Image

അയോഗ്യത: ക്രോസ് വിസ്താരത്തിന് പി.സി. ജോര്‍ജിന് അനുമതി

Published on 05 October, 2015
 അയോഗ്യത: ക്രോസ് വിസ്താരത്തിന് പി.സി. ജോര്‍ജിന് അനുമതി

തിരുവനന്തപുരം: കൂറുമാറ്റനിരോധപ്രകാരം തന്നെ അയോഗ്യനാക്കണമെന്ന ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ ഈമാസം ഒന്നിന് തെളിവെടുത്ത എല്ലാവരെയും ക്രോസ്വിസ്താരം ചെയ്യാന്‍ അനുമതി നല്‍കണമെന്ന പി.സി. ജോര്‍ജിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു.
ഉണ്ണിയാടനും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഈമാസം എട്ടിന് രാവിലെ വീണ്ടും വിസ്തരിക്കാനാണ് ജോര്‍ജിന് സ്പീക്കര്‍ അനുമതി നല്‍കിയത്. അന്ന് തന്റെ അഭിഭാഷകന്‍ കെ. രാംകുമാറുമൊത്ത് നിയമസഭയില്‍ സ്പീക്കര്‍ മുമ്പാകെ ഹാജരാകുമെന്ന് ജോര്‍ജ് അറിയിച്ചു.
തോമസ് ഉണ്ണിയാടനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സ്പീക്കര്‍ ഒന്നിന് മൊഴിയെടുത്തിരുന്നു. അന്ന് ജോര്‍ജ് ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് നീട്ടിവെക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ ജൂനിയര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഉണ്ണിയാടന്റെ പരാതി വിശദമായി രേഖപ്പെടുത്തുകയും ഹാജരായ സാക്ഷികളില്‍ നിന്ന് അന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പരാതിയിന്മേല്‍ നടപടി നീട്ടാന്‍ കഴിയില്‌ളെന്നെുവ്യക്തമാക്കിയാണ് അന്ന് സ്പീക്കര്‍ നടപടികള്‍ സ്വീകരിച്ചത്. മാത്രമല്ല, കൂടുതല്‍ വിശദീകരണങ്ങള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ അഞ്ചിന് വൈകുന്നേരത്തിനകം സമര്‍പ്പിക്കാനും ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതത്തേുടര്‍ന്നാണ് സാക്ഷികളെ ക്രോസ്വിസ്താരം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് തിങ്കളാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക