Image

കൊട്ടാരക്കര നഗരസഭ: കേരള കോണ്‍ഗ്രസ്-ബിക്ക് എട്ട് സീറ്റ്

Published on 05 October, 2015
 കൊട്ടാരക്കര നഗരസഭ: കേരള  കോണ്‍ഗ്രസ്-ബിക്ക്  എട്ട് സീറ്റ്

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്ഫബിക്ക് മത്സരിക്കാന്‍ കൊട്ടാരക്കര നഗരസഭയില്‍ എല്‍.ഡി.എഫ് അനുവദിച്ചത് എട്ട് സീറ്റ്. പുതുതായി രൂപവത്കരിച്ച നഗരസഭയിലേക്ക് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള കേരള കോണ്‍ഗ്രസ്ബിയുടെ നീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നപ്പോള്‍ കൊട്ടാരക്കര പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ 10ലും മത്സരിച്ച കേരള കോണ്‍ഗ്രസ്ബിക്ക് ആയിരുന്നു ഭരണത്തില്‍ മേല്‍ക്കൈ. എന്നാല്‍, നഗരസഭയായ 29 ഡിവിഷനില്‍ എട്ട് സീറ്റാണ് ഇടതുമുന്നണി നല്‍കുക. നിലവില്‍ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതും കേരള കോണ്‍ഗ്രസ്ബി ആണ്. ഇപ്പോള്‍ 29 സീറ്റുകളുണ്ടെങ്കിലും ഇതില്‍ 12 സീറ്റുകള്‍ ഒഴികെ സംവരണമണ്ഡലങ്ങളാണ്. ഇതില്‍ കേരള കോണ്‍ഗ്രസ്ബിക്ക് ഏതൊക്കെ നല്‍കണമെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
ഇടതുമുന്നണിയിലെ സീറ്റുചര്‍ച്ചകള്‍ക്ക് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊട്ടാരക്കരയിലെ യു.ഡി.എഫില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. കേരള കോണ്‍ഗ്രസ്ബി യു.ഡി.എഫ് വിട്ടുവെങ്കിലും പാര്‍ട്ടിയില്‍നിന്ന് നല്‌ളൊരു വിഭാഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. അവര്‍ക്ക് സീറ്റ് നല്‍കിയില്‌ളെങ്കില്‍ പ്രശ്‌നമാവും. ആര്‍.എസ്.പി മുന്നണിയില്‍ എത്തിയതിനാല്‍ അവര്‍ക്കും സീറ്റ് നല്‍കണം. ജേക്കബ് വിഭാഗവും ലീഗും കേരള കോണ്‍ഗ്രസ്എമ്മും സീറ്റുകള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നു. കൊട്ടാരക്കരയിലെ രാഷ്ട്രീയ സാഹചര്യവും സംസ്ഥാനതലത്തിലെ പുതിയ ബാന്ധവവുമൊക്കെ തങ്ങള്‍ക്കനുകൂലമാക്കാമെന്ന കണക്കുകൂട്ടലില്‍ ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക