Image

ഇന്ത്യയും ജര്‍മനിയും18 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

Published on 05 October, 2015
ഇന്ത്യയും ജര്‍മനിയും18 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മനിയും18 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്. പ്രതിരോധം, സുരക്ഷ, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്തു. ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് തുടങ്ങാനുള്ള അനുമതി എളുപ്പത്തിലാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരും. ഇന്ത്യ-യൂറോപ്പ് സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തീരുമാനിച്ചു. റയില്‍വെ, ഉന്നതവിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലാണ് ധാരണ. ഇന്ത്യയുടെ ഹരിതോര്‍ജ ഇടനാഴി, സൗരോര്‍ജ പദ്ധതി എന്നിവക്കായി ജര്‍മനി 100 കോടി യൂറോയുടെ സഹായം ലഭ്യമാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക