിനു മുകളില്‍ വരുന്ന തുകയ്‌ക്കുള്ള വില്‍പനയ്‌ക്കും വാങ്ങലിനും കഴിഞ്ഞ ബജറ്റില്‍ തന്നെ പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിരുന്നു. നികുതി വെട്ടിപ്പ്‌ തടയുന്നതിന്‌ ആദായനികുതി വകുപ്പിന്റെ നിരീക്ഷണ വിഭാഗം ശക്തിപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയില്‍ ഇപ്പോഴും വന്‍തോതില്‍ കള്ളപ്പണമുണ്ട്‌. ഇത്‌ കുറയ്‌ക്കാന്‍ പ്‌ളാസ്റ്റിക്‌ കറന്‍സിക്ക്‌ അനുകൂലമായി ജനങ്ങളുടെ മനോഭാവം മാറണം. അത്യാവശ്യസമയത്തു മാത്രമായിരിക്കണം പണം കൈമാറ്റമെന്നും ജയ്‌റ്റ്‌ലി നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക