Image

പരമ്പര ദക്ഷിണാഫ്രിക്കക്ക്: കാണികള്‍ മത്സരം തടസ്സപ്പെടുത്തി

Published on 05 October, 2015
പരമ്പര ദക്ഷിണാഫ്രിക്കക്ക്: കാണികള്‍ മത്സരം തടസ്സപ്പെടുത്തി
കട്ടക്ക്: കാണികളുടെ പ്രതിഷേധം കാരണം തടസ്സപ്പെട്ട ഇന്ത്യഫദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ദക്ഷിണാഫ്രിക്ക നേടി. ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ഷുഭിതരായ കാണികള്‍ മൈതാനത്തേക്ക് വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. 93 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് കളി തടസ്സപ്പെട്ടത്. പിന്നീട് പുനരാരംഭിച്ച മത്സരം ദക്ഷിണാഫ്രിക്ക അനായാസം വിജയം നേടുകയായിരുന്നു. അടുത്ത മത്സരം ബുധനാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക